ലോങ്ങ് ഡ്രൈവ് പോകാൻ ഇവൻ ബെസ്റ്റാണ്; എർട്ടിഗയും XL6 -ഉം ഒരു താരതമ്യം
ഇന്ത്യയിൽ ലോംഗ് ഡ്രൈവുകൾക്കും ഹൈവേ ഡ്രൈവിംഗിനും ഏറ്റവും മികച്ച കാറുകൾ ഏതാണ് എന്ന് നിങ്ങൾക്കറിയാമോ? അവധി ദിവസങ്ങളിൽ കുടുംബവുമായും അതോടൊപ്പെം തന്നെ കൂട്ടുകാരുമായി പുറത്തുപോകുന്ന ശീലമുളളവരാണോ നിങ്ങൾ, പക്ഷേ ഏത് വാഹനം വാങ്ങിയാൽ നിങ്ങളുടെ ഈ കാര്യങ്ങൾ ഒക്കെ സാധിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ. പക്ഷേ മാരുതി സുസുക്കി നിങ്ങളുടെ മനസ് മനസിലാക്കിയിട്ടുണ്ട്.
മാരുതി സുസുക്കി എർട്ടിഗയും XL6 എന്ന മോഡലും തമ്മിൽ നമ്മുക്ക് ഒരു താരതമ്യം ചെയ്ത് നോക്കാം ഏത് വാഹനമാണ് ലോങ്ങ് ട്രിപ്പ് പോകാൻ പ്രാപ്തമെന്ന്. അത് പോലെ തന്നെ രണ്ട് മോഡലുകളുടേയും വ്യത്യസ്ത വേരിയൻ്റുകളും ഒന്ന് പരിചയപ്പെട്ടിരിക്കാം. ഒരു ലോങ്ങ് ട്രിപ്പ് പോകാൻ പറ്റുന്ന വാഹനമാകുമ്പോൾ നിങ്ങൾ എന്തൊക്കെയാണ് ആവശ്യപ്പെടുക. സ്പേസ്, മൈലേജ്, സേഫ്റ്റി. ഇതൊക്കെയാണ് ആദ്യം ശ്രദ്ധിക്കുക.

XL6 എന്ന മോഡലിനെ സംബന്ധിച്ചിടത്തോളം എർട്ടിഗയുടെ പ്രീമിയം പതിപ്പാണ്. റൈഡിങ്ങ് കംഫർട്ട്, സ്പേസ്, യാത്രാസുഖം, ഡ്രൈവിങ്ങിലുളള സുഖം എന്നിവയ്ക്ക് പേരുകേട്ട മോഡലാണ് എർട്ടിഗ. അത് പോലെ തന്നെയാണ് മൈലേജിൻ്റെ കാര്യത്തിലും മുന്നിൽ തന്നെയാണ് എർട്ടിഗയും XL6 -ഉം. വിശാലമായ ക്യാബിനും അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടച്ച് സ്‌ക്രീൻ നാവിഗേഷൻ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഒരു ലോങ്ങ് ഡ്രൈവ് പോകുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഫീച്ചറുകളാണ്.
യാത്രാച്ചെലവ് കുറയ്ക്കുന്നതിന് ഇന്ധനക്ഷമത നിർണായകമായ ഒരു ഘടകമാണ്, അതേസമയം എബിഎസ്, എയർബാഗുകൾ, ഇഎസ്‌സി തുടങ്ങിയ സമഗ്ര സുരക്ഷാ ഫീച്ചറുകൾ യാത്രയിൽ മനസ്സമാധാനം നൽകുന്നു എന്നതും മറ്റൊരു സത്യമാണ്. മാരുതി സുസുക്കി എർട്ടിഗയും മാരുതി സുസുക്കി XL6-ഉം ദീർഘദൂര റോഡ് ട്രിപ്പ് പ്രേമികളുടെ പ്രിയങ്കരമായി മാറിയിരിക്കുന്നതിൻ്റെ, കാരണം അവയുടെ പ്രാക്ടിക്കാലിറ്റിയും, സുഖസൗകര്യങ്ങൾ, പെർഫോമൻസ് എന്നിവയുടെ ഒരു സംയോജനം കൊണ്ട് തന്നെയാണ്.

മാരുതി സുസുക്കി എർട്ടിഗയിൽ മൈൽഡ് ഹൈബ്രിഡുകളും ഉയർന്ന നിലവാരമുള്ള കംഫർട്ട് ഫീച്ചറുകളുള്ള വിശാലമായ ഇന്റീരിയറുകളും ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം ദീർഘദൂര യാത്രകളുടെ എല്ലാ ആവശ്യങ്ങൾ നിറവേറ്റുന്ന ഒന്നാണ്. അത് മാത്രമല്ല മാരുതിയുടെ വിൽപ്പനാനന്തര സർവീസും തടസ്സരഹിതമായ അറ്റകുറ്റപ്പണിയും ദീർഘദൂര യാത്രകളിൽ സേവന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുന്നു.
മാരുതി സുസുക്കി എർട്ടിഗയ്ക്കായി മൂന്ന് വേരിയൻ്റുകളാണുളളത്. സീറ്റ, ആൽഫ, ആൽഫ പ്ലസ്. 11.56 ലക്ഷം മുതൽ 13.16 ലക്ഷം വരെയാണ് ഈ മൂന്ന് വേരിയൻ്റുകളുടെ എക്സ്ഷോറൂം വില എന്ന് പറയുന്നത്. XL6 -ലേക്ക് നോക്കുകയാണെങ്കിൽ 10.88 ലക്ഷം മുതൽ 13.16 ലക്ഷം വരെയുളള നാല് വേരിയൻ്റുകളാണുളളത്. രണ്ട് വാഹനങ്ങളും ഓട്ടോമാറ്റിക്ക് വേരിയൻ്റുകൾ നൽകുന്നുണ്ട്.
പുതിയ മാരുതി സുസുക്കി XL6 അതിന്റെ വര്‍ധിപ്പിച്ച ലോ-എന്‍ഡ് പെര്‍ഫോമന്‍സ് മികച്ചതെന്ന് തെളിയിച്ചു. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ ഉള്‍പ്പെടുന്ന മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റത്തോടെയാണ് ഇത് വരുന്നത്, അത് ആവശ്യമുള്ളപ്പോഴെല്ലാം ചില അധിക ടേണിംഗ് ഫോഴ്സ് ഉപയോഗിച്ച് എഞ്ചിനെ സഹായിക്കുകയും ചെയ്യുന്നു.
XL6 ന് 6,000 rpm-ല്‍ 101.6 bhp കരുത്തും 4,400 rpm-ല്‍ 136.8 Nm ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1462 സിസി, ഫോര്‍-സിലിണ്ടര്‍ എഞ്ചിനാണ് ലഭിച്ചിരിക്കുന്നത്. ഇത് ഇപ്പോള്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അല്ലെങ്കില്‍ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്തിട്ടുണ്ട്. 5-സ്പീഡ് മാനുവല്‍ ഔട്ട്‌ഗോയിംഗ് മോഡലില്‍ നിന്ന് നിലനിര്‍ത്തിയ ഒന്നാണ്, എന്നിരുന്നാലും, 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ പുതിയതാണ്.
15C സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിന്‍ ഒരു ISG ഫീച്ചര്‍ ചെയ്യുന്നു, അത് വളരെ ഉപയോഗപ്രദമായ രണ്ട് ഫീച്ചറുകളുണ്ടാക്കാന്‍ അനുവദിക്കുന്നു. അതില്‍ ആദ്യത്തേത് ഐഡില്‍ സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് ആണ്. ഈ സവിശേഷത റെഡ് സിഗ്നലുകളില്‍ എഞ്ചിന്‍ കട്ട് ചെയ്യുന്നു, അതുവഴി കുറച്ച് ഇന്ധനം ലഭിക്കുകയും ചെയ്യുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലെ എംഐഡിയില്‍ എത്ര ഇന്ധനം ലാഭിച്ചു എന്നതിന്റെ റീഡൗട്ട് പോലും പ്രദര്‍ശിപ്പിക്കുന്നതും കാണാന്‍ സാധിക്കും.
പുതിയ 1.5 ലിറ്റർ, നാല് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എർട്ടിഗയിൽ വരുന്നത്. ഒരു സിലിണ്ടറിന് ഒരു ഇൻജക്ടറിന് പകരം രണ്ട് ഇൻജക്ടറുകൾ ഉപയോഗിക്കുന്നു. ഇത് ഫ്യുവലിംഗിന്റെ മേൽ നിയന്ത്രണം വർധിപ്പിക്കാൻ സഹായിക്കുന്നു. എർട്ടിഗ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്നു. പഴയ നാല് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് പകരമായി ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് പുതിയതിൽ വരുന്നത്. കൂടാതെ, ഗിയർബോക്‌സിന്റെ മാനുവൽ കൺട്രോൾ ഏറ്റെടുക്കുന്നതിന് സ്റ്റിയറിംഗ് വീലിന് പിന്നിൽ പാഡിൽ ഷിഫ്റ്ററുകളും ഘടിപ്പിച്ചിരിക്കും.


Click it and Unblock the Notifications








