സേഫ്റ്റിയില്ലെന്ന് ആരാ പറഞ്ഞേ...കിടിലിന്‍ ഫീച്ചറുകളും നിറങ്ങളുമായി മാരുതി സിയാസ് എത്തി
സ്‌കോഡ സ്ലാവിയയും ഫോക്‌സ്‌വാഗണ്‍ വിര്‍ടസും കൂടി രംഗപ്രവേശനം ചെയ്തതതോടെ ഇന്ത്യയില്‍ മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റ് ഇപ്പോള്‍ തീപാറുന്ന പോരാട്ടത്തിനാണ് വേദിയാകുന്നത്. പുതു തലമുറ ഹ്യുണ്ടായി വെര്‍ണയും ഹോണ്ട സിറ്റി ഫെയ്‌സലിഫ്റ്റും അടുത്ത മാസം വിപണിയില്‍ എത്തിയേക്കും. സെഗ്‌മെന്റിലെ മുന്‍നിരക്കാരെല്ലാം അപ്‌ഡേറ്റുകള്‍ നടത്തുമ്പോള്‍ മാരുതി സുസുക്കിക്ക് നോക്കി നില്‍ക്കാന്‍ ആവില്ലെല്ലോ.
സേഫ്റ്റി അപ്‌ഡേറ്റുകളുമായി തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ സിയാസിനെ പുതുക്കിയിരിക്കുകയാണ് മാരുതി. 11.14 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. മൂന്ന് പുതിയ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളും അധിക സുരക്ഷാ ഫീച്ചറുകളും ഉള്‍ക്കൊള്ളുന്ന പുതിയ സിയാസ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് & സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഒപ്പം തന്നെ പുതിയ നെക്സ ബ്ലാക്ക് എഡിഷന്‍ സിയാസും പുറത്തിറക്കിയിട്ടുണ്ട്.

പുതിയ മാരുതി സിയാസ് ഇപ്പോള്‍ ഡ്യുവല്‍ എയര്‍ബാഗുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവക്കൊപ്പം ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), സ്റ്റാന്‍ഡേര്‍ഡായി ഓഫര്‍ ചെയ്യുന്നു. ബ്ലാക്ക് റൂഫുള്ള പേള്‍ മെറ്റാലിക് ഒപ്യുലന്റ് റെഡ്, ബ്ലാക്ക് റൂഫുള്ള പേള്‍ മെറ്റാലിക് ഗ്രാന്‍ഡ്യൂര്‍ ഗ്രേ, ബ്ലാക്ക് റൂഫുള്ള ഡിഗ്‌നിറ്റി ബ്രൗണ്‍ എന്നിവയാണ് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങള്‍. സിയാസില്‍ മാരുതി മെക്കാനിക്കലായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
സിയാസില്‍ പഴയ എഞ്ചിന്‍ തന്നെയാകും മാരുതി ഉപയോഗിക്കുക. 106 bhp പവറും 138 Nm ടോര്‍ക്കും പുറത്തെടുക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ സ്വന്തമാക്കാം. ഇത് കൂടാതെ ഇഗ്നിസ്, ബലേനോ, സിയാസ്, XL6, ഗ്രാന്‍ഡ് വിറ്റാര എന്നിവയുടെ പുതിയ നെക്സ ബ്ലാക്ക് എഡിഷനും മാരുതി പുറത്തിറക്കിയിട്ടുണ്ട്. ഇവയ്ക്ക് ഇപ്പോള്‍ ഒരു പുതിയ പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് ഷേഡ് ലഭിക്കുന്നു.

ഗ്ലേസിയും മെറ്റാലികുമായി കാണപ്പെടുന്ന ഇത്ര തീവ്രതയുള്ള ഒരു ബ്ലാക്ക് ഷെയ്ഡ് മാരുതി മുമ്പ് നല്‍കിയിട്ടില്ല. സിയാസിന്റെ എല്ലാ വകഭേദങ്ങളിലും മാരുതി നെക്‌സ ബ്ലക്ക് എഡിഷന്‍ ഓഫര്‍ ചെയ്യുന്നു. ഇഗ്‌നിസിന്റെ സീറ്റ, ആല്‍ഫ വകഭേദങ്ങള്‍ക്കും XL6-ന്റെ ആല്‍ഫ, ആല്‍ഫ+ എന്നീ വേരിയന്റുകളുമാണ് നെക്‌സ ബ്ലാക്ക് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നത്. സമീപകാലത്തെ ഹിറ്റ് മോഡലായ ഗ്രാന്‍ഡ് വിറ്റാരയുടെ കാര്യമെടുത്താല്‍ സീറ്റ, സീറ്റ+, ആല്‍ഫ, ആല്‍ഫ+ എന്നീ വേരിയന്റുകളാണ് നെക്‌സ ബ്ലാക്ക് എഡിഷനില്‍ സ്വന്തമാക്കാനാകുക.
സാധാരണ മോഡലുകളുടെ അതേ വിലയില്‍ ഇവ സ്വന്തമാക്കാന്‍ സാധിക്കും. ഇനി നമുക്ക് നെക്‌സ ബ്ലാക്ക് എഡിഷന് ലഭിക്കുന്ന ആക്‌സസറികള്‍ പരിശോധിക്കാം. മാരുതി ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഗ്രാന്‍ഡ് വിറ്റാര എനിഗ്മാക്സ് എന്ന് പേരിട്ടിരിക്കുന്ന ആക്സസറി പായ്ക്കുകള്‍ ലഭിക്കുന്നു. 32,990 രൂപയാണ് ഇതിന്റെ വില. സൈഡ് സ്‌കര്‍ട്ടുകള്‍, ഫ്രണ്ട് ബമ്പര്‍ എക്‌സ്റ്റെന്‍ഡറുകള്‍ എന്നിവയോടൊപ്പം മറ്റ് നിരവധി ആക്സസറികളും ഇതിന് ലഭിക്കുന്നു.

അകത്തളത്തില്‍ ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഒരു എയര്‍ പ്യൂരിഫയറും ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റും ലഭിക്കുന്നു. ഏറ്റവും വിലയേറിയ ആക്‌സസറി പായ്ക്ക് ലഭിക്കുന്നത് സിയാസിനാണ്. 39,990 രൂപ വിലവരുന്ന ഈ ആക്സസറി പായ്ക്ക് സിഗ്മ, ഡെല്‍റ്റ ട്രിമ്മുകളില്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. സിയാസിന് ഒരു ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റ് ലഭിക്കുന്നു. 27,489 രൂപ വിലയുള്ള സീറ്റ് കവറാണ് ഏറ്റവും വലിയ കൂട്ടിച്ചേര്‍ക്കല്‍. ഇവ ലെതര്‍ സീറ്റുകളാകാനാണ് സാധ്യത.
ആല്‍ഫ ട്രിമ്മില്‍ മാരുതി ലെതര്‍ സ്റ്റിയറിംഗ് കവര്‍ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നുണ്ട്. നോവോ-സ്പിരിറ്റ് (22,990 രൂപ), എലിഗ്രാന്‍ഡെ (17,890 രൂപ) എന്നിങ്ങനെ ലിമിറ്റഡ് എഡിഷന്‍ ആക്‌സസറി പായ്ക്ക് ബലേനോ ഓഫര്‍ ചെയ്യുന്നുണ്ട്. ആദ്യത്തേത് ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ക്ക് അണ്ടര്‍ബോഡി സ്പോയിലറുകള്‍ക്കൊപ്പം ചില ബ്ലാക്ക് ഗാര്‍ണിഷുകള്‍ക്കൊപ്പം ഒരു സ്പോര്‍ട്ടി ടച്ച് നല്‍കുന്നു. രണ്ടാമത്തെ പായ്ക്ക് ക്രോം ഘടകങ്ങള്‍ ചേര്‍ത്ത് കാറിനെ കൂടുതല്‍ പ്രീമിയമാക്കുന്നു.
XL6-ന് ഒരു ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റും എക്‌സ്റ്റീരിയറില്‍ ചില പരിഷ്‌കാരങ്ങളും ലഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ രൂപത്തില്‍ ചെറിയ ചില വ്യത്യാസങ്ങള്‍ കാണാം. ലോഗോ ലൈറ്റ്, വിന്‍ഡോ ഫ്രെയിം കിറ്റ്, ഓള്‍ വെതര്‍ മാറ്റുകള്‍, എന്നിവ ഉള്‍പ്പെടെ 25,300 രൂപയ്ക്ക് ഈ പായ്ക്ക് തെരഞ്ഞെടുക്കാം. ഏകദേശം ബലേനോക്ക് സമാനമായ പാക്കേജാണ് ഇഗ്‌നിസില്‍ ഓഫര്‍ ചെയ്യുന്നത്. 22,990 രൂപയാണ് ഇതിന്റെ വില. ഇഗ്നിസിന് ഒരു സ്പോയിലറും മറ്റ് നിരവധി ആക്സസറികളും ലഭിക്കുന്നു. പിന്നില്‍ നല്‍കിയിരിക്കുന്ന മിഡ് സ്പോയിലര്‍ കാറിനെ കൂടുതല്‍ സ്‌പോര്‍ടിയാക്കുന്നു.


Click it and Unblock the Notifications








