അസുഖമായാലും പൊലീസ് പിടിച്ചാലും ഇനി യാത്ര കിയ കാരെന്‍സില്‍!

ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോര്‍ ഷോ ആയ ഓട്ടോ എക്‌സ്‌പോ 2023-ന്റെ ആദ്യദിനം ഒരുപിടി മികച്ച അവതരണങ്ങളുമായി കിയ (Kia) തിളങ്ങിയിരുന്നു. കാര്‍ണിവലിന്റെ നാലാം തലമുറ പതിപ്പായ 'KA4' നൊപ്പം മുന്‍നിര ഇലക്ട്രിക് എസ്‌യുവി EV9 കണ്‍സെപ്റ്റും കിയ തങ്ങളുടെ പവലിയനില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ചു.

ഇതോടൊപ്പം തന്നെ കാരെന്‍സ് എംപിവിയുടെ പര്‍പ്പസ്-ബില്‍റ്റ് വെഹിക്കിള്‍ (PBV) പതിപ്പുകളും കിയ പ്രദര്‍ശിപ്പിച്ചു. കാരന്‍സിന്റെ ഒരു പൊലീസ് കാര്‍, ആംബുലന്‍സ് പതിപ്പുകളാണ് കിയ പ്രദര്‍ശിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് കാരെന്‍സില്‍ ആവശ്യമായ എല്ലാ മാറ്റങ്ങളും പരിഷ്‌ക്കരണങ്ങളും വരുത്തിയാണ് പവലിയനില്‍ എത്തിച്ചത്. ആംബുലന്‍സ് പതിപ്പില്‍ നിന്ന് തുടങ്ങിയാല്‍. കിയ കാരെന്‍സ് ആംബുലന്‍സ് പതിപ്പ് വെളുപ്പ് ഷെയ്ഡിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. വാഹനത്തിന്റെ വശങ്ങളില്‍ മഞ്ഞ, ചുവപ്പ് തീമുകളില്‍ 'ആംബുലന്‍സ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നു.

അസുഖമായാലും പൊലീസ് പിടിച്ചാലും ഇനി യാത്ര കിയ കാരെന്‍സില്‍!

കാരെന്‍സ് ആംബുലന്‍സിന് മുന്നിലും പിന്നിലും വലിയ അക്ഷരങ്ങളില്‍ ആംബുലന്‍സ് എന്ന് എഴുതിയതായി കാണാം. കാരെന്‍സ് ആംബുലന്‍സില്‍ അവതരിപ്പിച്ച മാറ്റങ്ങളും പരിഷ്‌ക്കരണങ്ങളും കിയ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, ആംബുലന്‍സില്‍ സാധാരണയായി ആവശ്യമുള്ള എല്ലാ അവശ്യ മെഡിക്കല്‍ ഉപകരണങ്ങളും സൗകര്യങ്ങളും സജ്ജീകരിച്ച് ഈ വാഹനം വരുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും നിര സീറ്റുകള്‍ മാറ്റി അവിടെ ഫ്‌ലറ്റ്‌ബെഡുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയാണ് ഇത്.

കിയ ഓട്ടാ എക്‌സ്‌പോയില്‍ കാരെന്‍സ് പൊലീസ് കാറും കൊണ്ടുവന്നിട്ടുണ്ട്. കാരെന്‍സ് ആംബുലന്‍സിനെപ്പോലെ കാരെന്‍സ് പൊലീസ് കാറും വെള്ള നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. വശങ്ങളിലും മുന്നിലും പിന്നിലും നീല സ്റ്റിക്കറില്‍ പൊലീസ് എന്ന് എഴുതിയിരിക്കുന്നു. വശങ്ങളില്‍ ചുവപ്പ് ചതുരങ്ങളിലുള്ള സ്റ്റിക്കറുകളും പതിച്ചിട്ടുണ്ട്. കാരെന്‍സ് ആംബുലന്‍സ് പോലെ തന്നെ പൊലീസ് കാറിന്റെ റൂഫില്‍ സൈറണുകള്‍ ഘടിപ്പിച്ചിരിക്കുന്നു. പൊലീസ് കാറിന്റെ അകത്ത് വരുത്തിയ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും കിയ വെളിപ്പെടുത്തിയിട്ടില്ല.

അസുഖമായാലും പൊലീസ് പിടിച്ചാലും ഇനി യാത്ര കിയ കാരെന്‍സില്‍!

എന്നിരുന്നാലും, ആംബുലന്‍സില്‍ നിന്ന് വ്യത്യസ്തമായി പൊലീസ് കാറിന്റെ അകത്ത് സാധാരണ പോലെ മൂന്ന് നിര സീറ്റുകള്‍ നിലനിര്‍ത്തുന്നു. കിയ കാരെന്‍സിന്റെ ആംബുലന്‍സ്, പൊലീസ് കാര്‍ പതിപ്പുകള്‍ ബേസ്-സ്‌പെക്ക് പ്രീമിയം വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണൊണ് തോന്നുന്നത്. കാരെന്‍സിനെ അടിസ്ഥാനമാക്കിയുള്ള ഈ പിബിവി വാഹനങ്ങളില്‍ ഹാലൊജന്‍ ഹെഡ്ലാമ്പുകളും ടെയില്‍ ലാമ്പുകളും, പ്ലാസ്റ്റിക് ക്യാപ്പുകളുള്ള സ്റ്റീല്‍ വീലുകളും ഹെഡ്ലാമ്പുകള്‍ക്ക് ചുറ്റും സാറ്റിന്‍ സില്‍വര്‍ ഗാര്‍ണിഷും ഫ്രണ്ട് ബമ്പറില്‍ ഫ്രണ്ട് എയര്‍ ഡാമും ലഭിക്കുന്നു.

റിയര്‍വ്യൂ മിററുകളിലല്ല മറിച്ച് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഫ്രണ്ട് ഫെന്‍ഡറുകളില്‍ ഘടിപ്പിച്ചിരിക്കുന്നു. എന്നാല്‍ കിയ കാരെന്‍സ് പിബിവികളുടെ പവര്‍ട്രെയിന്‍ വിവരങ്ങള്‍ വ്യക്തമല്ല. ഈ വാഹനങ്ങളുടെ പ്രവര്‍ത്തനച്ചെലവ് കഴിയുന്നത്ര കുറയ്ക്കുന്നത് ലക്ഷ്യമിടുന്നതിനാല്‍ ഇവക്ക് ഡീസല്‍ എഞ്ചിന്‍ ആയിരിക്കും ലഭിക്കുക. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് കിയ കാരെന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഈ മൂന്ന് പവര്‍ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ളത് ഡീസല്‍ എഞ്ചിനാണ്.

അസുഖമായാലും പൊലീസ് പിടിച്ചാലും ഇനി യാത്ര കിയ കാരെന്‍സില്‍!

കൂടാതെ, ഈ പവര്‍ട്രെയിനിനൊപ്പം ബേസ്-സ്‌പെക്ക് പ്രീമിയം വേരിയന്റ് ലഭ്യമാണ്. കിയ കാരെന്‍സിന്റെ ആംബുലന്‍സ്, പൊലീസ് കാര്‍ പതിപ്പുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തുമ്പോള്‍ ഡീസല്‍ എഞ്ചിനോടൊപ്പം വരുമെന്നാണ് സൂചന. ഓട്ടോ എക്സ്പോയില്‍ പുതിയ തലമുറ കാര്‍ണിവല്‍ എംപിവിയെ കിയ അവതരിപ്പിച്ചിരുന്നു. ഇനി മുതല്‍ കാര്‍ണിവല്‍ ഇന്ത്യയില്‍ KA4 എന്നായിരിക്കും അറിയപ്പെടുക. പുതിയ മോഡല്‍ വിനോദ വാഹനമായാണ് കമ്പനി ബ്രാന്‍ഡ് ചെയ്യുക. പ്രീമിയം എംപിവിയുടെ നാലാം തലമുറ ആവര്‍ത്തനമാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്.

പുതുതലമുറ കിയ കാര്‍ണിവലിനൊപ്പം EV9 ഇലക്ട്രിക് എസ്‌യുവി കണ്‍സെപ്റ്റ്, പുതിയ സോറന്റോ മൂന്നു-വരി എസ്യുവി, EV6 ഇലക്ട്രിക് ക്രോസ്ഓവര്‍, നിലവിലുള്ള ശ്രേണിയുടെ പ്രത്യേക പതിപ്പുകള്‍ എന്നിവയും ഓട്ടോ എക്സ്പോയുടെ 16-ാം പതിപ്പില്‍ കിയ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, January 12, 2023, 18:34 [IST]
English summary
Police car and ambulance versions of kia carens mpv showcased at auto expo 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X