അമ്പോ 30 Km -നു മേൽ മൈലേജ്..!! പുത്തൻ പ്രിയസ് PHEV അവതരിപ്പിച്ച് ടൊയോട്ട
1997 മുതൽ ഇന്നു വരെ ടൊയോട്ടയുടെ മോഡൽ നിരയിൽ തിളങ്ങി നിൽക്കുന്ന ഒരു മോഡലാണ് പ്രിയസ്. 1997 മുതൽ 2003 വരെ ഫോർ ഡോർ സെഡാനായും അതിന് ശേഷം 2003 മുതൽ ഇന്നു വരെ ഫൈവ് ഡോർ ലിഫ്റ്റ്ബാക്ക് ശൈലിയിലും പ്രിയസ് അതിന്റെ ജൈത്രയാത്ര തുടരുന്നു.
ഇപ്പോൾ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ ജപ്പാനിൽ 4,600,000 JPY (ഏകദേശം 27.88 ലക്ഷം രൂപ) വിലയിൽ പുതിയ പ്രിയസ് PHEV പുറത്തിറക്കിയിരിക്കുകയാണ്. വാഹനം Z ട്രിമ്മിൽ ലഭ്യമാണ്, അതോടൊപ്പം കാറിന്റെ കൊമേർഷ്യൽ വിൽപ്പന മാർച്ച് 15 -ന് ആരംഭിക്കും എന്ന് ടൊയോട്ട വ്യക്തമാക്കി.

ഈ വർഷം ആദ്യം പ്രയസ് ഹൈബ്രിഡ് ലോഞ്ച് ചെയ്തതിന് ശേഷമാണ് ഈ PHEV -യുടെ വരവ്. ഏറ്റവും പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനമാണ് ഇതിൽ നിർമ്മാതാക്കൾ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ഹൈ കപ്പാസിറ്റി ഡ്രൈവ് ബാറ്ററി, ഹൈ ഔട്ട്പുട്ട് ഡ്രൈവ് മോട്ടോർ, ഹൈ എഫിഷൻസിയുള്ള പെട്രോൾ എഞ്ചിൻ എന്നിവയുടെ ഒരു സംയോജനമാണ്.
പുതിയ പ്രിയസ് PHEV -യുടെ പരമാവധി സിസ്റ്റം ഔട്ട്‌പുട്ട് 223 PS ആണ്. കൂടാതെ 19 ഇഞ്ച് ടയറുകൾക്ക് ഒപ്പം ലിറ്ററിന് 26 കിലോമീറ്ററും 17 ഇഞ്ച് ടയറുകളിൽ ലിറ്ററിന് 30.1 കിലോമീറ്ററും ഉയർന്ന മൈലേജ് വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു. 19 ഇഞ്ച് ടയർ ഉപയോഗിച്ച് 87 കിലോമീറ്ററും 17 ഇഞ്ച് ടയറിനൊപ്പം 105 കിലോമീറ്ററുമാണ് ഇവി മോഡിൽ മാത്രം അവകാശപ്പെട്ട ഡ്രൈവിംഗ് റേഞ്ച്. ഇത് പഴയ മോഡലിനെ അപേക്ഷിച്ച് 75 ശതമാനം കൂടുതൽ ഇക്കണോമിക്കലാണ്.

ഏറ്റവും പുതിയ അഞ്ചാം തലമുറ ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ പുതുതായി വികസിപ്പിച്ച 2.0 -ലിറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റം കമ്പനി ഫീച്ചർ ചെയ്യുന്നു, ഇത് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത 6.7 സെക്കൻഡിൽ കൈവരിക്കാൻ സഹായിക്കുന്നു. റീജനറേഷൻ ബൂസ്റ്റ് കൊണ്ട് ഈ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു, ഇത് ആക്സിലറേഷനും ബ്രേക്കിംഗിനും ഇടയിൽ നിരന്തരമായി സ്വിച്ച് ചെയ്യേണ്ട കുന്നിൻ പ്രദേശങ്ങളിൽ വളരെ ഉപയോഗപ്രദമാണ്.
ദൈർഘ്യമേറിയ ഡ്രൈവുകളിൽ, ദീർഘദൂരങ്ങൾ ഹാൻഡിൽ ചെയ്യാൻ ആവശ്യമായ ക്രൂയിസിംഗ് റേഞ്ച് ഉറപ്പാക്കുന്നതിന് ഒരു ഹൈബ്രിഡ് ഇലക്ട്രിക് വാഹനമായി പ്രവർത്തിക്കാൻ എഞ്ചിൻ ബാറ്ററി പവർ സപ്ലിമെന്റ് ചെയ്യുന്നു. ടൊയോട്ടയുടെ അഭിപ്രായത്തിൽ മോട്ടോറിന്റെയും എഞ്ചിന്റെയും സംയോജനം PHEV വാഹനങ്ങൾക്ക് തനതായ പവർഫുള്ളും അതോടൊപ്പം തന്നെ സുഖപ്രദവുമായ ഡ്രൈവിംഗ് പെർഫോമെൻസ് നൽകുന്നു.

യുണീക്ക് PHEV എക്സ്റ്റേണൽ പവർ സപ്ലൈ മോഡ് പുതിയ പ്രിയസ് PHEV ബാറ്ററിയെ ഔട്ട്‌ഡോർ, ഹോളിഡേ ട്രിപ്പ് തുടങ്ങി മറ്റ് പല ആക്ടിവിറ്റികൾക്കും പവർ നൽകാൻ പ്രാപ്‌തമാക്കുന്നു, കൂടാതെ ഒരു എക്സ്റ്റേണൽ എമർജൻസി പവർ സപ്ലൈ മോഡും വാഹനത്തിനുണ്ട്. ടൊയോട്ട പ്രിയസ് PHEV -യുടെ എക്സ്റ്റീരിയർ നോർമൽ HEV -യ്ക്ക് സമാനമാണ്, എന്നാൽ പുതിയ കളർ സ്കീമുകളും സൂക്ഷ്മമായ വ്യത്യാസങ്ങളും ടൊയോട്ട നൽകിയിട്ടുണ്ട്.
ഒരു സെറ്റ് 19 ഇഞ്ച് അലൂമിനിയം വീലുകളും മെറ്റാലിക് സിൽവർ ലോവർ ഗ്രില്ലും സ്മോക്ക്ഡ് ഔട്ട് ഗ്രേ ടെയിൽ ലാമ്പുകളും ഇതിലുണ്ട്. മറ്റ് ഹൈലൈറ്റുകളിൽ "മൈ റൂം മോഡ്" ഉൾപ്പെടുന്നു, ഇത് നോർമൽ ചാർജിംഗ് കണ്ടീഷനുകളിൽ പവർ സ്വിച്ച് ഓണാക്കി എക്സ്റ്റേണൽ പവർ സോഴ്സിൽ നിന്നും എനർജി ഉപയോഗിച്ച് എസി, ഓഡിയോ സിസ്റ്റങ്ങൾ എന്നിവ ആസ്വദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. ഇത് റിമോട്ട് വർക്കിംഗിനും വിശ്രമത്തിനും മറ്റും ഉപയോഗിക്കാവുന്ന ഒരു എക്സ്ട്ര റൂമായി കാറിന്റെ ഇന്റീരിയറിനെ മാറ്റും.


Click it and Unblock the Notifications








