ലക്ഷം ലക്ഷം പിന്നാലെ; കുടുംബത്തിലെ ആദ്യ ലക്ഷപ്രഭുവായി 'നിസാൻ മാഗ്‌നൈറ്റ്'
ജാപ്പനീസ് ഭീമൻമാരായ നിസാൻ തങ്ങളുടെ കോംപാക്ട് എസ്‌യുവിയായ മാഗ്‌നൈറ്റിൻ്റെ ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് സ്വന്തമാക്കിയിരിക്കുകയാണ്. ചെന്നൈയിലെ അലയൻസ് പ്ലാന്റിൽ നിന്നാണ് ഇത്രയും യൂണിറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. ജപ്പാനിൽ രൂപകൽപ്പന ചെയ്യുകയും ഇന്ത്യയിൽ നിർമിക്കുകയും ചെയ്യുന്ന നിസാൻ്റെ കോംപാക്ട് എസ്‌യുവി 2020 ഡിസംബറിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്.
നിസാനെ സംബന്ധിച്ചിടത്തോളം തങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ രീതിയിൽ നേട്ടമുണ്ടാക്കി കൊടുത്ത മോഡലാണ് മാഗ്‌നൈറ്റ്. അത് മാത്രമല്ല 15 ആഗോള വിപണിയിലേക്കും കയറ്റുമതി നടത്തുന്നുണ്ട്. ബംഗ്ലാദേശ്, സീഷെൽസ്, ബ്രൂണെ, ഉഗാണ്ട എന്നീ രാജ്യങ്ങളാണ് പുതുതായി ലിസ്റ്റിൽ കൂട്ടിചേർക്കപ്പെട്ടവ.

തുടക്കത്തിൽ വിലയിലെ കുറവ് തന്നെയായിരുന്നു മാഗ്‌നൈറ്റിനെ ശ്രദ്ധേയമാക്കിയത്. പിന്നീട് വാഹനത്തിന്റെ നിർമാണ നിലവാരവും യാത്രാ സുഖവുമെല്ലാം ഉപഭോക്താക്കളുടെ മനസ് കീഴടക്കി. അടിക്കടി മോഡൽ നിരയിൽ ചെറിയ നവീകരണങ്ങൾ കൊണ്ടുവന്നതും നിസാന് ഒരു കൗതുകമാണ്. പുത്തൻ വേരിയൻ്റും കമ്പനി അവതരിപ്പിക്കുകയും ചെയ്തിരുന്നു.

വില്‍പ്പന പിടിച്ചടക്കാന്‍ കൂടുതല്‍ കാറുകള്‍ കൊണ്ടുവരണമെന്ന തിരിച്ചറിവ് കമ്പനിക്ക് കൈവന്നിട്ടുണ്ട്. അതിനാല്‍ തന്നെ നിസാന്‍ താങ്ങാവുന്ന വിലയിലുള്ള ഒരു 7 സീറ്റര്‍ ഫാമിലി കാറിന്റെ പണിപ്പുരയിലാണെന്നാണ് അണിയറ സംസാരങ്ങള്‍. താങ്ങാനാവുന്ന വിലയില്‍ ഒരു 7 സീറ്റര്‍ ഓപ്ഷന്‍ ഇപ്പോള്‍ നിസാന്റെ മോഡല്‍ നിരയില്‍ ഇല്ല. ഇന്ത്യയില്‍ വില്‍പ്പന പൊടിപൊടിക്കുന്ന പല സെഗ്‌മെന്റിലും നിസാന് സാന്നിധ്യമില്ല. എന്നാല്‍ ജാപ്പനീസ് ബ്രാന്‍ഡ് മാഗ്നൈറ്റ് 7 സീറ്റര്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ആ പദ്ധതി കമ്പനി ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ വിവരം. എന്നിരുന്നാലും 7 സീറ്റര്‍ സെഗ്‌മെന്റില്‍ സാന്നിധ്യം അറിയിക്കാതെ പിന്‍മാറില്ലെന്നാണ് അവരുടെ തീരുമാനം. ഇതിനായി റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ സീറ്റര്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കമ്പനി തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇത് ട്രൈബറിന്റെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പായിരിക്കില്ല. മറിച്ച് മാരുതി സുസുക്കിയും ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും പുറത്തിറക്കുമ്പോള്‍ സ്വീകരിക്കുന്ന ഒരു രീതിയായിരിക്കും നിസാന്‍ പിന്തുടരുക.

ട്രൈബറില്‍ നിന്ന് വിഭിന്നമായി പുതിയ നിസാന്‍ 7 സീറ്റര്‍ കാറിന് അതിനെ മാറ്റിനിര്‍ത്തുന്ന തരത്തില്‍ ഒരു ഡിസൈന്‍ നല്‍കും. ഫാമിലി കാര്‍ തേടുന്നവരെ എളുപ്പം ആകര്‍ഷിക്കുന്നതിനായി പുതിയ കാറിന് നിസാന്‍ മാഗ്നൈറ്റിന്റെ ഡിസൈന്‍ നല്‍കിയാലും അഭ്തുതപ്പെടാനില്ല. അങ്ങനെയാണെങ്കില്‍ നല്ല അഗ്രസീവ് ലുക്കില്‍ തന്നെയാകും പുതിയ കാര്‍ അരങ്ങേറുക. സവിശേഷതകള്‍ നോക്കിയാല്‍ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച ഇന്റീരിയറും ഇതിന് നല്‍കിയേക്കും.
71 bhp പവറും 96 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിനായിരിക്കും കരുത്ത് പകരാന്‍ സാധ്യത. ട്രൈബറില്‍ റെനോ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ നല്‍കുന്നില്ല. ഈ കുറവ് നിസാന്‍ നികത്തിയേക്കും. മാനുവല്‍, AMT ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കും. ട്രൈബറിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന കാറായതിനാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ നിസാന് അധികം സമയമൊന്നും വേണ്ടി വരില്ല. എന്നിരുന്നാലും കാര്‍ എന്ന് വിപണിയില്‍ എത്തുമെന്ന കാര്യം ഉറപ്പിച്ച് പറയാനും സാധിക്കില്ല.


Click it and Unblock the Notifications








