പാകിസ്ഥാനിലെ ഒരു മാസത്തെ കാര്‍ വില്‍പ്പന ഇന്ത്യയില്‍ ഒരു ദിവസം വില്‍ക്കുന്നതിന്റെ പകുതി!

ഇന്ത്യയില്‍ ഓട്ടോമൊബൈല്‍ രംഗം അനുദിനം വളര്‍ച്ച കൈവരിച്ച് കൊണ്ടിരിക്കുകയാണ്. കോവിഡ് വരുത്തിവെച്ച നഷ്ടം വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞ വര്‍ഷം തന്നെ വീട്ടി. 2022-ല്‍ ജപ്പാനെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി മാറിയിരുന്നു. ചൈനയും അമേരിക്കയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.

4.25 ദശലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വിറ്റത്. ഇന്ത്യ ഒരു വശത്ത് വിപണിയില്‍ വളര്‍ച്ച കാണിക്കുമ്പോള്‍ അയല്‍ രാജ്യമായ പാകിസ്ഥാനില്‍ വാഹന രംഗം മോശം ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഫെബ്രുവരി മാസം ഇരുരാജ്യങ്ങളിലെയും പാസഞ്ചര്‍ കാര്‍ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമായി മനസിലാകും. കഴിഞ്ഞ മാസം ഇന്ത്യയില്‍ 3.34 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റഴിക്കപ്പെട്ടത്.

പാകിസ്ഥാനിലെ ഒരു മാസത്തെ കാര്‍ വില്‍പ്പന ഇന്ത്യയില്‍ ഒരു ദിവസം വില്‍ക്കുന്നതിന്റെ പകുതി!

അതേസമയം അയല്‍രാജ്യത്ത് വിറ്റഴിക്കപ്പെട്ടത് വെറും 5000 യൂണിറ്റിന് മുകളില്‍ മാത്രം പാസഞ്ചര്‍ വാഹനങ്ങളും. പാകിസ്ഥാന്‍ ഓട്ടോ മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ (പിഎഎംഎ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഫെബ്രുവരി മാസത്തില്‍ 5,672 പാസഞ്ചര്‍ വാഹനങ്ങളാണ് രാജ്യത്ത് വിറ്റഴിച്ചു. 2022 ഫെബ്രുവരിയില്‍ 21,664 യൂണിറ്റുകള്‍ വിറ്റഴിച്ചിടത്താണ് വമ്പന്‍ ഇടിവ്. 73 ശതമാനത്തോളമാണ് വില്‍പ്പനയില്‍ ഇടിവ് നേരിട്ടത്. ഇന്ത്യയില്‍ ഫെബ്രുവരിയില്‍ 3.34 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചത് ആ മാസത്തെ റെക്കോര്‍ഡാണ്.

ചില്ലറ വില്‍പ്പന കണക്കുകള്‍ ഏകദേശം 3.01 ലക്ഷം യൂണിറ്റ് വരും. അങ്ങനെ നോക്കുമ്പോള്‍ ഏകദേശം 10,000 കാറുകളാണ് ഓരോ ദിവസവും വിറ്റഴിക്കപ്പെടുന്നത്. പാകിസ്ഥാനില്‍ മാസം 5000 യൂണിറ്റ് മാത്രം വില്‍പ്പന നടക്കുമ്പോള്‍ ഇന്ത്യയില്‍ അതിന്റെ ഇരട്ടിയോളമാണ് ഓരോ ദിവസത്തെയും വില്‍പ്പന. വില്‍പ്പന കണക്കുകളില്‍ വളര്‍ച്ച കാണിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വാഹന വിപണിക്ക് മുമ്പില്‍ ഇനിയും കടമ്പകളും വെല്ലുവിളികളും ഉണ്ട്.

പാകിസ്ഥാനിലെ ഒരു മാസത്തെ കാര്‍ വില്‍പ്പന ഇന്ത്യയില്‍ ഒരു ദിവസം വില്‍ക്കുന്നതിന്റെ പകുതി!

എന്നാല്‍ പാകിസ്ഥാനെ സംബന്ധിച്ച് നോക്കുമ്പോള്‍ സ്ഥിതിഗതികള്‍ അല്‍പ്പം കൂടി പരിതാപകരമാണ്. ആഭ്യന്തരമായി നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കൊപ്പം ഇറക്കുമതി ചെയ്ത വാഹനങ്ങളും കൂടിയാണ് പാക് വാഹന വിപണിക്ക് സംഭാവന ചെയ്യുന്നത്. പാകിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥ ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം പണപ്പെരുപ്പം കൂടിയാകുന്നതോടെ വിപണിയുടെ നട്ടെല്ലൊടിയുന്നു. അതിനാല്‍ തന്നെ കമ്പനികളെല്ലാം വലിയ തോതിലുള്ള നഷ്ടം നേരിട്ടു കൊണ്ടിരിക്കുകയാണ്.

പണപ്പെരുപ്പവും വിദേശനാണ്യത്തിന്റെ അഭാവവും കാരണം പാകിസ്ഥാന്‍ അടുത്തിടെ അവശ്യ സാധനങ്ങള്‍ ഒഴികെയുള്ള മറ്റ് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തിയിരുന്നു. ഈ സാഹചര്യത്തില്‍ നിരവധി വാഹന നിര്‍മാതാക്കള്‍ ഉത്പാദനം നിര്‍ത്തിവെച്ചു. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ പാക്് സുസുക്കി 40 ദിവസങ്ങളാണ് ഉത്പാദനം നിര്‍ത്തിവെച്ചതെന്ന് ഓര്‍ക്കുമ്പോള്‍ സ്ഥിതിഗതികളുടെ രൂക്ഷത മനസിലാകും. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇതുവരെ ഇന്‍ഡസ് മോട്ടോര്‍ കമ്പനിക്ക് 53 ദിവസം കാര്‍ ഉത്പാദനം നിര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

നിലവിലുള്ള സാഹചര്യങ്ങള്‍ നിമിത്തം കുറഞ്ഞത് രണ്ട് ലക്ഷം പരോക്ഷ തൊഴിലുകളെ ബാധിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന നിരവധി റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ പോലെ തന്നെ ഇന്ധനവില വര്‍ധനവും പാകിസ്ഥാനില്‍ വലിയ പ്രതിസന്ധിയാണ് വാഹന മേഖലയില്‍ സൃഷ്ടിക്കുന്നത്. ഇന്ത്യയില്‍ ഇന്ധന വിലവര്‍ധനവ് വാഹന വില്‍പ്പനയെ വലിയ തോതില്‍ ബാധിക്കുന്നില്ലെങ്കിലും അയല്‍രാജ്യത്ത് നേരെ മറിച്ചാണ് സ്ഥിതി.

ഇരുചക്ര വാഹന വിപണിയെ ആണിത് സാരമായി ബാധിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട സ്‌പെയര്‍പാര്‍ട്‌സുകളുടെ ലഭ്യതക്കുറവും ഇറക്കുമതിയില്‍ നേരിടുന്ന കാലതാമസവുമെല്ലാം വിപണിക്ക് തിരിച്ചടിയാകുന്നു. സമ്പദ്‌വ്യവസ്ഥ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ പാകിസ്ഥാനില്‍ അവശ്യസാധനങ്ങള്‍ക്ക് വെര വില കുതിച്ചുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ആളുകള്‍ കാര്‍ മോഹമടക്കമുള്ള കാര്യങ്ങള്‍ ഉപേക്ഷിച്ചുവെന്ന് വേണം അനുമാനിക്കാന്‍.

പാകിസ്ഥാനിലെ ഒരു മാസത്തെ കാര്‍ വില്‍പ്പന ഇന്ത്യയില്‍ ഒരു ദിവസം വില്‍ക്കുന്നതിന്റെ പകുതി!

ഇന്ത്യയിലെയും പാകിസ്താനിലെയും ജനസംഖ്യ കാര്‍ വില്‍പ്പനയുടെ എണ്ണത്തില്‍ ഒരു ഘടകമാണെങ്കിലും വിപണികളുടെയും സമ്പദ്ഘടനയുടെ അവസ്ഥയെയുമാണ് നിലവിലെ സാഹചര്യം വരച്ച് കാണിക്കുന്നത്. ഫെഡറേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്‍സ് (FADA) പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ വാഹന വിപണിയിലെ പാസഞ്ചര്‍ വാഹന വിഭാഗം ഫെബ്രുവരി മാസത്തില്‍ 11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഇന്ത്യയില്‍ പോയ മാസം കാര്‍ വില്‍പ്പന കൂടാനുള്ള ഒരു സുപ്രധാന കാരണം വിവാഹ സീസണാണ്. മാര്‍ക്കറ്റില്‍ കൂടുതലായി പുതിയ ലോഞ്ചുകള്‍ വന്നത് വിപണിയില്‍ വലിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോവിഡ് മഹാമാരി കാരണം രൂപപ്പെട്ടിരുന്ന വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിച്ചതും വില്‍പ്പന കൂടാന്‍ കാരണമായി. ഇത് പൂര്‍ണമായി പരിഹരക്കപ്പെട്ടിട്ടില്ലെങ്കിലും മിക്ക കാര്‍ നിര്‍മ്മാതാക്കള്‍ക്കും തരക്കേടില്ലാത്ത ബുക്കിംഗുകള്‍ രേഖപ്പെടുത്താന്‍ സാധിക്കുന്നുണ്ട്.

Article Published On: Wednesday, March 22, 2023, 15:15 [IST]
English summary
Pakistans one month passenger car sales is half of single day sales in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X