ഹാരിയർ, സഫാരി മോഡലുകളുടെ കുതികാൽ വെട്ടുമോ നിസാൻ? പടവെട്ടാൻ എക്സ്-ട്രെയിൽ; പരീക്ഷണം അവസാന ഘട്ടത്തിൽ
പല പ്രമുഖ വാഹന നിർമ്മാതാക്കളും ഇന്ത്യൻ വിപണിയിൽ തങ്ങളുടെ മോഡൽ നിര വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യയിൽ നിസാനിൽ നിന്നും കൂടുതൽ പുതിയ ഉൽപ്പന്നങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. എങ്കിലും, ജാപ്പനീസ് കാർ നിർമ്മാതാക്കൾ ജനങ്ങളുടെ റെസ്പോൺസും പൊതുതാൽപ്പര്യം അളക്കുന്നതിനുമായി തങ്ങളുടെ ചില മോഡലുകളെ വീണ്ടും വീണ്ടും ടീസ് ചെയ്യുകയാണ്.
നിസാനിൽ നിന്നുള്ള അത്തരത്തിലുള്ള ഒരു ഗ്ലോബൽ ഉൽപ്പന്നമാണ് എക്സ്-ട്രെയിൽ, ഇത് ഈ വർഷം ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിരുന്നു. ലോഞ്ച് ഇനിയും നടക്കാനിരിക്കേ, നിസാൻ എക്സ്-ട്രെയിൽ വീണ്ടും പ്രൊഡക്ഷൻ റെഡി രൂപത്തിൽ നിരത്തുകളിൽ കണ്ടെത്തിയിരിക്കുകയാണ്. ബണ്ണി പുനിയ പങ്കിട്ട ഒരു ചിത്രം, ട്രയൽ റണ്ണിനിടെ ഒരു ഹൈവേയിൽ ഗ്രേ നിറത്തിലുള്ള നിസാൻ എക്സ്-ട്രെയിൽ എസ്‌യുവി കാണിക്കുന്നു.

ഇന്ത്യൻ നിരത്തുകളിൽ എക്സ്-ട്രെയിലിന്റെ ഇതിനു മുമ്പ് കണ്ട് എത്തിയ പൂർണ്ണമായും മറഞ്ഞിരിക്കുന്ന രൂപത്തിലുള്ള മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ, എക്സ്-ട്രെയിലിനെ ടാതൊരു കവറുകളും ഇല്ലാതെയാണ് കണ്ടെത്തിയത്. ഈ നിസാൻ എക്സ്-ട്രെയിൽ ടെസ്റ്റ് പ്ലേറ്റുകൾ നമുക്ക് കാണാം, ഇത് ഇന്ത്യൻ റോഡുകളിൽ എക്‌സ്-ട്രെയിലിന്റെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തെ വ്യക്തമാക്കുന്നു.
കൂടാതെ മിഡ് സൈസ് എസ്‌യുവി ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്നും സൂചിപ്പിക്കുന്നു. നിസാൻ എക്സ്-ട്രെയിൽ എസ്‌യുവിയുടെ അതേ നാലാം തലമുറ പതിപ്പാണ് ഇത്തവണയും ക്യാമറയിൽ കുടുങ്ങിയത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ, ഖാഷ്‌കായ്, ജൂക്ക് എസ്‌യുവികൾക്കൊപ്പം നിസാൻ ഒരു പോതു പരിപാടിയി ഇത് പ്രദർശിപ്പിച്ചിരുന്നു.

എക്സ്-ട്രെയിൽ വരും മാസങ്ങളിൽ ഇന്ത്യയിൽ അവതരിപ്പിക്കും എന്ന് നിസാൻ സ്ഥിരീകരിച്ചിരുന്നു, അതേസമയം പൊതു താൽപ്പര്യം അളക്കുന്നതിനായിട്ടാണ് ഖാഷ്കായ്, ജൂക്ക് എന്നിവ പ്രദർശിപ്പിച്ചത്. അതിനുശേഷം ഒരു വർഷത്തിൽ ഏറെ കാലമായി, നിസാൻ ഇതുവരെ നാലാം തലമുറ എക്സ്-ട്രെയിൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല എന്നതാണ് വാസ്തവം.
1.5 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ-ഇലക്‌ട്രിക് ഹൈബ്രിഡ് പവർട്രെയിനുമായി 2022 -ൽ നിസാൻ എക്സ്-ട്രെയിൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചു, ഈ പവർട്രെയിനുമായി വാഹനം ഇന്ത്യയിൽ എത്തുമെന്നും സ്ഥിരീകരിച്ചു. ഇത്തവണ ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തിയ എക്‌സ്-ട്രെയിൽ അതേ e-പവർ പെട്രോൾ-ഇലക്‌ട്രിക് ഹൈബ്രിഡ് പതിപ്പാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുതിയ സ്പൈ ചിത്രം ഹൈബ്രിഡ് എസ്‌യുവിയുടെ പിൻ പ്രൊഫൈൽ കാണിക്കുന്നു, ഇത് റൂഫ് സ്‌പോയിലർ, മസ്‌കുലാർ സിൽവർ സ്‌കിഡ് പ്ലേറ്റ്, വലിയതും വലിപ്പമുള്ളതുമായ മൾട്ടി സ്‌പോക്ക് അലോയി വീലുകൾ എന്നിവ വ്യക്തമായി എടുത്തുകാണിക്കുന്നു. ബജറ്റ് കാറുകളുള്ള ഡാറ്റ്‌സൺ ബ്രാൻഡും കിക്ക്‌സ് എസ്‌യുവിയും ഇന്ത്യയിൽ നിർത്തലാക്കിയത് മുതൽ, നിസാൻ തങ്ങളുടെ ഏക ഓഫറായ മാഗ്‌നൈറ്റിന്റെ ചുമലിൽ മാത്രമാണ് പ്രവർത്തിക്കുന്നത്.
നിസാൻ ഇന്ത്യൻ വിപണിയിൽ പുതിയ ഉൽപ്പന്നങ്ങളുടെ ഒരു വമ്പൻ റേഞ്ചിൽ പ്രവർത്തിക്കുന്നതായി റിപ്പോർട്ടുണ്ട്, അവയിലൊന്നാണ് അടുത്തിടെ പരീക്ഷണം നടത്തിയ എക്‌സ്-ട്രെയിലിന്റെ ഈ പതിപ്പ്. എക്‌സ്-ട്രെയിലിന് പുറമെ, റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള ഒരു കോംപാക്ട് എംപിവിയും അടുത്തിടെ പുറത്തിറക്കിയ ഓൾ ന്യൂ റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ള മിഡ് സൈസ് എസ്‌യുവിയും വരും മാസങ്ങളിൽ നിസാൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിലവിൽ ഇന്ത്യൻ വിപണിയിൽ വളരെ പ്രചാരത്തിലുള്ള എസ്‌യുവി ട്രെൻഡ് തങ്ങൾക്ക് ഒരു പ്ലസ് പോയിന്റാവും എന്ന പ്രതീക്ഷയിലാണ് കമ്പനി. കൂടാതെ മാഗ്നൈറ്റിന് ലഭിക്കുന്ന മികച്ച പ്രതികരണവും കൂടുതൽ മോഡലുകളുമായി മുമ്പോട്ട് പോവാൻ നിസാന് പ്രചോദനമേകുന്നു. തങ്ങളുടെ ബ്രാൻഡ് എക്സ്പാൻഡ് ചെയ്യാനും ഇന്ത്യൻ വിപണിയിൽ വിഹിതം കൂട്ടാനും പുത്തൻ മോഡലുകളുടെ വരവ് നിസാന് അനിവാര്യമാണ്.


Click it and Unblock the Notifications








