നിസാനും ഇനി സമ്പൂർണ്ണ ഇലക്ട്രിക്കിലേയ്ക്ക് തിരിയുകയാണ് സുഹ്യത്തുക്കളെ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് ആണ് ഇപ്പോൾ എല്ലാ വാഹനനിർമാതാക്കളും ഉന്നം വച്ചിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല ഇപ്പോഴത്തെ വാഹനവിപണിയുടെ പോക്ക് ഇലക്ട്രിക് വാഹനങ്ങളുടെ പിറകേയാണല്ലോ. അപ്പോൾ പിന്നെ വിപണി പിടിക്കാൻ തങ്ങളും ഇവിയിലേക്ക് തിരിയാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

അങ്ങനെയിരിക്കേയാണ് നിസാൻ തങ്ങളുടെ ഇവിയിലേക്കുളള പ്രവേശനം ശക്തമാക്കാനുളള കരുനീക്കങ്ങൾ പെട്ടെന്നാക്കുന്നു എന്ന വാർത്തകളാണ് വരുന്നത്.അത് മാത്രമല്ല യൂറോപ്പിലെ മലിനീകരണ നിയന്ത്രണങ്ങളും മറ്റൊരു പ്രശ്നമാണ്. അത് കൊണ്ട് തന്നെയാണ് ഇവിയിലേക്കുളള ചുവടുമാറ്റം പെട്ടെന്നാക്കാൻ വേണ്ടി കമ്പനി പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. 2026 സാമ്പത്തിക വർഷത്തിൽ യൂറോപ്പിലെ എല്ലാ ഇലക്ട്രിക് അത് പോലെ തന്നെ ഹൈബ്രിഡ് വാഹനങ്ങളിലെല്ലാം തങ്ങളെ കൊണ്ട് സാധിക്കുന്ന എല്ലാ കാര്യങ്ങളും നൽകുമെന്നാണ് നിസാൻ മോട്ടോർ കമ്പനി അറിയിച്ചിരിക്കുന്നത്.

നിസാനും ഇനി സമ്പൂർണ്ണ ഇലക്ട്രിക്കിലേയ്ക്ക് തിരിയുകയാണ് സുഹ്യത്തുക്കളെ

നിസാൻ വാഹനങ്ങൾ ഹൈബ്രിഡ് ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു സമ്പൂർണ്ണ ഇലക്ട്രിക് വാഹനം നിസാന് സ്വന്തമായിട്ടില്ല. വിവിധ രാജ്യങ്ങളിലായി നിസാൻ്റെ വിൽപ്പന ലക്ഷ്യം എന്ന് പറയുന്നത് അമേരിക്കയിൽ നാൽപ്പത് ശതമാനം ആണ്. സത്യത്തിൽ 2010-ൽ വിൽപ്പനയ്‌ക്കെത്തിയ ഇലക്‌ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ കമ്പനി ആദ്യകാല മുൻനിരക്കാരിലൊരായിരുന്നു. പക്ഷേ അതിനുശേഷം ടെസ്‌ല, ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി തുടങ്ങിയ പുതുമുഖങ്ങൾ എത്തിയതോടെ കമ്പനി പിന്തളളപ്പെടുകയായിരുന്നു.

എന്തായാലും കമ്പനി ഇനി ഇലക്ട്രിക്കിൽ ഒരു വിപണി പിടിക്കാൻ കച്ചക്കെട്ടി തന്നെയാണ് വരാൻ പോകുന്നത്. ഇന്ത്യയിൽ നിസാൻ എന്ന കമ്പനിക്ക് പുതുജീവനേകിയ മോഡലാണ് മാഗ്നൈറ്റ്. രാജ്യത്ത് വളർന്നുവരുന്ന എസ്‌യുവി വിപണി പിടിക്കാനായി ബജറ്റ് സെഗ്മെന്റിലേക്കാണ് ഈ മിടുക്കൻ എത്തിയതു തന്നെ. കുറഞ്ഞ വിലയും കിടിലൻ സേഫ്റ്റിയും ഡിസൈനും ഒത്തിണങ്ങിയതോടെ നിസാൻ ഷോറൂമുകളിൽ ആളുകൾ തടിച്ചുകൂടുകയായിരുന്നു.

നിസാനും ഇനി സമ്പൂർണ്ണ ഇലക്ട്രിക്കിലേയ്ക്ക് തിരിയുകയാണ് സുഹ്യത്തുക്കളെ

കൊവിഡ്-19 മഹാമാരിയുടെ ആദ്യ കൊടുങ്കാറ്റിന് ശേഷം 2020 ഡിസംബറിലാണ് വാഹനം വിപണിയിൽ എത്തുന്നത്. പിന്നീട് നിസാന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നു വേണം പറയാൻൽ മാഗ്നൈറ്റിന്റെ വിജയത്തിന്റെ ചുവടുപിടിച്ച് അധികം വൈകാതെ തന്നെ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള നീക്കവും ജാപ്പനീസ് വാഹന നിർമാതാക്കൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ വർഷം X-ട്രെയിൽ, ജൂക്ക് പോലുള്ള പ്രീമിയം മോഡലുകൾ അണിനിരത്തിയാവും കമ്പനിയുടെ കളികൾ.

എന്തായാലും ഇതിനിടയിൽ ജനപ്രിയനായ മാഗ്നൈറ്റിനെ പരിഷ്ക്കരിക്കാനും നിസാൻ മറക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 2023 ഏപ്രിൽ ഒന്നു മുതൽ നടപ്പിലാവുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്കും RDE ചട്ടങ്ങൾക്കും അനുസൃതമായി സബ്-4 മീറ്റർ എസ്‌യുവിയെ നവീകരിച്ച് വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 2023 മോഡൽ അപ്ഡേറ്റ് എന്നു വിളിക്കാവുന്ന മാറ്റങ്ങളിൽ കാറിന്റെ സേഫ്റ്റി സവിശേഷതകളിൽ കാര്യമായ പരിഷ്ക്കാരങ്ങളാണ് നിസാൻ പരിചയപ്പെടുത്തിയിരിക്കുന്നത്.

നിസാനും ഇനി സമ്പൂർണ്ണ ഇലക്ട്രിക്കിലേയ്ക്ക് തിരിയുകയാണ് സുഹ്യത്തുക്കളെ

ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, 360-ഡിഗ്രി ക്യാമറ, ആന്റി-തെഫ്റ്റ് അലാറം, സ്പീഡ് സെൻസിംഗ് ഡോർ ലോക്ക്, ഇംപാക്ട് സെൻസിംഗ് അൺലോക്ക് എന്നിവയും അതിലേറെയും പോലുള്ള സുരക്ഷാ ഫീച്ചറുകൾ മാഗ്നൈറ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിൽ അണിനിരത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലും നിസാൻ മാഗ്‌നൈറ്റ് പങ്കെടുത്തിരുന്നു. സബ്-കോംപാക്‌ട് എസ്‌യുവി മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിനായി 4 സ്റ്റാർ റേറ്റിംഗും കുട്ടികളുടെ സുരക്ഷയ്ക്കായി 2 സ്റ്റാറും നേടി.

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഗിയർബോക്‌സോടെയാണ് വരുന്നത്. അതേസമയം ടർബോ പെട്രോൾ എഞ്ചിന് ഓപ്ഷണൽ CVT ഓട്ടോമാറ്റിക് ഓപ്ഷൻ ലഭിക്കുന്നുണ്ട്. ഒരു ഹാച്ച്ബാക്ക് സ്വന്തമാക്കുന്ന വിലയ്ക്ക് എസ്‌യുവി വാങ്ങുന്നവർക്ക് തെരഞ്ഞെടുക്കാനുള്ള കിടിലൻ ഓപ്ഷനാണ് നിസാൻ മാഗ്നൈറ്റ്. നിലവിൽ സെഗ്മെന്റിൽ ടാറ്റ പഞ്ചാണ് പ്രധാന എതിരാളിയെങ്കിലും ടാറ്റ നെക്സോൺ, മാരുതി ബ്രെസ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു പോലുള്ള കാറുകളും മാഗ്നൈറ്റിന് വെല്ലുവിളിയാവാറുണ്ട്.

കാറിന്റെ ബോഡിഷെൽ സമഗ്രത സ്ഥിരതയുള്ളതായി റേറ്റുചെയ്‌തതും നിസാന് പൊൻതൂവലായി. രണ്ട് വ്യത്യസ്ത പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് നിസാൻ മാഗ്നൈറ്റ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നത്. അതിൽ ആദ്യത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 72 bhp കരുത്തിൽ പരമാവധി 96 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. അതേസമയം രണ്ടാമത്തെ 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ 100 bhp പവറിൽ 160 Nm torque വരെ ഉത്പാദിപ്പിക്കും.

More from DriveSpark

Article Published On: Monday, February 27, 2023, 20:16 [IST]
English summary
Nissan motors planning to move with electric cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X