ക്രെറ്റയ്ക്ക് മുതൽ സഫാരിയ്ക്കു വരെ വെല്ലുവിളിയുമായി നിസാൻ; 2024 -ൽ വരുന്നത് ഇവി മുതൽ 7-സീറ്റർ എസ്‌യുവി വരെ

അടുത്തിടെ അനാച്ഛാദനം ചെയ്ത പുതിയ ഡസ്റ്ററുമായി റെനോ ഒരു ശ്രദ്ധാകേന്ദ്രമായി മാറയപ്പോൾ, അതിന്റെ സഹോദര ബ്രാൻഡായ നിസാനും, ഇന്ത്യയ്ക്കും മറ്റ് വളർന്നുവരുന്ന വിപണികൾക്കുമായി ഒരു കൂട്ടം പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ബ്രാൻഡ് അടുത്തിടെ നടത്തിയ ഒരു അവതരണത്തിൽ, മാഗ്‌നൈറ്റ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഇന്ത്യൻ വിപണിയ്ക്കായി നാല് പുതിയ മോഡലുകൾ തയ്യാറെടുക്കുന്നതായി നിസാൻ പ്രഖ്യാപിച്ചു.

മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് അണിയറയിൽ, 2024 അവസാനത്തോടെ ലോഞ്ച്: മാഗ്‌നൈറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 2024 -ൽ ലോഞ്ച് ചെയ്യാനായി നിർമ്മാതാക്കൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.കുറച്ച് കാലമായി ഇന്ത്യയിൽ നിസാന്റെ ഒരേയൊരു മോഡലാണ് മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവി. ഇന്ത്യയിൽ മാത്രമല്ല കുറച്ച് അന്താരാഷ്ട്ര വിപണികളിലേക്കിം ഇത് കയറ്റുമതി ചെയ്യപ്പെടുകയും ചെയ്യുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനൊപ്പം, ഒരു ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മാഗ്‌നൈറ്റ് അവതരിപ്പിക്കാനും നിസാൻ പദ്ധതിയിടുന്നു, ഇത് എസ്‌യുവിക്കായി ഒരു പുതിയ എക്സ്പോർട്ട് മാർക്കറ്റുകൾ തുറക്കും.

ക്രെറ്റയ്ക്ക് മുതൽ സഫാരിയ്ക്കു വരെ വെല്ലുവിളിയുമായി നിസാൻ

2025 -ൽ വരുന്ന ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള പുതിയ ക്രെറ്റ എതിരാളി: ഇന്ത്യയ്‌ക്കായി അണിനിരക്കുന് നിസാൻന മോഡലുകളിൽ, അടുത്തിടെ റെനോ വെളിപ്പെടുത്തിയ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള ഓൾ ന്യൂ നിസാൻ മിഡ്‌സൈസ് എസ്‌യുവിയും ബ്രാൻഡ് അവതരിപ്പിക്കും, ഇന്ത്യയിലേക്കുള്ള കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട മോഡലായിരിക്കും ഇത്.

പ്ലാറ്റ്‌ഫോം, ചില ഇന്റീരിയർ ഘടകങ്ങൾ, ബോഡി പാനലുകൾ എന്നിവയുൾപ്പെടെ ഡസ്റ്ററുമായി ഈ പുതിയ എസ്‌യുവിക്ക് വളരെയധികം സാമ്യമുണ്ടായിരിക്കും. ഈ പുതിയ CMF-B പ്ലാറ്റ്‌ഫോമിൽ ഒരുങ്ങുന്ന എസ്‌യുവി ചെന്നൈയിലെ പ്ലാന്റിൽ നെക്സ്റ്റ് ജെൻ ഡസ്റ്ററിനൊപ്പം നിർമ്മിക്കും, കൂടാതെ കുറച്ച് വിദേശ വിപണികളിലേക് ഇത്ക് കയറ്റുമതി ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ എസ്‌യുവി 2025 -ൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ക്രെറ്റയ്ക്ക് മുതൽ സഫാരിയ്ക്കു വരെ വെല്ലുവിളിയുമായി നിസാൻ

അൽകസാർ, സഫാരി മോഡലുകളെ നേരിടാൻ പുതിയ ഏഴ് സീറ്റർ എസ്‌യുവി: ഡസ്റ്റർ അധിഷ്‌ഠിത എസ്‌യുവി ക്രെറ്റയെ പോലെ അഞ്ച് സീറ്റർ മോഡലിന് എതിരാളിയായിരിക്കും എങ്കിലും, മൂന്ന്-നിര സീറ്റിംഗ് സംവിധാനം നൽകുന്ന ഒരു നിസാൻ എസ്‌യുവി കൂടി വരാനിരിക്കുന്നവയുടെ പട്ടികയിൽ ഉണ്ടാവും. ഇതുവരെ റേനോ വെളിപ്പെടുത്താത്ത ബിഗ്സ്റ്റർ എസ്‌യുവിയെ അടിസ്ഥാനമാക്കിയാവും ഇത്. ബിഗ്‌സ്റ്ററിന്റെ നിസാൻ പതിപ് വരാൻപ് ഇനിയും സമയമെടുക്കും, ക്രെറ്റ എതിരാളിയായ ഫൈവ് സീറ്ററിന്റെ ലോഞ്ചിന് ശേഷമേ ഇത് കാണൂ.

ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ മൂന്ന് നിര എംപിവി: റെനോ ട്രൈബറിന്റെ സഹോദര മോഡലായി നിസാൻ ഒരു പുതിയ മൂന്ന് നിര കോംപാക്ട് എംപിവി അവതരിപ്പിക്കും. ചെന്നൈയിലെ റെനോ സഹോദരനോടൊപ്പം നിർമ്മിക്കാൻ പോകുന്ന, ഇതുവരെ പേരിടാത്ത നിസാൻ എംപിവി, മാഗ്‌നൈറ്റിനേക്കാൾ അല്പം താഴ്ന്ന നിലയിലാവും പ്ലേസ് ചെയ്യപ്പെടുന്നത്.

ക്രെറ്റയ്ക്ക് മുതൽ സഫാരിയ്ക്കു വരെ വെല്ലുവിളിയുമായി നിസാൻ

കൂടാതെ ഇത് നിസാൻ ഡീലർമാരെ മാസ് മാർക്കറ്റ് ഉപഭോക്താക്കൾക്കായി മറ്റൊരു പ്രൊഡക്ട് നൽകാനും സഹായിക്കും. എർട്ടിഗ, കാരെൻസ് എന്നിവയ്‌ക്ക് പകരം ചെലവുകുറഞ്ഞ ബദൽ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് മികച്ച ഒരു ഓപ്ഷനായിരിക്കും. സ്വന്തം മൂന്ന് നിര എംപിവി ഉപയോഗിച്ച് സമാന ആവശ്യകതകയുള്ള ഉപഭോക്താക്കളെ ആകർഷിക്കാനാണ് നിസാൻ ലക്ഷ്യമിടുന്നത്.

പുതിയ എൻട്രി-ലെവൽ ഇവിയുടെ ഒരുക്കം അണിയറയിൽ: റെനോയ്‌ക്കൊപ്പം, നിസാസാനും CMF-AEV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു എൻട്രി ലെവൽ ഹാച്ച്ബാക്ക് വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഒരു ഗ്ലോബൽ സെപ്ക്ക് ഉൽപ്പന്നമായിരിക്കും. ഇന്ത്യയ്ക്ക് ഈ പുതിയ CMF-AEV ഹാച്ച്ബാക്ക് ലഭിക്കുമെന്നും റെനോയ്ക്കും നിസാനും അവരുടേതായ " വ്യത്യസ്ത മോഡലുകൾ " ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ക്രെറ്റയ്ക്ക് മുതൽ സഫാരിയ്ക്കു വരെ വെല്ലുവിളിയുമായി നിസാൻ

X-ട്രെയിൽ ഇന്ത്യയിലേക്ക് എത്തിയേക്കാം: മുകളിൽ സൂചിപ്പിചിചരിക്കുന്ന ഈ മോഡലുകൾ വരാൻ ഇനിയും കുറച്ച് സമയം വേണ്ടി വരും എന്ന് നിസംശയം പറയാം, നിസാൻ ഇന്ത്യയിൽ ഏറ്റവും പുതിയ തലമുറ X-ട്രെയിൽ എസ്‌യുവി പരീക്ഷിക്കുകയാണ്, വാഹനം ഇവിടെ ഒരു CBU റൂട്ട് വഴി വിൽപ്പനയ്ക്ക് എത്തിയേക്കാം. എന്നിരുന്നാലും, X-ട്രെയിലിന്റെ മാർക്കറ്റ് എൻട്രിയെക്കുറിച്ച് ഇതുവരെ വ്യക്തതയില്ല എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

More from DriveSpark

Article Published On: Tuesday, December 19, 2023, 10:36 [IST]
English summary
Nissan getting ready to launch 5 new models in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X