ബജറ്റ് വിലയില്‍ ഓട്ടോമാറ്റിക് എസ്‌യുവി വേണോ? മികച്ച ഓപ്ഷനുകള്‍ ഇതാ
അടുത്ത കാലത്തായി നമ്മുടെ രാജ്യത്ത് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള കാറുകളോട് ആളുകള്‍ കൂടുതല്‍ ഇഷ്ടം കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്യാനുള്ള എളുപ്പവും സൗകര്യവും ആളുകള്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങി. ആഗോളതലത്തില്‍ സ്‌പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്കുള്ള വളര്‍ച്ച ഇന്ത്യയിലുമുണ്ട്. അതിനാല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള എസ്‌യുവികള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമാണ്.
ഇന്ന് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള എസ്‌യുവികള്‍ തിരയുന്നവരുടെ മുമ്പിലേക്ക് നിരവധി ഓപ്ഷനുകള്‍ മുന്നോട്ട്‌വെക്കാനാകും. ആകര്‍ഷകമായ വിലയില്‍ പെര്‍ഫോമന്‍സും, അഴകും സൗകര്യവുമെല്ലാം സമര്‍ത്ഥമായി സമന്വയിപ്പിച്ച നിരവധി മോഡലുകള്‍ ഇന്ന് വിപണിയിലുണ്ട്. താങ്ങാവുന്ന വിലയില്‍ സ്വന്തമാക്കാവുന്ന ചില എസ്‌യുവികളെ പരിചയപ്പെടുത്തുകയാണ് ഇന്ന്. മാരുതി സുസുക്കി, ഹ്യുണ്ടായി, കിയ, റെനോ, നിസാന്‍ എന്നീ കമ്പനികളുടെ ജനപ്രിയ മോഡലുകളാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്.

നിസാന്‍ മാഗ്‌നൈറ്റ്: ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ ഇന്ത്യയിലെ ബെസ്റ്റ് സെല്ലറാണ് മാഗ്‌നൈറ്റ്. താങ്ങാവുന്ന വിലക്കൊപ്പം അതില്‍ കുത്തിനിറച്ചിരിക്കുന്ന ഫീച്ചറുകള്‍ കൊണ്ട് കൂടിയാണ് എസ്‌യുവി ജനപ്രിയമായത്. 9.99 ലക്ഷം രൂപയാണ് മാഗ്‌നൈറ്റിന്റെ എക്‌സ്‌ഷോറൂം വില. ടര്‍ബോ CVT XV വേരിയന്റിലെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. വിശാലമായ ക്യാബിന്‍, ആധുനിക ഫീച്ചറുകള്‍, താങ്ങാവുന്ന വില എന്നിവയാണ് മറ്റ് മോഡലുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്ന ഘടകങ്ങള്‍.
റെനോ കൈഗര്‍: ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറും സ്‌റ്റൈലിഷ് ഡിസൈനും കൊണ്ട് ഇന്ത്യക്കാരുടെ മനം കവര്‍ന്ന മോഡലാണ് റെനോ കൈഗര്‍. CVT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുമായി വരുന്ന കൈഗര്‍ RXZ ടര്‍ബോ CVT വേരിയന്റിന് 10.99 ലക്ഷം രൂപയാണ് വില വരുന്നത്. വിശാലമായ ക്യാബിന്‍, ആകര്‍ഷകമായ എക്സ്റ്റീരിയര്‍ സ്റ്റൈലിങ്ങ്, താങ്ങാവുന്ന വില എന്നിവ ബജറ്റ് എസ്‌യുവി നോക്കുന്നവര്‍ക്കുളള ആകര്‍ഷകമായ ചോയ്‌സായി ഇതിനെ മാറ്റുന്നു.

മാരുതി സുസുക്കി ബ്രെസ: വില്‍പ്പനയുടെ കാര്യത്തിലായാലും പോപ്പുലാരിറ്റിയുടെ കാര്യത്തിലായാലും മുന്‍പന്തിയിലുള്ള കാറാണിത്. ബ്രെസ Vxi AT വേരിയന്റിന് 1.5 ലിററര്‍ പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 11.14 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ കാര്‍ വാങ്ങാം. ഇന്ധനക്ഷമത, യാത്രാ സുഖം, എന്നിവക്കൊപ്പം താങ്ങാവുന്ന വില കൂടിയാകുന്നതോടെ ബ്രെസ പൈസ വസൂലാകുന്ന ഓട്ടോമാറ്റിക് എസ്‌യുവി ചോയ്‌സായി മാറുന്നു. കുറഞ്ഞ പരിപാലന ചെലവുകളും മാരുതിയുടെ വിപുലമായ സര്‍വീസ് ശൃംഖലയും മറ്റൊരു പ്ലസാണ്.
ഹ്യുണ്ടായി വെന്യു: ഫീച്ചറുകള്‍ കൊണ്ടും സ്‌റ്റൈലിഷ് ഡിസൈന്‍ കൊണ്ടുമാണ് ഹ്യുണ്ടായി വെന്യുവും ജനമനസ്സുകളില്‍ സ്ഥാനം നേടിയത്. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുമായി ജോടിയാക്കിയ ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള (DCT) വെന്യുവിന് 11.43 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പ്രീമിയം ഇന്റീരിയറുകള്‍, നൂതന കണക്റ്റിവിറ്റി ഫീച്ചറുകള്‍, മികച്ച പെര്‍ഫോമന്‍സ് എന്നീ കാര്യങ്ങള്‍ നഗരവാസികള്‍ക്കിള്‍ക്കിടയില്‍ എസ്‌യുവിയെ പ്രിയങ്കരനാക്കുന്നു.

കിയ സോനെറ്റ്: ഫീച്ചര്‍ റിച്ച് സബ് 4 മീറ്റര്‍ എസ്‌യുവിയായ കിയ സോനെറ്റിന്റെ HTX DCT വേരിയന്റ് 11.98 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ സ്വന്തമാക്കാം. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്. അഡ്വാന്‍സ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ ഫീച്ചറുകളുടെ നീണ്ട പട്ടിക തന്നെ ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. താങ്ങാവുന്ന വിലയില്‍ പ്രീമിയം ഓട്ടോമാറ്റിക് എസ്‌യുവി തിരയുന്നവര്‍ക്ക് പറ്റിയ ഓപ്ഷനുകളില്‍ ഒന്നാണ് കിയ സോനെറ്റ്.
മാരുതി സുസുക്കി ഫ്രോങ്ക്‌സ്: എസ്‌യുവി സെഗ്‌മെന്റില്‍ മാരുതിയുടെ ഏറ്റവും പുതിയ പോരാളിയാണ് ഫ്രോങ്ക്‌സ്. 12.05 ലക്ഷം രൂപയാണ് ഫ്രോങ്ക്‌സ് സീറ്റ ടര്‍ബോ AT വേരിയന്റിന്റെ വില. ഹാച്ച്ബാക്കിന്റെ ഡ്രൈവിംഗ് ഡൈനാമിക്‌സും എസ്‌യുവിയുടെ പ്രായോഗികതയും തേടുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മോഡലാണിത്. താങ്ങാവുന്ന വിലയില്‍ വിശാലമായ ക്യാബിന്‍, സുഖകരമായ റൈഡ്, വിശ്വസനീയമായ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ ഏത് ഓട്ടോമാറ്റിക് എസ്‌യുവിയായിരിക്കും നിങ്ങള്‍ തെരഞ്ഞെടുക്കുക. കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.


Click it and Unblock the Notifications