കലണ്ടറില്‍ കുറിച്ച് വെച്ചോളൂ... ടാറ്റ ഷോറൂമുകള്‍ നിറക്കാനെത്തുന്ന പുത്തന്‍ എസ്‌യുവികളുടെ ലോഞ്ച് അടുത്തു

ടാറ്റ മോട്ടോര്‍സിന്റെ ഏറ്റവും പുതിയ മോഡലുകളായ നെക്‌സോണ്‍, നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റുകള്‍ വിപണിയിലാകെ വലിയ ഓളം തീര്‍ത്തിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഈ വര്‍ഷം അവസാനം എസ്‌യുവി ഇരട്ടകളായ സഫാരിയുടെയും ഹാരിയറിന്റെയും ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പുകള്‍ പുറത്തിറങ്ങാന്‍ പോകുകയാണ്. ലോഞ്ച് അടുത്തുവെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ഹാരിയര്‍, സഫാരി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളുടെ ബുക്കിംഗ് ടാറ്റ അനൗദ്യോഗികമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്.

തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ 25000 രൂപ ടോക്കണ്‍ തുക നല്‍കിയാല്‍ സഫാരിയും 21000 രൂപ ടോക്കണ്‍ തുക നല്‍കി ഹാരിയറും റിസര്‍വ് ചെയ്യാം. വിപണിയില്‍ ഏറെ പ്രതീക്ഷ സൃഷ്ടിച്ച ഈ കാറുകളുടെ ലോഞ്ച് വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ടാറ്റയിപ്പോള്‍. സമീപകാലത്തായി എസ്‌യുവികള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണം നടത്തുന്നത് നിരവധി തവണ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു. രണ്ട് കാറുകളുടെയും ബാഹ്യ രൂപത്തിന് ടാറ്റ വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

tata harrier

ടാറ്റ കര്‍വ് കണ്‍സെപ്റ്റില്‍ നിന്നാണ് എസ്‌യുവികളുടെ ഡിസൈന്‍ കടംകൊള്ളുന്നത്. ഡിസൈന്‍ വശം നോക്കിയാല്‍ രണ്ട് എസ്‌യുവികള്‍ക്കും അപ്ഡേറ്റ് ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതുക്കിയ ഗ്രില്‍, ഫുള്‍ വീതിയിലുള്ള എല്‍ഇഡി ലൈറ്റ് ബാര്‍, സീക്വന്‍ഷ്യല്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ടെയില്‍ലൈറ്റുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത അലോയി വീലുകള്‍ എന്നിവ ലഭിക്കും.

അതേസമയം അകത്തളം കര്‍വ് കോണ്‍സെപ്റ്റില്‍ നിന്നും അടുത്തിടെ പുറത്തിറക്കിയ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും ഒരുക്കുക. ഈ വര്‍ഷം നല്‍കിയ അപ്ഡേറ്റകളുടെ ഫലമായി ഇരുഎസ്യുവികളും ഇതിനകം തന്നെ 360-ഡിഗ്രി സറൗണ്ട് ക്യാമറ, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ADAS സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ വിപുലമായ ഫീച്ചറുകള്‍ ലഭിച്ചിരുന്നു.

tata safari

എന്നിരുന്നാലും പുത്തന്‍ മോഡലുകളുടെ ക്യാബിനിനകത്ത് ഇല്ല്യുമിനേറ്റഡ് ടാറ്റ ലോഗോയുള്ള പുതിയ ടു-സ്പോക്ക് സ്റ്റിയറിംഗ് വീല്‍, നാവിഗേഷന്‍ പിന്തുണയുള്ള ഓള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ ഗിയര്‍ ലിവറോട് കൂടിയ പുനര്‍രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോള്‍, ടച്ച് അധിഷ്ഠിത HVAC കണ്‍ട്രോളുകള്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതിയ ലെതറൈറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മികച്ച ബില്‍ഡ് ക്വാളിറ്റിയില്‍ എത്തുന്ന ഈ എസ്‌യുവികള്‍ സേഫ്റ്റിയുടെ കാര്യത്തിലും എ പ്ലസ് നേടും. പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, 360 ഡിഗ്രി ക്യാമറ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയോടൊപ്പം ഓട്ടോ എമര്‍ജന്‍സി ബ്രേക്കിംഗ്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ഓട്ടോ ഹൈ ബീം അസിസ്റ്റ് എന്നിവയടങ്ങുന്ന ലെവല്‍ 2 ADAS ടെക്കും ലഭിച്ചേക്കും.

നിലവില്‍ ഹാരിയറിലും സഫാരിയിലും അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോളും ലെയ്ന്‍ കീപ്പ് അസിസ്റ്റും ലഭ്യമല്ല. എന്നാല്‍ ഫെയ്സ്ലിഫ്റ്റ് പതിപ്പില്‍ ഇവ ലഭിക്കുമെന്നാണ് സൂചന. ഈ കാറുകളുടെ എഞ്ചിനുകളില്‍ വലിയ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ല. രണ്ട് കാറുകളിലും പഴയ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തുടരും.

168 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. ഈ എഞ്ചിനുകള്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നതിനാല്‍ ഇവ മാറ്റിസ്ഥാപിക്കാന്‍ ടാറ്റക്ക് പ്ലാനുകള്‍ ഇല്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍ കമ്പനി ഒരു 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

പെട്രോള്‍ എഞ്ചിന്‍ ലഭിക്കുകയാണെങ്കില്‍ അത് 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ട്രാന്‍സ്മിഷന്‍ ഓപ്ഷനിലായിരിക്കും വരിക. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ലെന്ന് ഓര്‍മിപ്പിക്കട്ടെ. നെക്‌സോണ്‍ പോലെ തന്നെ ഫ്യൂച്ചറിസ്റ്റിക്ക് ലുക്കില്‍ പുത്തന്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വരുന്ന എസ്‌യുവി ഇരട്ടകളും ഇന്ത്യന്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. എസ്‌യുവികള്‍ക്ക് മികച്ച ഡിമാന്‍ഡുള്ള സമയമായതിനാല്‍ ഉത്സവ സീസണില്‍ കാറുകള്‍ ലോഞ്ച് ചെയ്യുന്നത് ടാറ്റക്ക് വലിയ നേട്ടമായേക്കും.

More from DriveSpark

Article Published On: Thursday, September 28, 2023, 15:52 [IST]
English summary
New tata harrier and safari unofficial bookings started at dealership details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X