ആ വരവ് കണ്ടാല്‍ തന്നെ ഇഷ്ടപ്പെട്ടുപോകും; സ്വിഫ്റ്റിന്റെ ഹൈപ്പുയര്‍ത്തി പുത്തന്‍ വീഡിയോ

രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നായ സ്വിഫ്റ്റിന്റെ പുതുതലമുറ പതിപ്പിനായി കാത്തിരിക്കുകയാണ് വാഹന ലോകം. മാരുതി സുസുക്കി സ്വിഫ്റ്റ് കാറിന്റെ മൂന്നാം തലമുറ മോഡലാണ് നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്. നാലാം തലമുറ പതിപ്പ് ഉടന്‍ വരാന്‍ പോകുകയാണ്. നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അടുത്തിടെ ജപ്പാന്‍ മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചിരുന്നു.

സ്വിഫ്റ്റിന്റെ കണ്‍സെപ്റ്റ് പതിപ്പാണ് ജപ്പാനില്‍ പ്രദര്‍ശിപ്പിച്ചത്. ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് കണ്‍സെപ്റ്റ് മോഡല്‍ പോലെ തന്നെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പുതിയ സ്വിഫ്റ്റിന്റെ നിരത്തുകളിലെ വരവ് എങ്ങനെയിരിക്കുമെന്ന് കാണിക്കുന്ന പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

2024 maruti suzuki swift running

മോട്ടോര്‍ വേള്‍ഡ് അവരുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഓട്ടത്തില്‍ സ്വിഫ്റ്റ് എങ്ങനെ കാണപ്പെടുന്നുവെന്ന് നമുക്ക് മനസ്സിലാകും. ഫ്രണ്ട് എന്‍ഡ്, ഗ്രില്‍, ബോണറ്റ്, ഹെഡ്ലാമ്പുകള്‍ എന്നിങ്ങനെയുള്ള എക്സ്റ്റീരിയറിന്റെ വശങ്ങളുടെ വിശദമായ ദൃശ്യങ്ങള്‍ കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. നിരത്തില്‍ കാര്‍ എങ്ങനെ കാണപ്പെടുമെന്നതിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ച വീഡിയോ നല്‍കുന്നു.

നിലവിലെ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ വരാനിരിക്കുന്ന മാരുതി സുസുക്കി സ്വിഫ്റ്റ് അല്‍പ്പം സ്‌പോര്‍ട്ടിയറായാണ് കാണപ്പെടുന്നത്. പ്രീമിയം ലുക്ക് നല്‍കാനായി ഗ്ലോസ് ബ്ലാക്ക് ഫിനിഷുള്ള ഒരു പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ഗ്രില്ലാണ് ഹാച്ച്ബാക്കിന മാരുതി സുസുക്കി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഇന്ത്യ സ്‌പെക്ക് മോഡലില്‍ ക്രോം എലമെന്റ്‌സ് എത്രത്തോളം ഉണ്ടാകുമെന്ന് നമുക്ക് പറയാനൊക്കില്ല.

2024 maruti suzuki swift grille

2024 മാരുതി സുസുക്കി സ്വിഫ്റ്റിന്റെ ഹെഡ്‌ലാമ്പില്‍ ചില്ലറ മാറ്റങ്ങളുണ്ട്. പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്ലാമ്പുകളും ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുമുള്ള ഒരു സ്ലീക്കര്‍ ഹെഡ്ലാമ്പ് യൂണിറ്റാണ് പുതിയ സ്വിഫ്റ്റിന് വെളിച്ചം പകരുക. നിലവിലുള്ള പതിപ്പില്‍ നിന്ന് വ്യത്യസ്തമാണ് കാറിന്റെ ഡിആര്‍എല്ലിന്റെ രൂപകല്‍പ്പന. കാറിന്റെ മൊത്തത്തിലുള്ള സ്‌പോര്‍ട്ടിയര്‍ ലുക്കിനോട് ഇഴചേര്‍ന്ന് കിടക്കുന്ന തരത്തില്‍ ബമ്പറില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.

ബമ്പറുമായി സംയോജിപ്പിച്ചാണ് ഫോഗ് ലാമ്പുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നിലവില്‍ വില്‍പ്പനക്കുള്ള മോഡലില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ബോണറ്റും വരിക. ഹാച്ച്ബാക്ക് കാറിന്റെ വശങ്ങളിലുള്ള പ്രധാന മാറ്റങ്ങളിലൊന്ന് പുത്തന്‍ അലോയി വീലുകളാണ്. നിലവിലെ മോഡലില്‍ കാണപ്പെടുന്ന സി-പില്ലര്‍ മൗണ്ടഡ് റിയര്‍ ഡോര്‍ ഹാന്‍ഡിലുകള്‍ മാറ്റിസ്ഥാപിച്ചിരിക്കുന്നതാണ് മറ്റൊരു പ്രധാന മാറ്റം. പിന്‍വശത്തേക്ക് നീങ്ങുമ്പോള്‍ 2024 സ്വിഫ്റ്റിന് പുനര്‍രൂപകല്‍പ്പന ചെയ്ത ടെയില്‍ ലാമ്പ് ലഭിക്കുന്നു.

2024 maruti suzuki swift display

പുതിയ ക്ലിയര്‍ ലെന്‍സ് എല്‍ഇഡി ടെയില്‍ ലൈറ്റിനൊപ്പം C ആകൃതിയിലുള്ള ബ്രേക്ക് ലാമ്പുകളും വരുന്നു. മുന്‍വശത്തെ പോലെ തന്നെ റിയര്‍ ബമ്പറുകളും ഉടച്ചുവാര്‍ത്തിട്ടുണ്ട്. പുതിയ വീഡിയോയില്‍ പുതുതലമുറ സ്വിഫ്റ്റിന്റെ അകത്തളത്തിന്റെ കാഴ്ചയും ദൃശ്യമാണ്. വരാനിരിക്കുന്ന സ്വിഫ്റ്റിന്റെ ഇന്റീരിയറില്‍ ഫ്‌ലോട്ടിംഗ്-ടൈപ്പ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയടക്കം നിരവധി ന്യൂജെന്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുന്നു.

എന്നാല്‍ മാരുതി സുസുക്കി സ്വിഫ്റ്റ് കാറിന്റെ പുതുതലമുറ മോഡല്‍ ഉപഭോക്താക്കളില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചത് വേറൊരു കാരണം കൊണ്ടാണ്. ഈ പുതിയ മോഡലില്‍ വാഗ്ദാനം ചെയ്യുന്ന പുതിയ എഞ്ചിനാണ് ഇന്ത്യന്‍ ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നത്. നാലാം തലമുറ മാരുതി സുസുക്കി സ്വിഫ്റ്റിന് പുതിയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2024 maruti suzuki swift side

ഈ Z സീരീസ് എഞ്ചിനിനൊപ്പം സ്‌ട്രോംഗ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഫീച്ചര്‍ ചെയ്‌തേക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുമൂലം പുതുതലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് ലിറ്ററിന് 40 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പുതുതലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് കാറിനായി നിരവധി ഉപഭോക്താക്കള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുതിയ സ്വിഫ്റ്റിന്റെ വലിപ്പത്തെ കുറിച്ചുള്ള വിവരങ്ങളും വെളിപ്പെട്ടിരുന്നു.

വരാനിരിക്കുന്ന സ്വിഫ്റ്റ് നിലവിലുള്ള പതിപ്പിനേക്കാള്‍ നീളമുള്ളതായിരിക്കുമെങ്കിലും നിലവിലുള്ള പതിപ്പിനേക്കാള്‍ 40 mm ഉയരവും 30 mm വീതിയും കുറവായിരിക്കും. 2024 ആദ്യ പകുതിയില്‍ നാലാം തലമുറ സ്വിഫ്റ്റ് വില്‍പ്പനയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല മൈലേജിനൊപ്പം സുരക്ഷ കൂട്ടാനായി കാറില്‍ ADAS സജ്ജീകരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വില നിയന്ത്രിക്കാന്‍ ഇന്ത്യ സ്‌പെക്ക് മോഡലില്‍ ADAS ഉള്‍ക്കൊള്ളിച്ചേക്കില്ലെന്നും അണിയറ സംസാരമുണ്ട്. ഏതായാലും അല്‍പ്പം കൂടി കാത്തിരുന്നാല്‍ ഇതിനെല്ലാം ഉത്തരാ ലഭിക്കുന്നതായിരിക്കും.

More from DriveSpark

Article Published On: Wednesday, November 8, 2023, 12:21 [IST]
English summary
New maruti suzuki swift first look video shows how it appear in motion details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X