സെലിബ്രിറ്റീസ് പ്ലീസ് നോട്ട്; മെര്‍സിഡീസിന്റെ പുത്തന്‍ പെര്‍ഫേമാന്‍സ് സെഡാന്‍ ഇന്ത്യയിലെത്തിയിട്ടുണ്ടേ...
ദീപാവലി കെങ്കേമമാക്കാന്‍ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ വ്യാഴാഴ്ച രണ്ട് പുത്തന്‍ മോഡലുകള്‍ പുറത്തിറക്കി. മെര്‍സിസീസ് ബെന്‍സ് GLE എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം AMG C 43 സെഡാന്‍ മോഡലും അരങ്ങേറി. 98 ലക്ഷം രൂപയ്ക്കാണ് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ പുതിയ C 43 4MATIC പുറത്തിറക്കിയിരിക്കുന്നത്.
AMG C 43-യുടെ വരവോടെ ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളുടെ AMG പോര്‍ട്ട്ഫോളിയോയിലെ മോഡലുകളുടെ എണ്ണം ഒമ്പതായി. ഏഴ് മെറ്റാലിക് കളര്‍ ഓപ്ഷനുകളില്‍ ഈ വാഹനം വാങ്ങാം. മാത്രമല്ല കമ്പനിയുടെ കസ്റ്റമൈസേഷന്‍ വിഭാഗത്തില്‍ നിന്ന് മൂന്ന് ഓപ്ഷനുകളും തെരഞ്ഞെടുക്കാം. AMG C 43 സെഡാനില്‍ സ്റ്റാന്‍ഡേര്‍ഡ് C-ക്ലാസ് സെഡാനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങള്‍ ബ്രാന്‍ഡ് വരുത്തിയിട്ടുണ്ട്.

അതില്‍ ഏറ്റവും പ്രധാനം വെര്‍ട്ടിക്കല്‍ സ്ലാറ്റുകളുള്ള പാനമേരിക്കാന ഗ്രില്ലാണ്. AMG 63 സീരീസില്‍ മാത്രമേ മുമ്പ് ഈ ഗ്രില്‍ കാണപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ വിവിധ 43 മോഡലുകളില്‍ ഗ്രില്‍ ഉള്‍പ്പെടുത്തുന്നു. സിംഗിള്‍ ഡിആര്‍എല്‍ ഉള്ള അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ബ്ലാക്ക് ആക്സന്റുകളോടുകൂടിയ ഫ്രണ്ട് ബമ്പറിലെ വലിയ എയര്‍ ഇന്‍ടേക്കുകള്‍, ഗ്ലോസ്-ബ്ലാക്ക് വിംഗ് മിററുകള്‍ എന്നിവയാണ് പുത്തന്‍ കാറിലെ മറ്റ് ശ്രദ്ധേയ മാറ്റങ്ങള്‍.
പുതിയ 'ടര്‍ബോ ഇലക്ട്രിഫൈഡ്' ബാഡ്ജുകള്‍, കട്ടിയുള്ള സൈഡ് സില്‍സ്, സ്റ്റാന്‍ഡേര്‍ഡ് 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ മാറ്റി നിര്‍ത്തിയാല്‍ സെഡാന്‍ മോഡലിന്റെ വശങ്ങള്‍ മുന്‍മോഡലുമായ ഏറെക്കുറെ സമാനമായി കാണാം. ക്വാഡ് ടെയില്‍പൈപ്പുകളും മെച്ചപ്പെട്ട എയറോഡൈനാമിക്സിനായി ഡിഫ്യൂസറുള്ള ഒരു റിയര്‍ ബമ്പറും കാറിന്റെ പിന്‍വശത്ത് നല്‍കിയിരിക്കുന്നു. സെഡാന്റെ ക്യാബിനില്‍ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 11.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റത്തിനും AMG നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ ഗ്രാഫിക്സ് നല്‍കിയിട്ടുണ്ട്.

തീം ലെതര്‍ പൊതിഞ്ഞ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍, സ്‌പോര്‍ട്‌സ് സീറ്റുകള്‍, പെഡലുകള്‍, റെഡ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവയും ശ്രദ്ധേയമാണ്. ഡിജിറ്റല്‍ ലൈറ്റ് എന്ന് വിളിക്കപ്പെടുന്ന മെര്‍സിഡീസിന്റെ ഇന്റലിജന്റ് ഓട്ടോ ഹെഡ്ലൈറ്റുകളും, 710W, 15-സ്പീക്കര്‍ ബര്‍മെസ്റ്റര്‍ സിസ്റ്റവുമാണ് അകത്തളത്തിലെ മറ്റ് ചില ഫീച്ചര്‍ ഹൈലൈറ്റുകള്‍. ഇന്ത്യയില്‍ മുമ്പ് വില്‍പ്പനയ്ക്കെത്തിയ മോഡലിനെ അപേക്ഷിച്ച് പവര്‍ട്രെയിനില്‍ പ്രധാന വ്യത്യാസങ്ങളുണ്ട്.
362 bhp പവര്‍ നല്‍കുന്ന 3.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V6 എഞ്ചിന്‍ ആയിരുന്നു മുന്‍ മോഡലിന് തുടിപ്പേകിയിരുന്നത്. ഇലക്ട്രിക് ടര്‍ബോചാര്‍ജറുള്ള പുതിയ 2.0-ലിറ്റര്‍, 4 സിലിണ്ടര്‍ യൂണിറ്റാണ് സെഡാന്‍ കാറിന് ഇപ്പോള്‍ തുടിപ്പേകുന്നത്. പുത്തന്‍ എഞ്ചിന്‍ 408 bhp പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റത്തില്‍ നിന്ന് 14 bhp അഡീഷനല്‍ പവര്‍ ലഭിക്കും.

9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്, 'റേസ് സ്റ്റാര്‍ട്ട്' പ്രവര്‍ത്തനക്ഷമതയോടെ 4MATIC ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. എന്നിരുന്നാലും റിയര്‍-വീല്‍ ബയേസ്ഡ് സിസ്റ്റമാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഔട്ട്പുട്ടിന്റെ 31 ശതമാനം ഫ്രണ്ട് ആക്സിലിലേക്കും 69 ശതമാനം റിയര്‍ ആക്സിലിലേക്കും അയയ്ക്കുന്നു. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ സെഡാന്‍ കാര്‍ വെറും 4.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
കാറിന്റെ ഷാസിയില്‍ കാര്യമായ പുനര്‍നിര്‍മാണം നടത്തിയതായി ജര്‍മന്‍ കമ്പനി അവകാശപ്പെടുന്നു. മുന്‍വശത്ത് ഇരട്ട വിഷ്ബോണുകളുള്ള AMG റൈഡ് കണ്‍ട്രോള്‍ സസ്‌പെന്‍ഷനോടൊപ്പം പുതുക്കിയ ഫ്രണ്ട് ആക്‌സിലും, പിന്‍ഭാഗത്ത് അഡാപ്റ്റീവ് ഡാംപറുകളും മള്‍ട്ടി-ലിങ്കുകളും ചേര്‍ത്തതായും മെര്‍സിഡീസ് പറയുന്നു. റിയര്‍-വീല്‍ സ്റ്റിയറിന്റെ കൂട്ടിച്ചേര്‍ക്കലാണ് പ്രധാന മെക്കാനിക്കല്‍ ഹൈലൈറ്റുകളില്‍ ഒന്ന്. മുന്നില്‍ 370 mm സ്റ്റീല്‍ ഡിസ്‌കുകളും പിന്നില്‍ 320 mm സ്റ്റീല്‍ ഡിസ്‌ക്കുകളും ബ്രേക്കിംഗ് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തിയതായും മെര്‍സിഡീസ് അവകാശപ്പെടുന്നു.
ഒപ്പം പരിഷ്‌ക്കരിച്ച എക്സ്ഹോസ്റ്റും ലഭിക്കുന്നു. സുപ്രധാന എതിരാളികളായ ബിഎംഡബ്ല്യു M340i, ഔഡി S5 സ്‌പോര്‍ട്ബാക്ക് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെര്‍സിഡീസ് AMG C 43-ക്ക് വില അല്‍പ്പം കൂടുതലാണ്. ബിഎംഡബ്യു മോഡലിന് 71.5 ലക്ഷം രൂപയും ഔഡി കാറിന് 75.74 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.


Click it and Unblock the Notifications








