കുറഞ്ഞ വിലയില്‍ ഫാമിലി കാറുമായി നിസാന്‍? എര്‍ട്ടിഗയുടെ കച്ചോടം പൂട്ടുമോ...

സ്‌പോര്‍ട് യൂടിലിറ്റി വെഹിക്കിളുകള്‍ (SUV) ആണെങ്കിലും മള്‍ട്ടിപര്‍പ്പസ് വെഹിക്കിളുകള്‍ (MPV) ആണെങ്കിലും ശരി 7 സീറ്റര്‍ കാറുകള്‍ക്ക് നല്ല ഡിമാന്‍ഡാണ് ഇപ്പോള്‍ അനുഭപ്പെടുന്നത്. വിപണിയില്‍ എത്തുന്ന മൂന്ന് വരി കാറുകള്‍ എല്ലാം മികച്ച അഭിപ്രായം നേടിയെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് താങ്ങാവുന്ന വിലയില്‍ ഒരു 7 സീറ്റര്‍ കാര്‍ കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് നിസാന്‍.

ഇന്ത്യന്‍ വിപണി എടുത്തുനോക്കുമ്പോള്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതോ ആളുകള്‍ വേണ്ടത്ര ഗൗനിക്കപ്പെടാതെ പോയതോ ആയ കാര്‍ ബ്രാന്‍ഡാണ് നിസാന്‍. മികച്ച ഒരു പിടി കാറുകള്‍ രാജ്യത്തെത്തിച്ചുവെങ്കിലും വില്‍പ്പനയില്‍ ക്ലച്ച് പിടിക്കാന്‍ ആഗോള ഭീമന്‍മാര്‍ക്ക് സാധിച്ചില്ല. ഡസ്റ്ററിന്റെ മേന്‍മ അവകാശപ്പെടാന്‍ ഉണ്ടെങ്കിലും ഇപ്പോള്‍ മാഗ്‌നൈറ്റ് ഒറ്റക്കാണ് നിസാനെ ചുമലിലേറ്റുന്നത്.

nissan

മാഗ്‌നൈറ്റിനെ കൊണ്ട് ഒറ്റക്ക് കാര്യങ്ങള്‍ മുന്നോട്ട് നയിക്കാന്‍ സാധിക്കില്ലെന്ന തിരിച്ചറിവിന്റെ പുറത്ത് കഴിഞ്ഞ വര്‍ഷം നിസാന്‍ 3 പുത്തന്‍ എസ്‌യുവികള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ അവ ഇനിയും വിപണിയില്‍ എത്തിയിട്ടില്ല. വില്‍പ്പന പിടിച്ചടക്കാന്‍ കൂടുതല്‍ കാറുകള്‍ കൊണ്ടുവരണമെന്ന തിരിച്ചറിവ് കമ്പനിക്ക് കൈവന്നിട്ടുണ്ട്. അതിനാല്‍ തന്നെ നിസാന്‍ താങ്ങാവുന്ന വിലയിലുള്ള ഒരു 7 സീറ്റര്‍ ഫാമിലി കാറിന്റെ പണിപ്പുരയിലാണെന്നാണ് അണിയറ സംസാരങ്ങള്‍.

താങ്ങാനാവുന്ന വിലയില്‍ ഒരു 7 സീറ്റര്‍ ഓപ്ഷന്‍ ഇപ്പോള്‍ നിസാന്റെ മോഡല്‍ നിരയില്‍ ഇല്ല. ഇന്ത്യയില്‍ വില്‍പ്പന പൊടിപൊടിക്കുന്ന പല സെഗ്‌മെന്റിലും നിസാന് സാന്നിധ്യമില്ല. എന്നാല്‍ ജാപ്പനീസ് ബ്രാന്‍ഡ് മാഗ്നൈറ്റ് 7 സീറ്റര്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ പദ്ധതി കമ്പനി ഉപേക്ഷിച്ചതായാണ് ഇപ്പോള്‍ വിവരം. എന്നിരുന്നാലും 7 സീറ്റര്‍ സെഗ്‌മെന്റില്‍ സാന്നിധ്യം അറിയിക്കാതെ പിന്‍മാറില്ലെന്നാണ് അവരുടെ തീരുമാനം.

renault triber

ഇതിനായി റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള പുതിയ സീറ്റര്‍ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് കമ്പനി തുടങ്ങിയിരിക്കുന്നത്. എന്നാല്‍ ഇത് ട്രൈബറിന്റെ ബാഡ്ജ് എഞ്ചിനിയറിംഗ് പതിപ്പായിരിക്കില്ല. മറിച്ച് മാരുതി സുസുക്കിയും ഗ്രാന്‍ഡ് വിറ്റാരയും ഹൈറൈഡറും പുറത്തിറക്കുമ്പോള്‍ സ്വീകരിക്കുന്ന ഒരു രീതിയായിരിക്കും നിസാന്‍ പിന്തുടരുക. ട്രൈബറില്‍ നിന്ന് വിഭിന്നമായി പുതിയ നിസാന്‍ 7 സീറ്റര്‍ കാറിന് അതിനെ മാറ്റിനിര്‍ത്തുന്ന തരത്തില്‍ ഒരു ഡിസൈന്‍ നല്‍കും.

ഫാമിലി കാര്‍ തേടുന്നവരെ എളുപ്പം ആകര്‍ഷിക്കുന്നതിനായി പുതിയ കാറിന് നിസാന്‍ മാഗ്നൈറ്റിന്റെ ഡിസൈന്‍ നല്‍കിയാലും അഭ്തുതപ്പെടാനില്ല. അങ്ങനെയാണെങ്കില്‍ നല്ല അഗ്രസീവ് ലുക്കില്‍ തന്നെയാകും പുതിയ കാര്‍ അരങ്ങേറുക. സവിശേഷതകള്‍ നോക്കിയാല്‍ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്, റൂഫ് മൗണ്ടഡ് എസി വെന്റുകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച ഇന്റീരിയറും ഇതിന് നല്‍കിയേക്കും.

71 bhp പവറും 96 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് എഞ്ചിനായിരിക്കും കരുത്ത് പകരാന്‍ സാധ്യത. ട്രൈബറില്‍ റെനോ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ നല്‍കുന്നില്ല. ഈ കുറവ് നിസാന്‍ നികത്തിയേക്കും. മാനുവല്‍, AMT ഗിയര്‍ബോക്‌സുകളുമായി എഞ്ചിന്‍ ജോടിയാക്കും. ട്രൈബറിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന കാറായതിനാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ നിസാന് അധികം സമയമൊന്നും വേണ്ടി വരില്ല. എന്നിരുന്നാലും കാര്‍ എന്ന് വിപണിയില്‍ എത്തുമെന്ന കാര്യം ഉറപ്പിച്ച് പറയാനും സാധിക്കില്ല.

ഏതായാലും ഈ വര്‍ഷം അവസാനത്തോടെ നിസാന്റെ പുത്തന്‍ കാര്‍ വെളിച്ചം കാണുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നമ്മള്‍ മുകളില്‍ പറഞ്ഞ പോലെ വിലയുടെ കാര്യത്തിലും നിസാന്‍ ഞെട്ടിക്കാന്‍ സാധ്യതയുണ്ട്. റെനോ ട്രൈബറിനേക്കാള്‍ വില കുറച്ച് എത്തിയാല്‍ സംഗതി പൊളിക്കില്ലേ. ഏതായാലും 7 സീറ്റര്‍ വിപണിയില്‍ വിലസുന്ന എര്‍ട്ടിഗ പോലുള്ള മോഡലുകള്‍ക്ക് വില കൊണ്ട് തന്നെ വെല്ലുവിളി ഉയര്‍ത്താനാകും നിസാന്റെ ശ്രമം. ഏതായാലും നിസാന്‍ എന്തായിരിക്കും കരുതി വെച്ചിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ അറിയാം.

More from DriveSpark

Article Published On: Sunday, June 4, 2023, 16:00 [IST]
English summary
Nissan working on affordable 7 seater car based on renault triber
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X