സിട്രണ്‍ eC3-യോ അതോ ടാറ്റയുടെ ചുണക്കുട്ടന്‍മാരോ? ബജറ്റിനിണങ്ങുന്ന ഇവി ഏതാണെന്ന് നോക്കാം
ഇന്ത്യയില്‍ ഇലക്ട്രിക് വാഹന വിപ്ലവം അതിവേഗം മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും ഇലക്ട്രിക് കാറുകള്‍ സാധാരണക്കാരിലേക്ക് കൂടുതലായി എത്തുന്നില്ലെന്ന് നമുക്ക് കാണാം. ഇവികള്‍ സ്വന്തമാക്കാന്‍ തുടക്കത്തില്‍ മുടക്കേണ്ട ഭീമമായ സംഖ്യയാണ് അതിന് കാരണം. ഇതിനാൽ തന്നെ പലരും ഇവകൾ വാങ്ങാൻ മടിക്കുന്നു.
ഒരു പരമ്പരാഗത ഇന്ധനത്തിൽ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ലെവല്‍ കാറിനേക്കാള്‍ ഇരട്ടി തുക മുടക്കിയാല്‍ മാത്രമേ ഇന്ത്യയില്‍ ഇന്ന് ഏറ്റവും താങ്ങാനാകുന്ന വിലയില്‍ കിട്ടുന്ന ഇലക്ട്രിക് കാര്‍ വാങ്ങാനൊക്കൂ. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രണ്‍ തിങ്കളാഴ്ച (ഫെബ്രുവരി 27) ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറായ eC3 വിപണിയില്‍ എത്തിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറുകളുടെ പട്ടികയിലുള്ള കാറുകളുടെ എണ്ണവും ചെറുതായി വര്‍ധിച്ചു.

ടാറ്റ ടിയാഗോ ഇവി, ടാറ്റ ടിഗോര്‍ ഇവി എന്നിവക്ക് പുറമെ 12 ലക്ഷം രൂപയ്ക്ക് താഴ വിലയില്‍ ലഭ്യമാകുന്ന ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക് കാറായി സിട്രണ്‍ C3 ഇലക്ട്രിക് ഹാച്ച്ബാക്ക് മാറി. സിട്രണ്‍ eC3 വിലയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും താങ്ങാനാകുന്ന ഇലക്ട്രിക് കാറായ ടിയാഗോ ഇവിയോട് ഏറ്റുമുട്ടുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ വില പ്രഖ്യാപനത്തോടെ ഇക്കാര്യത്തില്‍ C3 ഇലക്ട്രിക് ടാറ്റയുടെ തന്നെ ടിഗോര്‍ ഇലക്ട്രിക് സെഡാനോടായി മുട്ടേണ്ടത്.
നിങ്ങള്‍ ഉടനെയോ സമീപ ഭാവിയിലോ ഒരു താങ്ങാനാകുന്ന ഇവി വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ടാറ്റ ടിയാഗോ ഇവി, സിട്രണ്‍ eC3, ടാറ്റ ടിഗോര്‍ ഇവി എന്നിവയുടെ വിലകള്‍ ഒന്ന് താരതമ്യം ചെയ്യാം. ഇതില്‍ നിന്ന് നിങ്ങളുടെ ബജറ്റിന് താങ്ങുന്ന ഇവി തെരഞ്ഞെടുക്കാം. 11.50 ലക്ഷം രൂപ മുതലാണ് (എക്‌സ്-ഷോറൂം) സിട്രണ്‍ C3 ഇലക്ട്രിക് ഹാച്ചിന്റെ വില ആരംഭിക്കുന്നത്. ഇത് 12.43 ലക്ഷം രൂപ വരെ പോകുന്നു.

ടാറ്റ ടിയാഗോ ഇവിയുടെ മിക്ക വേരിയന്റുകളേക്കാളും വില കൂടുതലാണ് സിട്രണ്‍ eC3-യുടെ ബേസ് വേരിയന്റിന് തന്നെയെന്ന് മനസ്സിലാക്കാം. ആമുഖ വിലയില്‍ മാറ്റം വന്നതോടെ 8.69 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് ടാറ്റ ടിയാഗോ ഇവിയുടെ വില ഇപ്പോള്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ ഇന്ന് ലഭിക്കുന്ന ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാര്‍ ടാറ്റ ടിയാഗോ ഇവി തന്നെയാണ്.
7.2 കിലോവാട്ട് ചാര്‍ജറുകളോട് കൂടി വരുന്ന ടാറ്റ ടിയാഗോ ഇവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് മാത്രമാണ് സിട്രണ്‍ eC3 എന്‍ട്രി ലെവല്‍ വേരിയന്റിനേക്കാള്‍ വില വരുന്നത്. ഇതിന് 11.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ലൈവ്, ഫീല്‍, ഫീല്‍ വൈബ് പാക്ക്, ഫീല്‍ വൈബ് പാക്കിന്റെ ടോപ്പ്-എന്‍ഡ് ഡ്യുവല്‍-ടോണ്‍ പതിപ്പ് എന്നിവ ഉള്‍പ്പെടുന്ന നാല് വേരിയന്റുകളിലാണ് സിട്രണ്‍ eC3 വാഗ്ദാനം ചെയ്യുന്നത്.

XE, XT, XZ+, XZ+ ലക്‌സ് എന്നിവ ഉള്‍പ്പെടുന്ന നാല് വേരിയന്റുകളിലാണ് ടാറ്റ ടിഗോര്‍ ഇലക്ട്രിക് സെഡാന്‍ വാങ്ങാന്‍ സാധിക്കുക. വേരിയന്റുകള്‍ തമ്മില്‍ താരതമ്യം ചെയ്താല്‍ ടിഗോര്‍ ഇലക്ട്രിക് സെഡാനേക്കാള്‍ താങ്ങാനാവുന്ന ഓപ്ഷനായിരിക്കും സിട്രണ്‍ C3 ഇലക്ട്രിക്. ടാറ്റ ടിഗോര്‍ ഇവിയുടെ വില 12.49 ലക്ഷം മുതല്‍ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു, സിട്രണ്‍ eC3 യുടെ അടിസ്ഥാന വേരിയന്റിനേക്കാള്‍ ഏകദേശം ഒരു ലക്ഷം രൂപ കൂടുതലാണ്.
13.75 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വിലയുള്ള ടിഗോര്‍ ഇവിയുടെ ടോപ്പ് എന്‍ഡ് വേരിയന്റിന് ഏകദേശം 1.32 ലക്ഷം രൂപ വില കൂടുതലാണ്. സിട്രണ്‍ C3 ഇലക്ട്രിക്കിനെ അപേക്ഷിച്ച് ടിഗോര്‍ ഇവിക്ക് അല്‍പ്പം ചെറിയ ബാറ്ററി പായ്ക്കാണുള്ളത്. എന്നിരുന്നാലും സിട്രണ്‍ eC3 വാഗ്ദാനം ചെയ്യുന്നതിന് സമാനമായ റേഞ്ച് ടാറ്റ ടിഗോര്‍ ഇവി നല്‍കുന്നുണ്ട്.
DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി റീചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 3.3 kW ചാര്‍ജറുമായാണ് രണ്ട് EVകളും വരുന്നത്. വിലയുടെ കാര്യത്തില്‍ താങ്ങാനാകുന്ന കാറായി ടിയാഗോ ഇവി മാറുന്നുണ്ടെങ്കിലും കൂടുതല്‍ കൊടുക്കുന്ന പണത്തിനൊത്ത ഫീച്ചറുകള്‍ സിട്രണ്‍ ഇലക്ട്രിക് ഹാച്ചില്‍ വാഗ്ദാനം ചെയ്യുന്നു. ഡിസൈനും കാര്യങ്ങളും ഓരോ വ്യക്തിക്കുമനുസരിച്ച് ഇഷ്ടം മാറിക്കൊണ്ടിരിക്കും. അതിനാല്‍ നിങ്ങളുടെ ആവശ്യം മനസ്സിലാക്കി ബജറ്റിനൊത്ത കാര്‍ വാങ്ങാന്‍ ശ്രമിക്കാം.


Click it and Unblock the Notifications








