കൂടുതല്‍ സ്‌പേഷ്യസ്, ലോഞ്ചുപോലുള്ള ക്യാബിന്‍... എതിരാളികളുടെ നെഞ്ചിടിപ്പിച്ച് വെര്‍ണയുടെ ടീസര്‍

ജനപ്രിയ സെഡാനായ ഹോണ്ട സിറ്റിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് ഇന്ന് ഹോണ്ട കാര്‍സ് വിപണിയില്‍ എത്തിച്ചിരുന്നു. മിഡ്‌സൈസ് സെഡാന്‍ സെഗ്‌മെന്റില്‍ പൊടിപാറുന്ന പോരാട്ടം തന്നെയാണ് അരങ്ങേറാന്‍ പോകുന്നതെന്ന് ഓര്‍മിപ്പിച്ച് ഹ്യുണ്ടായി പുതുതലമുറ വെര്‍ണയുടെ ടീസറും വ്യാഴാഴ്ച പുറത്തുവിട്ടു.

2023 മാര്‍ച്ച് 21-ന് ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായാണ് വരാനിരിക്കുന്ന പുതിയ തലമുറ വെര്‍ണ സെഡാനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടീസര്‍ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ റിലീസ് ചെയ്തത്. പുതിയ ഹ്യുണ്ടായി വെര്‍ണ സമൂലമായ പുതിയ ഡിസൈന്‍ ഭാഷയുമായി എത്താന്‍ ഒരുങ്ങുകയാണ്. മിഡ്‌സൈസ് സെഗ്മെന്റ് അടിമുടി മാറ്റുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനി ഇപ്പോള്‍ പുറത്തുവിട്ട ഏറ്റവും പുതിയ പ്രമോ വീഡിയോയില്‍ നിര്‍മാണത്തിന് റെഡിയായ വെര്‍ണയാണ് കാണാനാകുക.

കൂടുതല്‍ സ്‌പേഷ്യസ്, ലോഞ്ചുപോലുള്ള ക്യാബിന്‍... എതിരാളികളുടെ നെഞ്ചിടിപ്പിച്ച് വെര്‍ണയുടെ ടീസര്‍

സെഡാന്റെ ഡിസൈനിനൊപ്പം ആദ്യമായി ക്യാബിന്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഹ്യുണ്ടായി. കാറിന്റെ പ്രീലോഞ്ച് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ആദ്യം നമുക്ക് പുതുതലമുറ ഹ്യുണ്ടായി വെര്‍ണയുടെ അളവുകള്‍ നോക്കാം. പുതിയ വെര്‍ണക്ക് 4535 മില്ലിമീറ്റർ നീളമാണുള്ളത്. ഇതിന് 1,765 മില്ലിമീറ്റർ വീതിയും 1475 മില്ലിമീറ്റർ ഉയരവും 2,670 മില്ലിമീറ്റർ വീല്‍ബേസുമുണ്ട്. മുന്‍തലമുറ പതിപ്പിനേക്കാള്‍ 95 മില്ലിമീറ്റർ നീളവും 39 മില്ലിമീറ്റർ വീതിയും 70 മില്ലിമീറ്റർ വീല്‍ബേസും കൂടുതലുണ്ട്.

ഉയരം മാത്രമാണ് ഇരുമോഡലിലും സമമായിട്ടുള്ളത്. വീല്‍ബേസ് കൂടുന്നതിനാല്‍ തന്നെ ഇത് അകത്തളത്തില്‍ കൂടുതല്‍ ഇടം ലഭിക്കുന്നു. അതിനാല്‍ തന്നെ മോഡല്‍ ആകര്‍ഷകമായ ലെഗ്‌സ്‌പെയ്‌സാണ് വാഗ്ദാനം ചെയ്യുന്നതെന്ന് ഹ്യുണ്ടായി പറയുന്നു. കൂടുതല്‍ ഷോള്‍ഡര്‍ റൂം നല്‍കി ക്യാബിന്‍ കണക്കെയാണ് സെഡാന്റെ ഉള്‍വശം ഒരുക്കിയിരിക്കുന്നത്. കൂടാതെ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ബൂട്ട്‌സ്‌പെയ്‌സുള്ള വണ്ടിയെന്ന പട്ടവും പുതിയ ഹ്യുണ്ടായി വെര്‍ണ കൊണ്ടുപോകും.

കൂടുതല്‍ സ്‌പേഷ്യസ്, ലോഞ്ചുപോലുള്ള ക്യാബിന്‍... എതിരാളികളുടെ നെഞ്ചിടിപ്പിച്ച് വെര്‍ണയുടെ ടീസര്‍

528 ലിറ്റര്‍ ബൂട്ട്‌സ്‌പെയ്‌സാണ് വാഗ്ദാനം. ഇക്കാര്യത്തില്‍ ഫോക്‌സ്‌വാഗന്‍ വിര്‍ടസിനെയാണ് പിന്തള്ളുന്നത്. ദീര്‍ഘദൂരയാത്രകളടക്കം ചെയ്യുന്നവര്‍ക്ക് വലിയ ഉപകാരമായിരിക്കും ഇത്. പുതുതലമുറ ഹ്യുണ്ടായി വെര്‍ണയ്ക്ക് ഫോണ്‍ ഹോള്‍ഡര്‍, മള്‍ട്ടിപ്പിള്‍ ബോട്ടില്‍ ഹോള്‍ഡറുകള്‍, മള്‍ട്ടി പര്‍പ്പസ് കണ്‍സോള്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, വിശാലമായ ഓപ്പണിംഗ് ട്രങ്ക് എന്നിവയ്ക്കൊപ്പം ക്യാബിനില്‍ കൂടുതല്‍ ഇടവും ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു.

പിന്നിലെ എസി വെന്റുകള്‍, ബോസ് സൗണ്ട് സിസ്റ്റം, ചാര്‍ജിംഗ് പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്. നിര്‍മാണത്തിന് റെഡിയായ കാറിന്റെ എക്സ്റ്റീരിയര്‍ ഡിസൈനിനെ കുറിച്ച് കൃത്യമായ ഒരു രൂപം ടീസറിലൂടെ ലഭിക്കുന്നു. ഇതിലെ മിക്ക ഘടകങ്ങളും ഡിസൈന്‍ സ്‌കെച്ചിനോട് യോജിക്കുന്നുണ്ടെന്ന് പറയാം. മുന്‍വശത്ത് വീതിയില്‍ വ്യാപിച്ചുകിടക്കുന്ന ഡിആര്‍എല്ലോട് കൂടിയ ഒരു വലിയ പാരാമെട്രിക് ഗ്രില്‍ ഇതിന് ലഭിക്കുന്നു.പിന്‍വശത്തെ പ്രത്യേകതകളുള്ള ടെയില്‍ ലാമ്പുകള്‍ സെഡാന്റെ പ്രീമിയം ഫീല്‍ ഉയര്‍ത്തുന്നുണ്ട്.

'പുതിയ വെര്‍ണ സ്മാര്‍ട്ടും വിശാലവുമായ മൊബിലിറ്റി ഉത്തേജിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്തിരിക്കുന്നത്. സമാനതകളില്ലാത്ത ക്യാബിന്‍ അനുഭവത്തിനായി ആഡംബരവും സ്‌പെയ്‌സും കൂട്ടിക്കൊണ്ട് ഉപഭോക്തൃ പ്രതീക്ഷകള്‍ പുനര്‍നിര്‍വചിക്കുന്നതിനാണ് ഞങ്ങള്‍ ഈ പുതിയ സെഡാന്‍ വികസിപ്പിച്ചിരിക്കുന്നത്. പ്രീമിയം, അപ്-മാര്‍ക്കറ്റ് ഇന്റീരിയറുകള്‍, നൂതന സാങ്കേതികവിദ്യകള്‍, ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ എന്നിവ ഉപയോഗിച്ച് പുതിയ ഹ്യുണ്ടായി വെര്‍ണ ഞങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും സെഡാന്‍ സെഗ്മെന്റിനോട് ആളുകളെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു' ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.

ഡ്യുവല്‍-ടോണ്‍ ബ്ലാക്ക് ആന്‍ഡ് ബീജ് കളര്‍ സ്‌കീമില്‍ ഒരു പ്രീമിയം ക്യാബിനായിരിക്കും വെര്‍ണ നല്‍കുക. പ്രീമിയം ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററി, ഡാഷ്ബോര്‍ഡില്‍ സോഫ്റ്റ് ടച്ച് ടെക്സ്ചര്‍ എന്നിവയും മറ്റും കാണാനാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പുതിയ ഹ്യുണ്ടായി വെര്‍ണ പെട്രോള്‍ എഞ്ചിനില്‍ മാത്രമാകും ഓഫര്‍ ചെയ്യുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബാക്‌സുകള്‍ക്കൊപ്പം നാചുറലി ആസ്പിരേറ്റഡ്, ടര്‍ബോചാര്‍ജ്ഡ് എഞ്ചിനുകള്‍ വാഗ്ദാനം ചെയ്‌തേക്കും.

കൂടുതല്‍ സ്‌പേഷ്യസ്, ലോഞ്ചുപോലുള്ള ക്യാബിന്‍... എതിരാളികളുടെ നെഞ്ചിടിപ്പിച്ച് വെര്‍ണയുടെ ടീസര്‍

ഹ്യുണ്ടായിയുടെ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ സെഗ്‌മെന്റിലെ ഏറ്റവും പവര്‍ഫുള്‍ മോഡലാക്കി വെര്‍ണയെ മാറ്റും. ഇന്ന് ഇന്ത്യയിലെ ഏറ്റവും ട്രെന്‍ഡിംഗ് കാര്‍ ഫീച്ചറുകളില്‍ ഒന്നായ ADAS ഉള്‍ക്കൊള്ളിച്ചാകും വെര്‍ണയെത്തുകയെന്ന് പറയപ്പെടുന്നുണ്ട്. എങ്കിലും അതിനെയെല്ലാം കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ നമുക്ക് അറിയാന്‍ സാധിക്കും. 10 ലക്ഷം രൂപക്കടുത്ത് (എക്‌സ്‌ഷോറൂം) വില നല്‍കി ഹ്യുണ്ടായി ഏവരെയും ഞെട്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ, വിര്‍ട്ടസ്, മാരുതി സുസുക്കി സിയാസ്, ഹോണ്ട സിറ്റി ഫെയസ്‌ലിഫ്റ്റ് എന്നീ മോഡലുകളാണ് മാര്‍ക്കറ്റില്‍ ഹ്യുണ്ടായി വെര്‍ണയുടെ എതിരാളികള്‍. ഫീച്ചര്‍ സമ്പന്നമായി എത്തുന്ന പുതിയ ഹ്യുണ്ടായി വെര്‍ണ സെഡാൻ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തിരികൊളുത്തിയേക്കും. വിപുലമായ ഫീച്ചര്‍ ലിസ്റ്റിനൊപ്പം ADAS സേഫ്റ്റി ഫീച്ചറും കൂടി കിട്ടിയാൽ ഒരുപാട് യുവാക്കളെ തങ്ങളിലേക്ക് അടുപ്പിക്കാൻ ഹ്യുണ്ടായിക്ക് കഴിഞ്ഞേക്കും.

More from DriveSpark

Article Published On: Thursday, March 2, 2023, 18:14 [IST]
English summary
New promo video of 2023 hyundai verna gives glimpse of lounge like cabin and design details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X