XUV700 ഇനി വിയര്‍ക്കും; കിടിലന്‍ അപ്‌ഡേറ്റുകളുമായി പുതിയ ഹാരിയറും സഫാരിയും വിപണിയില്‍

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടാറ്റ മോട്ടോര്‍സ് തങ്ങളുടെ എസ്‌യുവി ഇരട്ടകളുടെ പരിഷ്‌കരിച്ച പതിപ്പുകളുടെ ബുക്കിംഗ് ആരംഭിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ടാറ്റ നെക്‌സോണ്‍, സഫാരി, ഹാരിയര്‍ എന്നിവയുടെ പുതിയ ഡാര്‍ക്ക് എഡിഷനുകള്‍ വിപണിയില്‍ എത്തിച്ചു. ഇപ്പോള്‍ പുത്തന്‍ ഫീച്ചറുകളുമായി ഹാരിയും സഫാരിയും ലോഞ്ച് ചെയ്തിരിക്കുകയാണ് ടാറ്റ.

മിഡ്‌സൈസ് എസ്‌യുവി ഇരട്ടകള്‍ക്ക് നിരവധി പുതിയ സവിശേഷതകള്‍ ലഭിക്കുമ്പോള്‍ തന്നെ അവയുടെ വിലയും ടാറ്റ കൂട്ടിയിട്ടുണ്ട്. XT മാനുവല്‍, XMA ഓട്ടോമാറ്റിക്, XZS, XZAS ട്രിമ്മുകള്‍ നിര്‍ത്തലാക്കി ടാറ്റ ഹാരിയറിന്റെയും സഫാരിയുടെയും ലൈനപ്പും പുനഃക്രമീകരിച്ചു. ഇരുമോഡലുകളുടെയും കാസിരംഗ, ജെറ്റ് എഡിഷനുകള്‍ നേരത്തെ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും ട്രെന്‍ഡി ഫീച്ചറുകളില്‍ ഒന്നായ ADAS ഉള്‍ക്കൊള്ളിച്ചെത്തുന്ന ഹാരിയര്‍ XZA+ (O) ട്രിം ഡാര്‍ക്ക്, റെഡ് ഡാര്‍ക്ക് നിറങ്ങളില്‍ വാങ്ങാം.

XUV700 ഇനി വിയര്‍ക്കും; കിടിലന്‍ അപ്‌ഡേറ്റുകളുമായി പുതിയ ഹാരിയറും സഫാരിയും വിപണിയില്‍

15 ലക്ഷം രൂപയിലാണ് ടാറ്റ ഹാരിയറിന്റെ വില ആരംഭിക്കുന്നത്. XZA+(O) റെഡ് ഡാര്‍ക്ക് എഡിഷന്റെ വില 24.07 ലക്ഷം (എക്‌സ്‌ഷേറൂം) വരെ ഉയരുന്നു. പുതിയ ടാറ്റ ഹാരിയറിന് 6,000 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. അതേസമയം 14,000 രൂപക്കും 66000 രൂപക്കുമിടയിലാണ് ടാറ്റ സഫാരിയുടെ വില കൂടുക. 15.65 ലക്ഷം രൂപയാണ് ടാറ്റ സഫാരിയുടെ എന്‍ട്രി ലെവല്‍ XE MT വേരിയന്റിന്റെ വില. അതേസമയം 6 സീറ്റര്‍ XZA+(O) റെഡ് ഡാര്‍ക്ക് എഡിഷന്‍ സ്വന്തമാക്കാന്‍ 25.01 ലക്ഷം രൂപ മുടക്കണം.

ഹാരിയറിനെ പോലെ ഫ്‌ലാഗ്ഷിപ്പ് എസ്‌യുവിയായ സഫാരിയുടെ ചില ട്രിമ്മുകളും ടാറ്റ നിര്‍ത്തലാക്കിയിട്ടുണ്ട്. സഫാരിയുടെ ഡാര്‍ക്ക്, റെഡ് ഡാര്‍ക്ക്, അഡ്വഞ്ചര്‍ എഡിഷനുകളിലും ADAS ലഭിക്കും. ഇവക്കൊപ്പം XZA+ (0) ട്രിമ്മും ADAS ഫീച്ചര്‍ സജ്ജീകരണമുള്ള വേരിയന്റുകളുടെ ലൈനപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്. XT മാനുവല്‍, XMA ഓട്ടോമാറ്റിക്, ഗോള്‍ഡ്, കാസിരംഗ, ജെറ്റ് എഡിഷനുകളാണ് ടാറ്റ നിര്‍ത്തലാക്കിയത്. അതേസമയം അഡ്വഞ്ചര്‍ പേഴ്സണ പതിപ്പ് നിലനിര്‍ത്തി.

XUV700 ഇനി വിയര്‍ക്കും; കിടിലന്‍ അപ്‌ഡേറ്റുകളുമായി പുതിയ ഹാരിയറും സഫാരിയും വിപണിയില്‍

പുതുതായി വിപണിയില്‍ എത്തിയ രണ്ട് എസ്‌യുവികള്‍ക്കും ടാറ്റ മെക്കാനിക്കലായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം പാലിക്കുന്ന 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് ഇരു എസ്‌യുവികള്‍ക്കും തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ 170 bhp പവറും 350 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു.

ഇത് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി ജോടിയാക്കിയിരിക്കുന്നു.വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ യൂസര്‍ ഇന്റര്‍ഫേസ്, 360-ഡിഗ്രി ക്യാമറ സിസ്റ്റം, 6 ഭാഷകളിലായി 200-ലധികം വോയ്സ് കമാന്‍ഡുകള്‍, ഫോര്‍-വേ അഡ്ജസ്റ്റബ്ള്‍ പവര്‍ഡ് ഫ്രണ്ട് പാസഞ്ചര്‍ സീറ്റ്, ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോട് കൂടിയ ഡ്രൈവര്‍ സീറ്റ്, പുതിയ ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ ഫീച്ചര്‍ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു.

XUV700 ഇനി വിയര്‍ക്കും; കിടിലന്‍ അപ്‌ഡേറ്റുകളുമായി പുതിയ ഹാരിയറും സഫാരിയും വിപണിയില്‍

ADAS സേഫ്റ്റി ഫീച്ചറിന്റെ ബലത്തില്‍ ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ചേഞ്ച് അലേര്‍ട്ട്, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ്, ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ്, ട്രാഫിക് സൈന്‍ റെകഗ്‌നിഷന്‍, റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, ഹൈ ബീം അസിസ്റ്റ്, ഡോര്‍ ഓപ്പണ്‍ അലേര്‍ട്ട് തുടങ്ങിയ സവിശേഷതകള്‍ സാധ്യമാകുന്നു.കൃത്യമായ ഇടവേളകളില്‍ തങ്ങളുടെ ഉല്‍പ്പന്ന നിരയില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി പുതുമ നിലനിര്‍ത്തുന്ന ടാറ്റയുടെ തന്ത്രം വിജയമായിരുന്നു.

അടുത്തിടെ നിര്‍ത്തലാക്കിയ ജെറ്റ് എഡിഷനുകളുടെ പിന്‍ഗാമിയായാണ് പുതിയ റെഡ് ഡാര്‍ക്ക് എഡിഷനുകളെ ആഭ്യന്തര നിര്‍മാതാക്കള്‍ അങ്കത്തട്ടില്‍ ഇറക്കിയിരിക്കുന്നത്. എന്നാല്‍ ജെറ്റ് എഡിഷനുകള്‍ വിപണിയില്‍ കാര്യമായി ചലനം സൃഷ്ടിച്ചിരുന്നില്ല. റെഡ് ഡാര്‍ക്ക് എഡിഷനുകളിലൂടെ ഇതിന്റെ ക്ഷീണം പലിശ സഹിതം വീട്ടാനും ടാറ്റ ലക്ഷ്യമിടുന്നുണ്ട്. മഹീന്ദ്രയുടെ XUV700, സ്‌കോര്‍പിയോ N എന്നിവയുടെ വരവ് ടാറ്റ എസ്‌യുവി ഇരട്ടകളുടെ വില്‍പ്പനയെ വലിയ രീതിയില്‍ ബാധിച്ചിരുന്നു.

ADAS അടക്കമുള്ള ഫീച്ചറുകളുടെ ബലത്തിലാണ് XUV700 ഹാരിയറിനെയും സഫാരിയെയും പിന്തള്ളിയിരുന്നത്. ADAS അടക്കം ഫീച്ചര്‍ പട്ടിക പുതുക്കിയെത്തുന്ന എസ്‌യുവികളെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന് തന്നെയാണ് ടാറ്റയുടെ പ്രതീക്ഷ. എക്കാലവും ടാറ്റയുടെ സ്‌പെഷ്യല്‍ എഡിഷന്‍ വേരിയന്റുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഈ പുതുപുത്തന്‍ പതിപ്പുകള്‍ക്കും ലഭിക്കുമെന്നാണ് കമ്പനിയുടെ വിശ്വാസം.

More from DriveSpark

Article Published On: Friday, February 24, 2023, 18:45 [IST]
English summary
New tata harrier and safari launched with multiple feature updates and adas details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X