ടാറ്റയുടെ വക ഡബിൾ ഡെക്കർ; രാജ്യത്തെങ്ങും ഇലക്ട്രിക് മയം

രാജ്യത്ത് ഇലക്ട്രിക് ബസുകൾ നിലവിൽ നൽകുന്നത് സ്വിച്ചാണ്. ഡബിൾ ഡെക്കർ ബസുകളും കമ്പനി സർവീസിനായി നൽകുന്നുണ്ട്. കാരണം അത് മികച്ച മൊബിലിറ്റി സൊലൂഷ്യനാണ് എന്ന് തെളിയിച്ചതാണ്. കാരണം സിംഗിൾ ഡെക്ക് ബസുകളിൽ കയറ്റാൻ സാധിക്കുന്ന ആളുകളേക്കാൾ കൂടുതൽ ഡബിൾ ഡെക്കർ ബസിൽ ഉൾക്കൊള്ളാൻ സാധിക്കുന്നത്. ഇരട്ടി യാത്രക്കാരെ കൊണ്ടുപോകാൻ സാധിക്കുന്നത് കൊണ്ട് തന്നെ വലിയ സഹായകരമാണ് ഇത്തരത്തിലുളള ബസുകൾ.

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഈ വിഭാഗത്തിലും മൽസരം നടത്തുകയും ഇന്ത്യയിൽ അതിന്റെ നിർമാണത്തിനും സിസൈനിനും വേണ്ടി പേറ്റന്റ് നൽകുകയും ചെയ്തിരിക്കുകയാണ്. ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) അടുത്തിടെ Switch EiV22 ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് വാങ്ങിയിരുന്നു.

ടാറ്റയുടെ വക ഡബിൾ ഡെക്കർ; രാജ്യത്തെങ്ങും ഇലക്ട്രിക് മയം

ഷാസി, സസ്പെൻഷൻ, ബോഡി എന്നിവയുടെ വിപുലമായ റീ-എൻജിനീയറിങ് സഹിതം 9 മീറ്റർ സിംഗിൾ ഡെക്ക് ബസിനെ സ്വിച്ച് ഡബിൾ ഡെക്കറാക്കി മാറ്റിയിരിക്കുകയാണ്. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ആദ്യത്തെ ഡബിൾ ഡെക്കർ ഇലക്ട്രിക് ബസിലും ഇതിന് സമാനമായ ഫീച്ചറുകൾ തന്നെയായിരിക്കും നൽകുക എന്നാണ് തോന്നുന്നത്. ടാറ്റ മോട്ടോഴ്‌സിന് ഇതിനകം തന്നെ 9 മീറ്റർ, 12 മീറ്റർ ഇലക്ട്രിക് ബസുകൾ ഇന്ത്യൻ നിരയിൽ ഉണ്ട്. ടാറ്റ ബസുകളുടെ അൾട്രാ, അർബൻ, സ്റ്റാർബസ് ശ്രേണിയിൽ ഈ ബസുകൾ ലഭ്യമാണ്.

ഈ ലൈനപ്പുകളിൽ ലോ ഫ്ലോർ ഓപ്ഷനുകൾക്കൊപ്പം എസി, നോൺ എസി വേരിയന്റുകളും ലഭിക്കുന്നുണ്ട്. 400 എംഎം ലോ ഫ്ലോർ ഹൈറ്റ് വേരിയന്റുകളും 900 എംഎം ഫ്ലോർ ഹൈറ്റ് വേരിയന്റുകളുമാണ് ടാറ്റ വാഗ്ദാനം ചെയ്യുന്നത്. പവർട്രെയിൻ ഓപ്ഷനുകൾ ഒരുപക്ഷേ ടാറ്റ അൾട്രാ ഇലക്ട്രിക് ബസുകൾക്ക് സമാനമായിരിക്കും. അൾട്രാ 9 മീറ്റർ ഇലക്ട്രിക് ബസ് പോലെ 150 കി.മീ റേഞ്ചും 75 കി.മീ / മണിക്കൂർ ടോപ് സ്പീഡും ഉള്ള ഒരു വലിയ 124 kWh ബാറ്ററിക്ക് സാധ്യതയുണ്ട്.

245 kW പീക്ക് പവറും ഒപ്പം 3000 Nm പീക്ക് ടോർക്കും അതിന്റെ മോട്ടോറിൽ നിന്ന് ലഭിക്കുന്നു. ടാറ്റയുടെ 12m സ്റ്റാർബസ് ലൈനപ്പ് 200 കിലോമീറ്റർ റേഞ്ചുള്ള 250 kWh ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് ബസ് ഓപ്പറേറ്ററായി മാറിയതാണ് PMI ഇലക്‌ട്രോ മൊബിലിറ്റി. PMI ഇലക്‌ട്രോ ഇലക്ട്രിക് ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റിയൽ ടൈം മോണിറ്ററിംഗ് സിസ്റ്റം (RTMS), സിസിടിവി ക്യാമറകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ബ്രാൻഡ് സജ്ജീകരിച്ചിട്ടുണ്ട്.

എയർ സസ്‌പെൻഷൻ പോലുള്ള സുഖസൗകര്യങ്ങളാൽ ഇ-ബസുകൾ ബുദ്ധിമുട്ടുള്ള റോഡ് സാഹചര്യങ്ങളിൽ അനായാസം പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുകയും യാത്രക്കാർക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ചൈനയുടെ Beiqi ഫോട്ടോൺ മോട്ടോർസിന്റെ പങ്കാളിത്തത്തോടെ PMI ഇലക്‌ട്രോ തങ്ങളുടെ സ്വന്തം ഇലക്ട്രിക് ട്രക്കുകളും ഇൻട്രാ-സിറ്റി ഇ-ബസുകളും നിർമിക്കാൻ ശ്രമിക്കുന്നതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

രണ്ട് മണിക്കൂർ കൊണ്ട് പൂർണ ചാർജാവുന്ന ഈ ഇലക്ട്രിക് ബസുകൾക്ക് 120 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. 30 സീറ്റുകളുള്ള ഓരോ ബസിനും 92.43 ലക്ഷം രൂപയാണ് ചെലവ്, മൊബൈൽ ഫോൺ ചാർജിംഗ് യൂണിറ്റുകൾ, നിരീക്ഷണ ക്യാമറകൾ, എമർജൻസി അലർട്ട് ബട്ടൺ എന്നിവ ഇതിലെ ഫീച്ചറുകളാണ്.

കഴിഞ്ഞ വർഷം 1500 ബസുകൾ വാങ്ങാനുളള കരാറിൽ ഒപ്പിട്ടിരുന്നു. ടാറ്റ സ്റ്റാര്‍ബസിന്റെ 12 മീറ്റര്‍ ലോ-ഫ്‌ലോര്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ 1500 യൂണിറ്റുകളും TML നല്‍കുകയും പ്രവര്‍ത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്നാണ് കരാറില്‍ പറഞ്ഞിരുന്നത്. ഈ കരാര്‍ 12 വര്‍ഷത്തേക്ക് സാധുതയുള്ളതാണ്. സ്റ്റാര്‍ബസ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണെന്നും സുഖപ്രദമായ യാത്രയ്ക്ക് മികച്ച ഇന്‍-ക്ലാസ് ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ ഇലക്ട്രിക് ബസുകള്‍ക്ക് വിവിധ ഇടങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും.

ടാറ്റയില്‍ നിന്നുള്ള ഗ്രീനര്‍ ബസുകള്‍ അവതരിപ്പിക്കുന്നത് നഗരത്തിന്റെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും വായു മലിനീകരണത്തിനെതിരെ പോരാടാനും സഹായിക്കും. സീറോ എമിഷന്‍, ശബ്ദ രഹിത ബസുകളുടെ ഇന്‍ഡക്ഷന്‍ നഗരത്തിന്റെ വായു ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും. പുതിയ ബസുകള്‍ അതിന്റെ അത്യാധുനിക സവിശേഷതകളും സുഖപ്രദമായ ഇരിപ്പിടങ്ങളും കൊണ്ട് യാത്രക്കാര്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും.

More from DriveSpark

Article Published On: Saturday, July 29, 2023, 13:47 [IST]
English summary
Patent for an electric double decker bus from tata motors
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X