ന്യൂ-ജെന്‍ ഡസ്റ്ററില്‍ ഈ ട്രെന്‍ഡി ഫീച്ചര്‍ ഉണ്ടാവില്ലെന്ന്! എതിരാളികള്‍ക്ക് പെരുത്ത് സന്തോഷം

നമ്മുടെ രാജ്യത്ത് ഇന്ന് ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന കാര്‍ സെഗ്‌മെന്റ് ഏതെന്ന് ചോദിച്ചാല്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റ് ആണെന്ന് പറയാം. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നിവക്കെതിരെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഒരുപിടി പുതുമുഖങ്ങള്‍ കൂടി എത്തിയതോടെ മത്സരം മുറുകിയിരിക്കുകയാണ്. എന്നാല്‍ രാജ്യത്ത് മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ചത് ഇവരാരുമല്ല.

റെനോ ഡസ്റ്റാണ് ആ മോഡല്‍. 2012-ല്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഡസ്റ്റര്‍ കഴിഞ്ഞ വര്‍ഷമായിരുന്നു പിന്‍വലിച്ചത്. ഈ മാസം അവസാനത്തോടെ ആഗോള വിപണിയില്‍ പുതിയ ഡസ്റ്റര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ഇപ്പോള്‍ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി എസ്‌യുവിയുടെ പേറ്റന്റ് ചിത്രങ്ങള്‍ ചോര്‍ന്നിരിക്കുകയാണ്. എസ്‌യുവിയെ കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ ഇതിലൂടെ പുറത്തായിരിക്കുകയാണ്. അതിനെ കുറിച്ച് നമുക്ക് നോക്കാം.

dacia duster

അതില്‍ സുപ്രധാനം പുതുതലമുറ റെനോ ഡസ്റ്ററില്‍ ഒരു സണ്‍റൂഫ് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പേറ്റന്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോള വിപണി ലക്ഷ്യമിട്ടുള്ള എസ്‌യുവിയുടെ പേറ്റന്റ് ചിത്രമാണ് ഇതെങ്കിലും ഈ പതിപ്പ് തന്നെ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രെറ്റ, സെല്‍റ്റോസ്, എംജി ആസ്റ്റര്‍, മാരുതി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍ എന്നിവ പോലുള്ള ഡസ്റ്ററിന്റെ മിക്ക എതിരാളികളും വെറും ഇലക്ട്രിക് സണ്‍റൂഫ് അല്ല മറിച്ച് പനോരമിക് യൂണിറ്റ് ആണ് ഓഫര്‍ ചെയ്യുന്നത്.

ഇന്ന് ട്രെന്‍ഡിംഗായ കാര്‍ ഫീച്ചറുകളില്‍ ഒന്നായ സണ്‍റൂഫിന്റെ അസാന്നിധ്യം ഉപഭോക്താക്കളെ മോഡലില്‍ നിന്ന് അകറ്റിയേക്കാന്‍ സാധ്യതയുണ്ട്. ന്യൂജെന്‍ ഡസ്റ്ററില്‍ സണ്‍റൂഫ് ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഏതാനും ദിവസങ്ങള്‍ക്കകം നമുക്ക് ഉത്തരം ലഭിക്കും. സണ്‍റൂഫുള്ള കാറുകള്‍ക്കുള്ള ഡിമാന്‍ഡ് തിരിച്ചറിഞ്ഞ് പല കാര്‍ നിര്‍മാതാക്കളും പ്രീമിയം ഹാച്ച്ബാക്കുകളിലും മൈക്രോ എസ്‌യുവികളിലും വരെ ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ റെനോയുടെ ഈ നീക്കം വാഹനപ്രേമികളില്‍ ഞെട്ടല്‍ ഉളവാക്കിയിട്ടുണ്ട്.

dacia duster interior

റെനോയെ കുറിച്ച് പറയുമ്പോള്‍ 2012 ജൂലൈയിലാണ് റെനോയുടെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റില്‍ നിന്ന് ഡസ്റ്ററിന്റെ ആദ്യ യൂനിറ്റ് പുറത്തിറങ്ങിയത്. ലോഗന്‍, വെരിറ്റോ, ലോഡ്ജി, ടെറാനോ, ക്യാപ്ചര്‍, നിസന്‍ കിക്ക്‌സ് എന്നിങ്ങനെ ഒന്നിലധികം വാഹനങ്ങള്‍ നിര്‍മ്മിച്ച റെനോയുടെ B0 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരുന്നു ഡസ്റ്റര്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ കാറിനെ കാലികമായി നിലനിര്‍ത്താനുള്ള പരിഷ്‌കാരങ്ങള്‍ നടത്താന്‍ റെനോ മറന്നതോടെ കഴിഞ്ഞ വര്‍ഷം വിപണിയില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നു.

ഈ മാസം 29-ന് പോര്‍ച്ചുഗലില്‍ വെച്ച് നടക്കുന്ന ഇവന്റില്‍ റെനോ ന്യൂജെന്‍ ഡസ്റ്ററിന്റെ മൂടുപടമഴിക്കുക. ഡസ്റ്ററിന്റെ മൂന്നാം തലമുറ പതിപ്പ് പഴയതിനേക്കാള്‍ കേമനായിട്ടായിരിക്കും എത്തുക. പുതിയ CMF-B മോഡുലാര്‍ പ്ലാറ്റ്ഫോമില്‍ ഡാസിയയാണ് പുതിയ മോഡല്‍ വികസിപ്പിച്ചിരിക്കുന്നത്. ഡാസിയ ബാഡ്ജിംഗിന് കീഴിലായിരിക്കും യൂറോപ്പില്‍ കാര്‍ ഷോറൂമുകളില്‍ എത്തുക. ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റില്‍ വരുന്നതിനാല്‍ രണ്ടാംവരവില്‍ 7 സീറ്റര്‍ മോഡലും ഡസ്റ്റിന് ഉണ്ടാവും.

dacia duster rear profile

ഇതിനായി എസ്‌യുവിയുടെ മൂന്നാം തലമുറ പതിപ്പിന്റെ വലിപ്പം കൂട്ടാനാണ് ബ്രാന്‍ഡിന്റെ ഉദ്ദേശം. ഡസ്റ്ററിന്റെ നിലവിലെ മോഡലിന് 4,341 mm ആണ് നീളമുള്ളത്. 4.4 മുതല്‍ 4.5 മീറ്റര്‍ വരെയായിരിക്കും പുതുതലമുറ പതിപ്പിന്റെ നീളം. ഇന്ത്യയില്‍ നിര്‍ത്തലാക്കുന്നതിന് മുമ്പ്, 1.5 ലിറ്റര്‍ പെട്രോളും 1.3 ലിറ്റര്‍ ടര്‍ബോ പെട്രോളും ഉള്‍പ്പെടെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് റെനോ ഡസ്റ്റര്‍ എസ്‌യുവി വാഗ്ദാനം ചെയ്തിരുന്നത്.

ആദ്യത്തേത് 105 bhp പവറില്‍ 142 Nmടോര്‍ക്ക് നല്‍കിയപ്പോള്‍ രണ്ടാമത്തേത് 154 bhp കരുത്തില്‍ 254 Nm ടോര്‍ക്ക് വരെ നല്‍കുമായിരുന്നു. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, സിവിടി എന്നിവയായിരുന്നു ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പുതിയ ഡസ്റ്ററിന് മൂന്ന് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭിക്കും.

dacia duster front

എന്‍ട്രി ലെവല്‍ മോഡലുകളില്‍ 120 bhp നല്‍കാന്‍ കഴിയുന്ന 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, മിഡില്‍ വേരിയന്റുകളില്‍ 140 bhp പവറുള്ള 1.2 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, ടോപ്പ് എന്‍ഡുകളില്‍ 170 bhp കരുത്തോളമുള്ള 1.3 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നിവയായിരിക്കും കരുത്ത് പകരുക. ഇതുവരെ പുറത്തിറങ്ങിയതില്‍വെച്ച് ഏറ്റവും ശക്തമായ ഡസ്റ്ററായിരിക്കും ന്യൂജെന്‍ മോഡല്‍. ആദ്യം ആഗോള വിപണിയില്‍ അരങ്ങേറിയ ശേഷം അടുത്ത വര്‍ഷം തുടക്കത്തോടെ എസ്‌യുവി ഇന്ത്യയിലേക്കും എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More from DriveSpark

Article Published On: Friday, November 17, 2023, 18:20 [IST]
English summary
New renault duster will not have a sunroof patent images leaked details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X