NATRAX -ൽ ക്വാട്ടർ & ഹാഫ് മൈൽ വേൾഡ് റെക്കോർഡുകൾ പൊളിച്ചടുക്കി പിനിൻഫറിന ബാറ്റിസ്റ്റ

ലോകത്തിലെ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷൻ കാറായ പിനിൻഫറിന ബാറ്റിസ്റ്റ ഫെബ്രുവരിയിൽ ഇന്ത്യയിലെ നാട്രാക്‌സ് ടെസ്റ്റ് ഫെസിലിറ്റിയിൽ സ്പീഡ് റെക്കോർഡുകളുടെ ഒരു പരമ്പര തന്നെ തകർത്തിരിക്കുകയാണ്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ ബ്രാൻഡിന്റെ ഓൾ-ഇലക്‌ട്രിക് ബാറ്റിസ്റ്റ 8.55 സെക്കൻഡിൽ ക്വാട്ടർ മൈൽ സ്‌പ്രിന്റും 13.38 സെക്കൻഡിൽ ഹാഫ് മൈൽ സ്പ്രിന്റും പൂർത്തിയാക്കി.

വിർച്വൽ ബോക്സ് (VBOX) കൂടെ ഉപയോഗിച്ചാണ് ഈ ടെസ്റ്റിംഗ് നടത്തിയത്. മിഷെലിൻ പൈലറ്റ് സ്‌പോർട്ട് കപ്പ് 2 ടയറുകൾ ഫിറ്റ് ചെയ്യ്താണ് ബാറ്റിസ്റ്റയുടെ ടോപ് സ്പീഡ് ടെസ്റ്റ് നടത്തിയത്. ഈ പരീക്ഷണത്തിൽ, കാർ ട്രാക്കിൽ മണിക്കൂറിൽ 358.03 കിലോമീറ്റർ വേഗത കൈവരിച്ചു, ഇന്ത്യയിലെ മുൻകാല ടോപ് സ്പീഡ് റെക്കോർഡ് മണിക്കൂറിൽ 332 കിലോമീറ്ററാണ്.

NATRAX -ൽ ക്വാട്ടർ & ഹാഫ് മൈൽ വേൾഡ് റെക്കോർഡുകൾ പൊളിച്ചടുക്കി പിനിൻഫറിന ബാറ്റിസ്റ്റ

FIA -യുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്ത്യൻ കായിക സംഘടനയായ ഫെഡറേഷൻ ഓഫ് മോട്ടോർ സ്‌പോർട്‌സ് ക്ലബ്സ് ഓഫ് ഇന്ത്യ (FMSCI) ഈ ടോപ് സ്പീഡ് റെക്കോർഡുകൾ സാധൂകരിച്ചു. ബാറ്റിസ്റ്റ 1400 kW (1877 bhp) മാക്സ് പവറും, 2340 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു, നാല് വീലുകളിലും നാല് മോട്ടോറുകളിലൂടെയും ഇറ്റലിയിലെ ഓട്ടോമൊബിലി പിനിൻഫാരിന ട്യൂൺ ചെയ്ത അത്യാധുനിക torque വെക്‌ടറിംഗ് സിസ്റ്റത്തിലൂടെയും വാഹനത്തിൽ പവർ വിതരണം ചെയ്യുന്നു.

ബാറ്റിസ്റ്റയെ ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഓട്ടോമൊബിലി പിനിൻഫറിന സിഇഒ പൗലോ ഡെല്ലച്ച പറഞ്ഞു. തങ്ങളുടെ ഷെയർഹോൾഡർ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡുമായി സഹകരിച്ചുള്ള ഇവന്റുകൾ ഓട്ടോമൊബിലി പിനിൻഫരിനയ്‌ക്ക് വളരെ അനുഗ്രഹീതമായ ഒരു സമയത്താണ് നടന്നത് എന്ന് നിസംശയം പറയാം.

NATRAX -ൽ ക്വാട്ടർ & ഹാഫ് മൈൽ വേൾഡ് റെക്കോർഡുകൾ പൊളിച്ചടുക്കി പിനിൻഫറിന ബാറ്റിസ്റ്റ

2022 -ലാണ് കമ്പനി ഇറ്റലിയിലെ തങ്ങളുടെ പുതിയ അറ്റ്ലിയർ ഫെസിലിറ്റിയിൽ ബാറ്റിസ്റ്റയുടെ ഉത്പാദനം ആരംഭിച്ചത്. ലോകമെമ്പാടും ഉപഭോക്താക്കൾക്കുള്ള ഡെലിവറികൾ ബ്രാൻഡ് ഉടൻ ആരംഭിക്കും. ഈ വർഷം, പുതിയ ബാറ്റിസ്റ്റ ഉടമകൾ അപ്പ്ഡേറ്റഡ് ഡിസൈനിന്റെയും എഞ്ചിനീയറിംഗ് മാസ്റ്റർപീസിന്റെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലാത്ത പെർഫോമെൻസ് എക്സ്പ്ലോർ ചെയ്യുന്നതിൽ ആവേശഭരിതരാണ്.

ഈ സ്പീഡ് റെക്കോർഡുകളും സ്വതന്ത്രമായ ടെസ്റ്റുകളും - ബാറ്റിസ്റ്റയെ മുൻനിർത്തി ഒരു പുതിയ തലമുറ ഹൈപ്പർ, ആഡംബര കാറുകൾ സൃഷ്ടിക്കാനുള്ള തങ്ങളുടെ സ്വപ്നത്തിലേക്ക് കൂടുതൽ അടുക്കാനാണ് ബ്രാൻഡ് ആഗ്രഹിക്കുന്നത്. കൂടാതെ ഇതുവഴി ICE പവർട്രെയിനുകളുടെ ലോകത്ത് അസാധ്യമായ പെർഫോമെൻസ് കണക്കുകൾ ഇലക്ട്രിക് പവർ നൽകും എന്നതും ഊന്നി കാട്ടുന്നു.

NATRAX -ൽ ക്വാട്ടർ & ഹാഫ് മൈൽ വേൾഡ് റെക്കോർഡുകൾ പൊളിച്ചടുക്കി പിനിൻഫറിന ബാറ്റിസ്റ്റ

ഇറ്റലിയിലെ നാർഡോയിലെ ടെസ്റ്റ് ബേസിൽ വെച്ച് ബാറ്റിസ്റ്റ അതിന്റെ അവസാന റൗണ്ട് ഹോമോലോഗേഷനിൽ ടെസ്റ്റിൽ നടത്തിയപ്പോൾ ലോക റെക്കോർഡുകളുടെ ഒരു പരമ്പര മുമ്പ് സ്ഥാപിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. 1.86 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയും 4.75 സെക്കൻഡിൽ 0-200 കിലോമീറ്റർ വേഗതയും ഫോർമുല 1 കാർ-ബീറ്റിംഗ് ആക്സിലറേഷനിൽ ബാറ്റിസ്റ്റയുടെ അതുല്യമായ ലോഞ്ച് കൺട്രോൾ സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു.

31 മീറ്ററിൽ 100-0 കിലോമീറ്റർ വേഗത കുറയ്ക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ബ്രേക്കിംഗ് സംവിധാനമുള്ള ഇലക്ട്രിക് വാഹനമാണ് ബാറ്റിസ്റ്റയെന്നും ഔദ്യോഗിക പരിശോധനകൾ സ്ഥിരീകരിച്ചു.

Article Published On: Thursday, February 23, 2023, 20:10 [IST]
English summary
Pininfarina battista rewrites quarter and half mile world record by clocking mind blowing performanc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X