New Tata Nexon ഫെയ്‌സ്‌ലിഫ്റ്റ് ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സബ് കോംപാക്റ്റ് എസ്‌യുവികളിലൊന്നായ നെക്‌സോൺ 2017 സെപ്റ്റംബറിലാണ് ടാറ്റ വിപണിയിൽ എത്തിക്കുന്നത്. ലോഞ്ച് ചെയ്ത കാലം മുതൽ സുസ്ഥിരമായ വളർച്ചയാണ് വാഹനം കൈവരിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് ടാറ്റയെ എത്തിക്കുന്നതിൽ ഇത് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം. അതോടൊപ്പം അഞ്ച് ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ എന്ന നാഴികക്കല്ലും അടുത്തിടെ നെക്‌സോൺ നേടിയിരുന്നു.

ടാറ്റ മോട്ടോർസിന്റെ മൊത്തത്തിലുള്ള പാസഞ്ചർ കാർ വിൽപ്പനയിൽ നെക്‌സോൺ ഗണ്യമായ പങ്ക് വഹിക്കുന്നതിനാൽ, വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിപണിയിൽ എസ്‌യുവിയുടെ സ്ഥാനത്തിന് കേടുപാട് ഒന്നും സംഭിക്കാതെ തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനായി നെക്‌സോണിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിക്കാനുള്ള പണിപ്പുരയിലാണ് പ്രാദേശിക വാഹന ഭീമൻ. ഈ വർഷം അവസാനത്തോടെ പുതുക്കിയ മോഡൽ ലോഞ്ച് ചെയ്യുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

New Tata Nexon ഫെയ്‌സ്‌ലിഫ്റ്റ് ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

പരീക്ഷണയോട്ടത്തിനിടെ പല തവണ വാഹനം ക്യാമറ കണ്ണിൽ പെട്ടിട്ടുണ്ട്, ഇപ്പോൾ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയറുകളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്ന ഒരു കൂട്ടം പുതിയ സ്പൈ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. പരിഷ്കരിച്ച പതിപ്പിൽ പ്രതീക്ഷിക്കുന്ന പ്രധാന അപ്‌ഡേറ്റുകളിലൊന്ന് DCA ഗിയർബോക്‌സാണ്. ഒന്നുകിൽ ഇത് ടാറ്റ ആൾട്രോസിൽ വാഗ്ദാനം ചെയ്യുന്ന ആറ് സ്പീഡ് യൂണിറ്റിന് സമാനമായിരിക്കും.

അല്ലെങ്കിൽ നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിന് പൂർണ്ണമായും പുതിയ ഏഴ് സ്പീഡ് DCA യൂണിറ്റ് ലഭിച്ചേക്കാം. DCA -യുടെ വരവോടെ ആറ് സ്പീഡ് AMT ഓപ്ഷൻ നിർത്തലാക്കാനാണ് സാധ്യത. അടുത്തതായി വന്നേക്കാവുന്ന മറ്റൊരു അപ്‌ഡേറ്റ് പാഡിൽ ഷിഫ്റ്ററുകളാണ്, ചിത്രങ്ങളിൽ ഇത് അത്ര വ്യക്തമല്ലെങ്കിലും ഇവയുടെ സാധ്യത തള്ളിക്കളയാനാവില്ല.

New Tata Nexon ഫെയ്‌സ്‌ലിഫ്റ്റ് ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

2023 ടാറ്റ നെക്‌സോൺ DCA -യ്ക്ക് പുതിയ ടു-സ്‌പോക്ക്, ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ ലഭിക്കും എന്നത് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. 2023 ഓട്ടോ എക്സ്പോയിൽ ടാറ്റ പ്രദർശിപ്പിച്ച കർവ്വ് കൺസെപ്റ്റിന് സമാനമാണിത് എന്ന് തോന്നുന്നു. സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകളിൽ ടോഗിൾ സ്വിച്ചുകളും ഒന്നിലധികം ടച്ച് സെൻസിറ്റീവ് ഹാപ്റ്റിക് ബട്ടണുകളും ഇതിൽ ഉൾപ്പെടുന്നു.

കർവ്വിൽ കാണപ്പെട്ട മറ്റൊരു രസകരമായ സവിശേഷത, ടാറ്റ ലോഗോയുള്ള സ്റ്റിയറിംഗ് വീലിന്റെ മധ്യഭാഗത്തുള്ള ഒരു ഇന്റഗ്രേറ്റഡ് ബാക്ക്‌ലിറ്റ് പാനലാണ്. സ്പൈ ചിത്രങ്ങളിൽ കാണുന്ന നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ സ്റ്റിയറിംഗ് വീലിനും സമാനമായ രൂപകൽപ്പനയുണ്ട്, ഇത് ബാക്ക്‌ലിറ്റ് പാനൽ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യുന്നതിനുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു.

New Tata Nexon ഫെയ്‌സ്‌ലിഫ്റ്റ് ഇന്റീരിയർ സവിശേഷതകൾ വെളിപ്പെടുത്തി പുത്തൻ സ്പൈ ചിത്രങ്ങൾ

അപ്പ്ഡേറ്റഡ് ഡാഷ്‌ബോർഡ്, റീ-ഡിസൈൻ ചെയ്ത സെന്റർ കൺസോൾ, വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, നവീകരിച്ച ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ മറ്റ് അപ്‌ഡേറ്റുകളിൽ ഉൾപ്പെടുന്നു. എസ്‌യുവിക്ക് പുതിയ പർപ്പിൾ അപ്‌ഹോൾസ്റ്ററിയും ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

എക്സ്റ്റീരിയറിലും കർവ്വ് കൺസെപ്റ്റിൽ നിന്ന് നിരവധി സവിശേഷതകൾ പുതുക്കിയ പതിപ്പ് കടമെടുത്തിട്ടുണ്ട്. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് വിശാലമായ എൽഇഡി ലൈറ്റ് ബാർ, കാസ്‌കേഡിംഗ് ഇഫക്‌റ്റുള്ള പുതിയ ഗ്രില്ല്, പുതുക്കിയ ബോഡി ക്ലാഡിംഗ്, പുതിയ അലോയി വീലുകൾ, സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നെക്സോൺ ഇവിയിലും സമാനമായ അപ്‌ഡേറ്റുകൾ ലഭ്യമാകും. ADAS സിസ്റ്റത്തെ കുറിച്ച് പല ഊഹാപോഹങ്ങളും നിലവിലുണ്ട്, എന്നാൽ റഡാർ മൊഡ്യൂളുള്ള ഒരു ടെസ്റ്റ് മ്യൂൾ പോലും ഇതുവരെ റിപ്പോർട്ട് ചെയപ്പെട്ടിട്ടില്ല.

കവർച്ച് ICE കൺസെപ്റ്റിനൊപ്പം അവതരിപ്പിച്ച പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ മോട്ടോർ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന് ലഭിച്ചേക്കാം. ഈ യൂണിറ്റ് പരമാവധി 125 PS പവറും 225 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. താരതമ്യപ്പെടുത്തുമ്പോൾ, നിലവിലുള്ള 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് 120 PS പവറും 170 Nm torque ഉം നൽകുന്നു. വ്യക്തമായും, പുതിയ എഞ്ചിൻ വളരെ ആവേശകരമായ കണക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ ഡീസൽ യൂണിറ്റ് നിലവിലെ രൂപത്തിൽ തന്നെ നിലനിർത്തും.

ഇത് 115 PS കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകൾക്കും ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബക്സുകൾ ട്രാൻസ്മിഷൻ ചോയിസുകളിൽ ഉണ്ടാവും. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റിന്റെ പ്രൊഡക്ഷൻ 2023 ജൂലൈ മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പ്ഡേറ്റഡ് മെഡലിന്റെ വില ഏകദേശം 60,000 മുതൽ 80,000 രൂപ വരെ ഉയർന്നേക്കാം. നിലവിലെ മോഡൽ 7.80 ലക്ഷം രൂപ മുതൽ 14.35 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാണ്.

Source

More from DriveSpark

Article Published On: Saturday, April 22, 2023, 15:20 [IST]
English summary
New tata nexon facelift interior spy pics showcasing updated features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X