കൊമ്പന്‍മാര്‍ മുഖാമുഖം; പരീക്ഷണയോട്ടത്തിനിടെ ജിംനിയും മഹീന്ദ്ര ഥാറും കണ്ടുമുട്ടിയപ്പോള്‍-VIDEO
ഇന്ത്യയില്‍ ഓരേ വാഹന പ്രേമികളും കാത്തിരുക്കുന്ന ഒരു പോരeട്ടമാണ് ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി സെഗ്‌മെന്റില്‍ നടക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ ഓഫ്‌റോഡര്‍ സെഗ്‌മെന്റ് ഇതുവരെ അടക്കി ഭരിച്ചിരുന്ന മഹീന്ദ്ര ഥാറും ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന മാരുതി സുസുക്കി ജിംനിയും തമ്മിലുള്ള മത്സരത്തെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ജിംനിയുടെ ലോഞ്ചിന് മുമ്പേ ഇരുവരും നിരത്തില്‍ കണ്ടുമുട്ടിയാല്‍ എങ്ങനെയിരിക്കും.
എന്നാല്‍ അങ്ങനെ സംഭവിച്ചു. പുതിയ മാരുതി ജിംനി ഓഫ്റോഡര്‍ എസ്‌യുവി ഉടന്‍ തന്നെ ലോഞ്ചാകുമെന്നാണ് വിവരം. അതിന് മുമ്പ് എസ്യുവിയുടെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. മാരുതി സുസുക്കി ജിംനിയുടെ ഒരു ടെസ്റ്റ് മ്യൂള്‍ പരീക്ഷണയോട്ടം നടത്തുന്നതിനിടെയാണ് റോഡില്‍ വെച്ച് മഹീന്ദ്ര ഥാറുമായി കണ്ടുമുട്ടിയത്. ജിംനി റോഡില്‍ ടെസ്റ്റ് ചെയ്യുന്നത് കണ്ട് പിറകിലെ വാഹനങ്ങളില്‍ യാത്ര ചെയ്ത ഒരാള്‍ അത് ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അതിനിടയിലാണ് ജിംനിയും ഥാറും മുഖാമുഖം വന്നത്.

''ഹിമാലയന്‍ സോളിറ്റിയൂഡ്' എന്ന യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഹിമാചല്‍ പ്രദേശിലെ മലയോര റോഡുകളിലൊന്നില്‍ നിന്നുള്ളതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. ബ്ലൂയിഷ് ബ്ലാക്ക് നിറത്തിലുള്ള മാരുതി സുസുക്കിയാണ് ഇവിടെ പരീക്ഷണയോട്ടം നടത്തുന്നത്. ജിംനിയെ പിന്തുടരുന്ന മറ്റൊരു കാറിലുള്ളയാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പരീക്ഷണയോട്ടം നടത്തുന്നതിനിടെ റോഡിലുണ്ടായിരുന്ന നിരവധി കാറുകളെ ജിംനി മറികടക്കുന്നുണ്ട്. അതിലൊന്ന് കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഥാര്‍ ആയിരുന്നു.
മലനിരകളിലുള്ള റോഡുകളില്‍ ജിംനി ഥാറിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചേക്കുമെന്നാണ് വീഡിയോ കണ്ടിട്ട് തോന്നുന്നത്. അതിന്റെ ഭാരവും വലിപ്പവും ഇത്തരം സ്ഥലങ്ങളില്‍ മികച്ച രീതിയില്‍ ഉപകാരപ്പെടും. കൂടാതെ എസ്‌യുവിയിലെ ഡ്രൈവിംഗ് കൂടുതല്‍ ചടുലവും രസകരവുമാകാന്‍ സാധ്യതയുണ്ട്. പുതിയ ജിംനിയും മഹീന്ദ്ര ഥാറും കണ്ടുമുട്ടുന്ന വേളയിലുള്ള മനസ്സിലാക്കിയ ചെറിയ ചില നിരീക്ഷണങ്ങള്‍ പറയാം. റോഡ് പ്രസന്‍സിന്റെ കാര്യം നോക്കിയാല്‍ ഈ രണ്ട് ഓഫ്‌റോഡര്‍ എസ്‌യുവികളുടെയും നീളം നാലുമീറ്ററില്‍ താഴെ ആണ്.

എന്നാല്‍ ഥാറിന് ജിംനിയേക്കാള്‍ അല്‍പം ഉയരവും കുടുതലുള്ളതായും മസ്‌കുലാറായും കാണപ്പെടുന്നു. ഇത് കൂടാതെ മഹീന്ദ്ര ഥാറിന്റെ വീല്‍ ആര്‍ച്ചുകള്‍ ജിംനിയേക്കാള്‍ വീതിയുള്ളതായി തോന്നുന്നു. എന്നിരുന്നാലും ഈ യൂട്യൂബ് വീഡിയോ വെച്ച് മാരുതി ജിംനിയുടെ പിന്‍ ഭാഗവും മഹീന്ദ്ര ഥാറിന്റെ മുന്‍ഭാഗവും മാത്രമാണ് നമുക്ക് താരതമ്യം ചെയ്യാനൊക്കൂ. കാരണം ഈ രണ്ട് കാറുകളും വിപരീത ദിശയിലായിരുന്നു സഞ്ചരിച്ച് കൊണ്ടിരുന്നത്.
അതിനാല്‍ തന്നെ ഇതിനെ ഒരു താരതമ്യം എന്ന നിലയില്‍ പറയാന്‍ സാധിക്കില്ല. അതിനായി നമുക്ക് അല്‍പ്പം കൂടി കാത്തിരിക്കാം. എന്നിട്ട് അടുത്തടുത്ത് തന്നെ നിര്‍ത്തി പരസ്പരം ഇഴകീറി പരിശോധിച്ച് തന്നെ ഇരുവരെയും തരതമ്യം ചെയ്യാം. കടലാസിലെ അറിവുകള്‍ എടുത്താല്‍ വലിപ്പത്തിന്റെ കാര്യത്തില്‍ മഹീന്ദ്ര ഥാര്‍ മാരുതി ജിംനിയെ അല്‍പ്പം പിന്നിലാക്കും. ഥാറിന് വലിയ 18 ഇഞ്ച് വീലുകള്‍ ലഭിക്കുമ്പോള്‍ ജിംനിക്ക് 15 ഇഞ്ച് വീലുകളാണ് മാരുതി നല്‍കിയിരിക്കുന്നത്.
2020-ലാണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയില്‍ എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഓഫ്‌റോഡ് പ്രേമികളുടെ മനസ്സിലേക്ക് ഓടിക്കയറി ഥാര്‍ ഹിറ്റടിച്ചു. മോഡേണ്‍ ടച്ചോട് കൂടിയ മസ്‌കുലര്‍ ഡിസൈന്‍, ശക്തമായ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍, കഴിവുറ്റ 4 വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയാണ് ഇതിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മഹീന്ദ്ര ഥാറിന്റെ പല വേരിയന്റുകളും കൈയ്യില്‍ കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കണം.
ഈ വര്‍ഷം ജനുവരില്‍ താങ്ങാവുന്ന വിലയില്‍ ഥാറിന്റെ RWD വേരിയന്റ് കൂടി മഹീന്ദ്ര അവതരിപ്പിച്ചതോടെ കൂടുതല്‍ ആളുകള്‍ എസ്‌യുവിയില്‍ താല്‍പര്യം കാണിച്ച് തുടങ്ങി. എന്നിരുന്നാലും ഥാറിന് ഒത്ത എതിരാളി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിപണിയില്‍ എത്തും. മഹീന്ദ്ര ഥാര്‍ പെട്രോള്‍, ഡീസല്‍ ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ ഓപ്ഷനുള്ളപ്പോള്‍ ജിംനി പെട്രോളില്‍ മാത്രമായിരിക്കും ലഭ്യമാകുക.
ഈ 1.5 ലിറ്റര്‍ എഞ്ചിന്‍ 104 bhp പവര്‍ ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാകും. ഫീച്ചറുകളുടെ കാര്യത്തിലും ജിംനി ഒട്ടും പിശുക്ക് കാണിക്കില്ല. ജിംനിയുടെ വിലയുടെ കാര്യത്തില്‍ മാരുതി എന്ത് ട്വിസ്റ്റാണ് കരുതി വെച്ചിരിക്കുന്നതാണ് ഇനി അറിയേണ്ടത്.


Click it and Unblock the Notifications








