വിശദമായി തന്നെ കാണാം; ഹോണ്ട എലിവേറ്റിൻ്റെ പരസ്യവീഡിയോയുമായി കമ്പനി
7 വർഷങ്ങൾക്ക് ശേഷം ഡിസൈനിൻ്റെ കാര്യത്തിലും വാഹനത്തിൻ്റെ വിലയുടെ കാര്യത്തിലും എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് അവതരിപ്പിച്ച മോഡലാണ് ഹോണ്ട എലിവേറ്റ്. 10.99 ലക്ഷം രൂപ പ്രാരംഭ വിലയിൽ വാഹനം അവതരിപ്പിച്ചപ്പോൾ കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിലെ എതിരാളികളെല്ലാം ഒന്നു വിറച്ചു. ഗംഭീര എക്സ്റ്റീരിയറും മികച്ച ഇന്റീരിയറും വാഗ്ദാനം ചെയ്യുന്ന വാഹനത്തിന് ആറ് മാസമാണ് ഇപ്പോഴത്തെ കാത്തിരിപ്പ് കാലാവധി.
വിൽപ്പന കൂടുന്നതിന് വേണ്ടി, പുതുതായി പുറത്തിറക്കിയ ഈ എസ്‌യുവിക്കായി കമ്പനി ഒരു പുതിയ പരസ്യവീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ഒരാൾ പുതിയ എലിവേറ്റിന്റെ അടുത്തേക്ക് നീങ്ങുകയും അത് അൺലോക്ക് ചെയ്യുകയും ചെയ്യുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. നാഹനത്തിൻ്റെ കട്ടിയുള്ള സിഗ്നേച്ചർ LED DRL ഉള്ള പുതിയ ബോൾഡ് LED ഹെഡ്‌ലൈറ്റുകൾ എടുത്ത് കാണിക്കുന്നുണ്ട്. ഈ പുതിയ എസ്‌യുവിയുടെ ഇന്റീരിയറിന്റെ ഒരു ഭാഗവും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.

അതോടൊപ്പം പുതിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ ഡ്യുവൽ-ടോൺ ടാൻ, ബ്ലാക്ക് ഇന്റീരിയർ, വയർലെസ് ചാർജർ എന്നിവയെല്ലാം വീഡിയോയിൽ കാണിച്ചിരിക്കുന്നു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാക്ക്, എംജി ആസ്റ്റർ എന്നിവ എലിവേറ്റിന്റെ എതിരാളികളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
സെഗ്മെൻ്റിലെ ഏറ്റവും വലിയ ബൂട്ട്, വലിയ നീളം, വീതി എന്നിങ്ങനെയുള്ള ഓഫറുകൾ ഉപയോഗിച്ച് അതിന്റെ എതിരാളികളെക്കാൾ നേട്ടം കൈവരിക്കാൻ മോഡൽ പദ്ധതിയിടുന്നത്.ഫീനിക്‌സ് ഓറഞ്ച് പേള്‍, ഒബ്‌സിഡിയന്‍ ബ്ലൂ, റേഡിയന്റ് റെഡ് മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേള്‍, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക്, മെറ്റിറോയിഡ് ഗ്രേ മെറ്റാലിക് എന്നിങ്ങനെ ഏഴ് വ്യത്യസ്ത മോണോ-ടോണ്‍ എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ പുതിയ ഹോണ്ട എലിവേറ്റ് എസ്‌യുവി തെരഞ്ഞെടുക്കാം.

ഇതുകൂടാതെ ക്രിസ്റ്റല്‍ ബ്ലാക്ക് പേള്‍ റൂഫോടുകൂടിയ ഫീനിക്‌സ് ഓറഞ്ച് പേള്‍, പ്ലാറ്റിനം വൈറ്റ് പേള്‍, റേഡിയന്റ് റെഡ് മെറ്റാലിക് എന്നീ ഡ്യുവല്‍-ടോണ്‍ നിറങ്ങളിലും ലഭ്യമാണ്. 4 വേരിയന്റുകളിലായാണ് അര്‍ബന്‍ ഫ്രീസ്‌റ്റൈല്‍ കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കി നിര്‍മിച്ച എലിവേറ്റ് ഹോണ്ട പുറത്തിറക്കിയിരിക്കുന്നത്. SV, V, VX, ZX എന്നിവയാണ് അവ.ഒരു എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് ഹോണ്ട എലിവേറ്റ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഇത്.
119 bhp കരുത്തും 145 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് CVT ഗിയര്‍ ബോക്‌സുകളുമായി ജോടിയാക്കുന്നു.
ADAS, 6 എയര്‍ബാഗുകള്‍ ഉള്‍പ്പെടെയുള്ള സേഫ്റ്റി ഫീച്ചറുകള്‍ ഹോണ്ട എലിവേറ്റ് കാറില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, പാഡില്‍ ഷിഫ്റ്ററുകള്‍, ആംബിയന്റ് ലൈറ്റിംഗ്, സിംഗിള്‍ പേന്‍ സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയ കിടിലന്‍ ഫീച്ചറുകളും ഈ കാറിലുണ്ട്.
അഞ്ചാം തലമുറ സിറ്റി സെഡാനുമായി പ്ലാറ്റ്ഫോം പങ്കിടുന്ന എലിവേറ്റ് ഹോണ്ടയുടെ ഗ്ലോബൽ സ്മോൾ കാർ പ്ലാറ്റ്‌ഫോമിലാണ് ഒരുക്കിയിരിക്കുന്നത്. എലിവേറ്റിന് 4,392 മില്ലീമീറ്റർ നീളവും 1,790 മില്ലീമീറ്റർ വീതിയും 1,650 ഉയരവും 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസും 220 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. എസ്‌യുവിയുടെ മാനുവൽ വേരിയന്റുകൾക്ക് 1,206 കിലോഗ്രാം ഭാരവും, സിവിടി പതിപ്പിന് 1,258 കിലോഗ്രാം ഭാരവുമാണുള്ളത്.
എലിവേറ്റില്‍ ഹൈബ്രിഡ് ടെക് കൊണ്ടുവരില്ലെന്നും നേരിട്ട് ബാറ്ററി ഇവി പുറത്തിറക്കുമെന്നായിരുന്നു ലോഞ്ച് വേളയില്‍ ഹോണ്ട പ്രഖ്യാപിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട എലിവേറ്റ് കാറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 11 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. അതേ സമയം റേഞ്ച് ടോപ്പിംഗ് വേരിയന്റ് സ്വന്തമാക്കാനായി 16 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരിക.


Click it and Unblock the Notifications








