സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അപകടത്തിൽപ്പെട്ടു; കാറിൻ്റേയും യാത്രക്കാരുടേയും വീഡിയോ വൈറൽ

കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിൽ കിയ തങ്ങളുടെ സ്ഥാനമുറപ്പിച്ച മോഡലായിരുന്നു സെൽറ്റോസ്. ഈ വർഷം തങ്ങളുടെ പ്രിയ മോഡലിൻ്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചിരുന്നു. എക്സ്റ്റീരിയർ, ഇന്റീരിയർ അപ്‌ഡേറ്റുകൾക്കൊപ്പം, ആറ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു അവതരിപ്പിച്ചത്.

പുതിയ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ആദ്യത്തെ അപകടത്തിൻ്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാഹനത്തിൻ്റെ സുരക്ഷ എടുത്തു കാണിക്കുന്ന ഒരു അപകടം തന്നെയാണ് സംഭവിച്ചത്. യാത്രക്കാരെല്ലാം തികച്ചും സുരക്ഷിതരാണ് എന്നാണ് മനസിലാകുന്നത്.

സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അപകടത്തിൽപ്പെട്ടു; കാറിൻ്റേയും യാത്രക്കാരുടേയും വീഡിയോ വൈറൽ

മധ്യപ്രദേശിലെ ജബൽപൂർ വച്ചുണ്ടായ കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ആദ്യ അപകടത്തിൽ വെള്ള നിറത്തിലുള്ള കിയ സെൽറ്റോസിന്റെ മുൻഭാഗം വളരെ അധികം തകർന്നിട്ടുണ്ട്. അപകടസമയത്ത് വാഹനത്തിൽ എസ്‌യുവിയുടെ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ ഉണ്ടായിരുന്നു. അപകടത്തിന്റെ യഥാർത്ഥ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അമിതവേഗത മൂലമോ അല്ലെങ്കിൽ എസ്‌യുവിക്ക് മുന്നിലേക്ക് ചാടിയ ഏതെങ്കിലും വ്യക്തിയോ വാഹനത്തെയോ രക്ഷിക്കാൻ ശ്രമിച്ചതാകാം.

ഹെഡ്‌ലൈറ്റുകൾ, ഫ്രണ്ട് ബമ്പർ, ഹുഡ്, ഗ്രിൽ, റേഡിയേറ്റർ എന്നിവയുൾപ്പെടെ എസ്‌യുവിയുടെ മുൻ പ്രൊഫൈൽ പൂർണ്ണമായും കേടായതായി വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. എന്നിരുന്നാലും, എസ്‌യുവിയുടെ ഷാസിക്കോ റൂഫിനോ കേടുപാടുകൾ കൂടാതെ സെൽറ്റോസ് ആഘാതം നന്നായി ആഗിരണം ചെയ്‌തു എന്നത് വലിയ കാര്യം തന്നെയാണ്. അപകടത്തെത്തുടർന്ന് മുൻവശത്തെ വിൻഡ്‌ഷീൽഡും തകർന്നു, ആഘാതത്തിന്റെ ഫലമായി സഹ-ഡ്രൈവറുടെ വശത്തെ എയർബാഗ് പുറത്തേക്ക് വന്നിട്ടുണ്ട്.

നാല് വർഷങ്ങൾക്ക് ശേഷമാണ് കിയ തങ്ങളുടെ ഹോട്ട് സെല്ലിങ്ങ് മോഡലായി സെൽറ്റോസിന് ഒരു പുത്തൻ മുഖം കൊടുക്കുന്നത്. പഴയ മോഡലിൽ കിയ യുടെ ലോഗോ ഗ്രില്ലിന് മുകളിൽ സിൽവർ ക്രോം ഫിനിഷിലായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ മോഡലിൽ മുകളിൽ ഹുഡിലാണ് നൽകിയിരിക്കുന്നത്. വശങ്ങളിലേക്ക് വരുകയാണെങ്കിൽ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് പുത്തൻ അലോയ് വീലുകളാണ്. വേരിയൻ്റുകളനുസരിച്ച് നാല് അലോയ വീലുകളും 16 മുതൽ 18 ഇഞ്ച് വലിപ്പമുളള വീലുകളും നിങ്ങൾക്ക് ലഭിക്കുന്നുണ്ട്.

മോഡലിൻ്റെ ഓരോ വേരിയൻ്റിലും വ്യത്യസ്ത അപ്ഹോൾസ്റ്ററി കമ്പനി നൽകുന്നുണ്ട്. GT മോഡലിൽ മുഴുവൻ കറുപ്പ് നിറത്തിലുളള ക്യാബിനും അതോടൊപ്പം തന്നെ മികച്ച അപ്ഹോൾസ്റ്ററികളും നൽകിയിട്ടുണ്ട്. EV6-ൽ നിന്ന് കടമെടുത്ത രണ്ട് 10.25-ഇഞ്ച് ഡിസ്‌പ്ലേകളാണ് പുതിയ സെൽറ്റോസിൽ നൽകിയിരിക്കുന്നത്. വലതുവശത്തെ സ്ക്രീനിൽ ഇൻസ്ട്രമെൻ്റ് ക്ലസ്റ്ററായി പ്രവർത്തിക്കുമ്പോൾ ഇടതുവശത്തുള്ളത് ഇൻഫോടെയ്ൻമെന്റിനായുള്ള HD ടച്ച്‌സ്‌ക്രീൻ സ്‌ക്രീനാണ്.

സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അപകടത്തിൽപ്പെട്ടു; കാറിൻ്റേയും യാത്രക്കാരുടേയും വീഡിയോ വൈറൽ

ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്നതാണ്, കൂടാതെ ബോസിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റവുമായി കണക്ട് ചെയ്തിരിക്കുന്നു. കണക്റ്റുചെയ്‌ത കാർ ഫീച്ചറുകളുടെ ബോട്ട് ലോഡ് ആക്‌സസ് ചെയ്യുന്നതിനും കാറുമായി നിങ്ങളുടെ സ്മാർട്ട് വാച്ചോ ഫോണോ ജോടിയാക്കാൻ കിയ കണക്ടുമായി ബന്ധിപ്പിക്കാൻ ഈ സ്ക്രീനിലൂടെ സാധിക്കും

കിയ സെൽറ്റോസിന് മൂന്ന് എഞ്ചിൻ ഓപ്ഷനുകളും ആകെ 5 ഗിയർബോക്സ് ഓപ്ഷനുകളുമാണ് ഉളളത്. പുത്തൻ സെൽറ്റോസ് 113 bhp പവറും 144 nm പീക്ക് ടോർക്കും ഉള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ നിലനിർത്തിട്ടുണ്ട്, കൂടാതെ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഐവിടി ഗിയർബോക്സുമായിട്ടാണ് ജോടിയാക്കിയിരിക്കുന്നത്. മാറ്റമില്ലാതെ തുടരുന്നു 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 114 bhp പവറും 250 nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. ഡീസൽ iMT, ഓട്ടോമാറ്റിക് 6-സ്പീഡ് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ലഭിക്കും.

1.5 ലിറ്റർ ടർബോ-പെട്രോൾ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്ന എഞ്ചിൻ ഓപ്ഷൻ. 160 bhp പവറും 253 nm പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് iMT, 7-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് പുതിയ എഞ്ചിൻ വരുന്നത്. സെൽറ്റോസിന് 190 മില്ലിമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 433 ലിറ്റർ ബൂട്ട് സ്പേസും ലഭിക്കുന്നുണ്ട്.

പുതിയ സെൽറ്റോസ് 2.O -യുടെ ഏറ്റവും മികച്ച ഓഫറാണ് ലെവൽ 2 അഡാസ്. നിങ്ങളുടെ യാത്രയിൽ നിങ്ങൾക്ക് സുരക്ഷയുടെ കാര്യത്തിൽ ഒരു ടെൻഷനും വേണ്ട എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇത്രയും പവറുളള വാഹനം നിങ്ങൾക്ക് വളരെ ലളിതമായിട്ട് തന്നെ സിറ്റിയിലൂടേയും എല്ലാം ഓടിക്കാൻ സാധിക്കും. എന്ന് കരുതി ആരും വേഗത പരീക്ഷിക്കാൻ നിൽക്കരുത്. വാഹനം എപ്പോഴും നിയമങ്ങൾ അനുസരിച്ച് മാത്രം ഓടിക്കുക.

Article Published On: Friday, October 13, 2023, 11:21 [IST]
English summary
New kia seltos facelift major accident viral video
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X