അണിയറയില്‍ വന്‍ ശേഖരമൊരുക്കി Nissan, 2023-ല്‍ വലിയ പ്രതീക്ഷകളും; ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇതാ

2022 ഡിസംബര്‍ മാസത്തിലെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് നിസാന്‍. 2022 ലെ അവസാന മാസം മങ്ങിയ അവസ്ഥയിലാണ് കമ്പനി വില്‍പ്പന അവസാനിച്ചത്. 2022 ഡിസംബര്‍ മാസത്തില്‍ പ്രതിമാസ, വാര്‍ഷിക വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ വില്‍പ്പന കുറഞ്ഞുവെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. കമ്പനി ഒരു നല്ല ഉത്സവ സീസണിന് സാക്ഷ്യം വഹിച്ചപ്പോഴും, സമയബന്ധിതമായ സപ്ലൈകളുടെ കാര്യത്തില്‍ കമ്പനി വെല്ലുവിളികള്‍ നേരിടുന്നു.

ഇന്നുവരെ, നിസാന്‍ ഇന്ത്യ രണ്ട് മോഡലുകളാണ് രാജ്യത്ത് വില്‍ക്കുന്നത് - മാഗ്‌നൈറ്റ് സബ് 4 മീറ്റര്‍ എസ്‌യുവിയും കിക്‌സ് കോംപാക്ട് എസ്‌യുവിയും. 2022 ഡിസംബറില്‍, വില്‍പ്പന 2,020 യൂണിറ്റായി, 2021 ഡിസംബറില്‍ വിറ്റ 2,783 യൂണിറ്റില്‍ നിന്ന് 27.42 ശതമാനമാണ് വില്‍പ്പന കുറഞ്ഞിരിക്കുന്നത്. ഇത് 763 യൂണിറ്റ് വോളിയം ഡി-ഗ്രോത്ത് ആയിരുന്നു. പ്രതിമാസ വില്‍പ്പനയും 2022 നവംബറില്‍ വിറ്റ 2,400 യൂണിറ്റുകളില്‍ നിന്ന് 15.83 ശതമാനം കുറഞ്ഞുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

അണിയറയില്‍ വന്‍ ശേഖരമൊരുക്കി Nissan, 2023-ല്‍ വലിയ പ്രതീക്ഷകളും; ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇതാ

അതേസമയം കയറ്റുമതി കണക്കുകള്‍ പരിശോധിച്ചാല്‍, 2021 ഡിസംബറില്‍ രേഖപ്പെടുത്തിയ 4,016 യൂണിറ്റുകളില്‍ നിന്ന് 73.5 ശതമാനം വര്‍ധിച്ച് 6,971 യൂണിറ്റായി. 2023 സാമ്പത്തിക വര്‍ഷത്തിലെ 9 മാസങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ക്യുമുലേറ്റീവ് വില്‍പ്പനയുടെ അടിസ്ഥാനത്തില്‍, കമ്പനി 8,991 യൂണിറ്റുകള്‍ നേടി, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വര്‍ദ്ധനവാണ്. കൂടുതല്‍ മോഡലുകളെ രാജ്യത്ത് എത്തിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. നിലവില്‍ മാഗ്നൈറ്റിന്റെ വില്‍പ്പനയിലാണ് കമ്പനി രാജ്യത്ത് പിടിച്ച് നില്‍ക്കുന്നത്.

''വിതരണ രംഗത്ത് ഈ വര്‍ഷം വെല്ലുവിളി നിറഞ്ഞതായിരുന്നു, പ്രത്യേകിച്ചും ഉത്സവ കാലയളവില്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യം ശക്തമായിരുന്നു. ഉപഭോക്താക്കളുടെ ഉയര്‍ന്ന വാങ്ങല്‍ ശേഷി, അഭിലാഷ ഉല്‍പ്പന്നങ്ങളിലേക്കുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിക്കുന്നു. ആഭ്യന്തര, കയറ്റുമതി വിപണികളില്‍ നിസാന്‍ മാഗ്നൈറ്റിലേക്കുള്ള ഉപഭോക്താക്കളുടെ ശക്തമായ ബന്ധവും പരിവര്‍ത്തനവും കാണുന്നതില്‍ സന്തോഷമുണ്ടെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.

അണിയറയില്‍ വന്‍ ശേഖരമൊരുക്കി Nissan, 2023-ല്‍ വലിയ പ്രതീക്ഷകളും; ഡിസംബറിലെ വില്‍പ്പന കണക്കുകള്‍ ഇതാ

കമ്പനി അടുത്തിടെ ആഗോള പ്രീമിയം എസ്‌യുവികളുടെ ശ്രേണി പ്രദര്‍ശിപ്പിച്ചിരുന്നു. X-ട്രെയില്‍, കാഷ്‌കായ്, ജൂക്ക് എന്നിവ ഇന്ത്യയില്‍ അധികം വൈകാതെ ലോഞ്ചിനൊരുങ്ങുമെന്ന് വേണം പറയാന്‍. കൂടാതെ, നിസാന്‍ മാഗ്നൈറ്റാണ് വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയതെന്ന് കമ്പനി അറിയിച്ചു. നിലവില്‍, കോംപാക്ട് എസ്‌യുവി 5.97 രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ ലഭ്യമാണ്.

മൊത്തവ്യാപാരം 8,991 യൂണിറ്റായി, YTD വളര്‍ച്ച 19 ശതമാനമായി. ഇതില്‍ 2,020 യൂണിറ്റുകളുടെ ആഭ്യന്തര മൊത്തക്കച്ചവടവും 6,971 യൂണിറ്റ് കയറ്റുമതി മൊത്തവ്യാപാരവും ഉള്‍പ്പെടുന്നു. നിസാന്‍ ഇപ്പോള്‍ രണ്ട് കാറുകള്‍ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്, മാഗ്‌നൈറ്റ്, കിക്‌സ്. ലോഞ്ച് ചെയ്തതിന് ശേഷം 1 ലക്ഷത്തിലധികം ബുക്കിംഗുകളുമായി ഈ വില്‍പ്പന കണക്കുകളില്‍ ഭൂരിഭാഗവും നയിച്ചത് നിസാന്‍ മാഗ്നൈറ്റാണ്, അതേസമയം മാഗ്നൈറ്റ് 15 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുകയും അടുത്തിടെ നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് വിപണികളിലും അവതരിപ്പിക്കുകയും ചെയ്തു.

2022 ജൂലൈയില്‍ നിസാന്‍ 7.86 ലക്ഷം രൂപയ്ക്ക് (എക്‌സ്‌ഷോറൂം) മാഗ്‌നൈറ്റ് റെഡ് എഡിഷന്‍ എന്നൊരും പതിപ്പും അവതരിപ്പിച്ചു. കഴിഞ്ഞ മാസം കമ്പനി അതിന്റെ ചില ആഗോള മോഡലുകള്‍ ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു, അവയില്‍ X-ട്രെയില്‍, കഷ്‌കായ്, ജ്യൂക്ക് എന്നിവ ഉള്‍പ്പെടുന്നു. ഡല്‍ഹി എന്‍സിആറിലെ മള്‍ട്ടി-സിറ്റി 'മൂവ് ബിയോണ്ട് ഗോള്‍ഫ് ടൂര്‍ണമെന്റില്‍' ഈ കാറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നോയിഡയിലെ ജെയ്പീ ഗ്രീന്‍സ് ഗോള്‍ഫ് ആന്‍ഡ് സ്പാ റിസോര്‍ട്ടില്‍ നിന്നാണ് ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

ഇന്ത്യയുടെ പ്രശസ്ത ബോക്‌സിംഗ് ചാമ്പ്യന്‍ മേരി കോം വിശിഷ്ടാതിഥിയായിരുന്നു. നിസാന്‍ X-ട്രെയില്‍, കഷ്‌കായ് എന്നിവയും രാജ്യത്ത് വാങ്ങുന്നയാളുടെ സ്വീകാര്യത അളക്കാന്‍ പരീക്ഷിക്കും, അതേസമയം ഇന്ത്യയില്‍ അവ അവതരിപ്പിക്കുന്നതിന് മുമ്പ് റോഡ് ട്രയലുകളും നടത്തും. കൂടുതല്‍ മോഡലുകള്‍ എത്തുന്നത് വിപണി വിഹിതത്തിനൊപ്പം വില്‍പ്പനയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും എന്ന പ്രതീക്ഷയിലാണ്. X-ട്രെയിലിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ നിരത്തുകളില്‍ സജീവമാണ്.

കഴിഞ്ഞ കലണ്ടര്‍ വര്‍ഷമായ 2022-ലെ വില്‍പ്പന കണക്കിലെടുത്താല്‍, നിസാന്‍ ഇന്ത്യ 4.45 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലെ മൊത്തം വില്‍പ്പന 34,565 യൂണിറ്റായി, 2021 CY-ല്‍ വിറ്റ 36,173 യൂണിറ്റില്‍ നിന്ന് കുറഞ്ഞു. ഇത് 1,608 യൂണിറ്റ് വോളിയം ഡി-ഗ്രോത്ത് ആയിരുന്നു. വര്‍ഷത്തിലെ 6 മാസങ്ങളില്‍ കമ്പനി വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി, 6 മാസത്തേക്ക് വില്‍പ്പന ഇടിവിലായിരുന്നു.

2021 ജനുവരിയില്‍ വിറ്റ 3,181 യൂണിറ്റുകളില്‍ നിന്ന് 3,977 യൂണിറ്റുകളായി 25.02 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2022 ജനുവരിയില്‍ വാഗ്ദാനത്തോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിനുശേഷം ഫെബ്രുവരിയിലും മാര്‍ച്ചിലും വില്‍പ്പന കുറഞ്ഞു. ഏപ്രിലില്‍ വില്‍പ്പന വീണ്ടും 28.76 ശതമാനം കുറഞ്ഞു, എന്നാല്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ മെച്ചപ്പെട്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്. 2022 രണ്ടാം പാദത്തില്‍ 3.28 ശതമാനം വളര്‍ച്ചയോടെ 7,510 യൂണിറ്റുകളില്‍ നിന്ന് 7,756 യൂണിറ്റുകളായി. അതേസമയം 2021 Q4- ലെ വില്‍പ്പന 9,021 യൂണിറ്റുകളില്‍ നിന്ന് 17.07 ശതമാനം ഇടിഞ്ഞ് 7,481 യൂണിറ്റായി.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan india registers de growth passenger vehicle sales by over 32 8 percent for december 2022
Story first published: Tuesday, January 3, 2023, 14:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X