പുത്തന്‍ കാര്‍ 3 ദിവസം കൊണ്ട് ബ്രേക്ക്ഡൗണായി; മഹീന്ദ്ര XUV700 തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ഉടമ

പുതിയ കാര്‍ വാങ്ങുമ്പോള്‍ നിരവധി ഘട്ടങ്ങളിലൂടെയാണ് ഒരു ഉപഭോക്താവ് കടന്ന് പോകുന്നത്. നല്ല ഡിമാന്‍ഡുള്ള മോഡല്‍ ആണെങ്കില്‍ വാഹനം ബുക്ക് ചെയ്ത് ഏറെ നാള്‍ കാത്തിരിക്കണം. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ളവയാണ് മഹീന്ദ്രയുടെ XUV700, സ്‌കോര്‍പിയോ N എന്നീ എസ്‌യുവികള്‍.

എന്നാല്‍ ജനപ്രിയ മോഡലുകളായ മഹീന്ദ്ര XUV700, മഹീന്ദ്ര സ്‌കോര്‍പിയോ N എന്നീ മോഡലുകള്‍ ആറ്റുനോറ്റ് സ്വന്തമാക്കുന്ന ഉപഭോക്താക്കള്‍ക്ക് ദൗര്‍ഭാഗ്യകരമായ ചില അനുഭവങ്ങള്‍ ഉണ്ടായതിന്റെ നേര്‍സാക്ഷ്യങ്ങള്‍ അടുത്ത കാലത്തായി വെളിപ്പെട്ടിരുന്നു. ഇപ്പോള്‍ തന്റെ ദുരനുഭവം വെളിപ്പെടുത്തി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുകയാണ് ഒരു മഹീന്ദ്ര XUV700 ഉടമ. മൂന്ന് ദിവസം കൊണ്ട് വണ്ടി വഴിയില്‍ കിടന്നതോടെ മുതലാളിയില്‍ നിന്ന് റീഫണ്ട് ആവശ്യപ്പെട്ടിരിക്കുകയാണ് വാഹന ഉടമ.

mahindra xuv700 breaks down

ചെന്നൈ സ്വദേശിയായ റിച്ചാര്‍ഡ് എം നാഥനാണ് ട്വിറ്ററിലൂടെ തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. മൂന്ന് ദിവസം മുമ്പ് മാത്രം കൈയ്യില്‍ കിട്ടിയ മഹീന്ദ്ര XUV700 ഡീസല്‍ ഒാട്ടോമാറ്റിക് അപ്രതീക്ഷിതമായി ചെന്നൈയിലെ ലസ് കോര്‍ണര്‍ സിഗ്‌നലില്‍ നിന്നു. ഉച്ചകഴിഞ്ഞ് 2:50-നായിരുന്നു സംഭവം. ഉടന്‍ തന്നെ റിച്ചാര്‍ഡ് മഹീന്ദ്രയുടെ റോഡ്‌സൈഡ് അസിസ്റ്റന്‍സുമായി ബന്ധപ്പെട്ടുവെങ്കിലും ന്ിരാശാജനകമായിരുന്നു അവരുടെ പ്രതികരണം.

15 മാസം കാത്തിരിന്ന് കിട്ടിയ കാര്‍ തനിക്ക് വേണ്ടെന്നാണ് റിച്ചാര്‍ഡ് ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത പോസ്റ്റില്‍ പറയുന്നത്. ജൂണ്‍ രണ്ടിന് കാര്‍ വാങ്ങിയ റിച്ചാര്‍ഡ് ജൂണ്‍ അഞ്ചിനാണ് വണ്ടി പുറത്തെടുത്തത്. വണ്ടിക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരക്കേറിയ സമയത്താണ് ട്രാഫിക് സിഗ്‌നലില്‍ വണ്ടി ബ്രേക്ക്ഡൗണായത്. റോഡ്‌സൈഡ് അസിസ്റ്റന്‍സിനെ വിളിച്ചപ്പോള്‍ നിരാശപ്പെടുത്തുന്നതായിരുന്നു അവരുടെ പ്രതികരണം.

വണ്ടി കേടായിക്കിടക്കുന്ന സ്ഥലത്തേക്ക് വരാന്‍ വിസമ്മതിച്ച അവര്‍ പകരം ഫോണിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു. കാറിന്റെ ഇലക്ട്രോണിക് ഉപകരണങ്ങളിലാണ് പ്രശ്നമെന്നാണ് ഉടമ സംശയിക്കുന്നത്. എസ്‌യുവി സിഗ്‌നലില്‍ കാത്തുനില്‍ക്കുമ്പോള്‍ ആക്‌സിലറേറ്റര്‍ അമര്‍ത്തിയതിന് പിന്നാലെ കാറിന്റെ സ്‌ക്രീനുകള്‍ മങ്ങി അത് തനിയെ ഷട്ട്ഡൗണ്‍ ആകുകയായിരുന്നുവെന്നാണ് ഉടമ വിശദീകരിക്കുന്നത്. ശേഷം വണ്ടി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

കമ്പനിയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണവും പുത്തന്‍ വാഹനത്തിന്റെ തകരാറും കാരണം ഉടമ ശരിക്കും നിരാശനായി. കാര്‍ ലഭിക്കാന്‍ 15 മാസത്തോളം കാത്തിരുന്നെന്നും എന്നാല്‍ ഇനി ഇത് സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമുള്ള ഉടമയുടെ കുറിപ്പില്‍ ആ നിരാശ പ്രകടമായിരുന്നു. വാഹനത്തിനായി മുടക്കിയ മുഴുവന്‍ പണവും തിരികെ നല്‍കണമെന്നാണ് റിച്ചാര്‍ഡ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. XUV700 അടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് മാറ്റാനായി മൂന്ന് മണിക്കൂറിന് ശേഷം ഒരു ടവിംഗ് വാന്‍ വന്നതായി അദ്ദേഹം പറഞ്ഞു.

കൈയ്യില്‍ കിട്ടി വെറും മൂന്ന് ദിവസത്തിനകം എസ്‌യുവി കേടായതിനെ കുറിച്ച് ആശങ്കാകുലനാണ് ഉടമ. അറ്റകുറ്റപ്പണികള്‍ക്കു ശേഷവും വാഹനത്തിന്റെ കണ്ടീഷന്‍ മോശമാകുമോ എന്ന സംശയത്തിലാണ് അദ്ദേഹം. കൂടാതെ, മഹീന്ദ്രയുടെ ഭാഗത്ത് നിന്നുണ്ടായ തൃപ്തികരമല്ലാത്ത സേവനം അദ്ദേഹം ഉയര്‍ത്തിക്കാണിക്കുന്നു. ഇത്തരമൊരു അനുഭവമുണ്ടായ സ്ഥിതിക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൃപ്തികരമായ പിന്തുണ നല്‍കാന്‍ അവര്‍ക്ക് കഴിയുമോ എന്ന കാര്യത്തിലും അദ്ദേഹത്തിന് സംശയമുണ്ട്.

എന്നാല്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന ചെന്നൈയില്‍ നിന്നുള്ള സംഭവത്തില്‍ കമ്പനി ഇതുവരെ അന്വേഷണമൊന്നും നടത്തിയിട്ടില്ല. അതിനാല്‍ തന്നെ എന്താണ് കൃത്യമായി നടന്നതെന്ന കാര്യം ഉറപ്പിച്ച് പറയാന്‍ പറ്റില്ല. ഏതായാലും ഇക്കാര്യത്തിലും മഹീന്ദ്രയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷ.മഹീന്ദ്ര XUV700 എസ്‌യുവിക്ക് അടുത്ത കാലത്തായി തീപിടിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഓവര്‍ ഹീറ്റിംഗിന്റെ യാതൊരു ലക്ഷണവും കാണിക്കാതെ കാറിന് അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നുവെന്നാണ് ഉടമ പറഞ്ഞത്. ഭാഗ്യവശാല്‍ ആര്‍ക്കും അപകടത്തില്‍ പരിക്കേറ്റില്ല. തീ പടരുന്നതിന് മുമ്പേ തന്നെ എല്ലാ യാത്രക്കാരെയും വാഹനത്തില്‍ നിന്ന് സുരക്ഷിതരായി ഒഴിപ്പിച്ചിരുന്നു. മഹീന്ദ്ര XUV700 എസ്‌യുവിക്ക് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിന് പിന്നാലെ മഹീന്ദ്ര ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. വയറിംഗിലെ പ്രശ്‌നങ്ങളാണ് മഹീന്ദ്ര XUV700 എസ്‌യുവിക്ക് തീപിടിക്കാന്‍ കാരണമെന്ന് മഹീന്ദ്ര അന്വേഷണത്തില്‍ കണ്ടെത്തി.

More from DriveSpark

Article Published On: Tuesday, June 6, 2023, 15:27 [IST]
English summary
New mahindra xuv700 breaks down in traffic signal within 3 days owner seeks full refund
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X