കാല് കൊടുത്താൽ പറക്കും; കുറഞ്ഞ വിലയിൽ റോക്കറ്റ് പെർഫോമൻസ് വേണോ? ബെസ്റ്റ് ഈ കാറുകൾ
പടക്കങ്ങളും പൂത്തിരികളും റോക്കറ്റുകളും ഇല്ലാതെ എന്ത് ദീപാവലി അല്ലേ? എന്നാൽ അവയോടൊപ്പം റോക്കറ്റ് പോലെ പറക്കുന്ന ഒരു കാർ കൂടെ ആയാലോ, അതും കുറഞ്ഞ ബജറ്റിൽ. 15 ലക്ഷം രൂപ ബജറ്റിൽ 100 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന അഞ്ച് കാറുകളുടെ ലിസ്റ്റ് ഇതാ. ഇത് ഞങ്ങളുടെ അഭിപ്രായമാണ്, നിങ്ങൾക്ക് ഇതിൽ കൂടുതൽ മോഡലുകൾ ചേർക്കാവുന്നതാണ്.
5. ഹോണ്ട എലിവേറ്റ് മാനുവൽ (MT): ഇന്ത്യക്കായുള്ള ഹോണ്ടയുടെ മിഡ് സൈസ് എസ്‌യുവി അതിശയകരമാംവിധം വേഗത കൈവരിക്കുന്നതാണ്. ഹൈ റെവ്വിംഗ് 121 bhp പവർ സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനുമായി വരുന്ന എലിവേറ്റ് മാനുവൽ വെറും 10.82 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും.

ഹോണ്ട സിറ്റിയേക്കാൾ വെറും 0.62 സെക്കൻഡ് മാത്രം പിന്നിലാണ് ഇത്. മിഡ് സൈസ് എസ്‌യുവിക്ക് ഏകദേശം 100 കിലോഗ്രാം അധിക ഭാരമാണ് ഈ വ്യത്യാസത്തിന് കാരണം എന്നതും ശ്രദ്ധേയമാണ്. ഹോണ്ട എലിവേറ്റ് മാനുവലിന് 11.0 ലക്ഷം മുതൽ 14.9 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില വരുന്നത്.
4. ഫോക്‌സ്‌വാഗൺ വിർട്ടസ് 1.0 TSI മാനുവൽ (MT): 11.48 ലക്ഷം മുതൽ 15.23 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള, ഫോക്‌സ്‌വാഗൺ വിർട്ടസ് 1.0 TSI, മാനുവൽ ഗിയർബോക്‌സ്, അതിന്റെ അവാർഡ് വിന്നിംഗ് & ടോർക്കി, 1.0-ലിറ്റർ എഞ്ചിൻ സ്‌കോഡ സ്ലാവിയയുമായി പങ്കിടുന്നു (ഇതിന് സമാനമായ 0-100 kph ടൈമിംഗ് ഉണ്ട്), കൂടാതെ എസ്‌യുവി മോഡലുകളായ ടൈഗൂൺ, കുഷാഖ് എന്നിവയ്ക്കും ഇത് ലഭിക്കുന്നു.

അതുപോലെ, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന വിർട്ടസ് 1.0 TSI ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ്. 115 bhp മാക്സ് പവറാണ് ഈ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പുറപ്പെടുവിക്കുന്നത്. ത്രീ-സിലിണ്ടർ യൂണിറ്റിലെ ടർബോ വേഗത്തിൽ സ്‌പൂൾ ചെയ്യുന്നു, വെറും 10.8 സെക്കൻഡിൽ 0-100 കിലോമീറ്റർ ക്ലോക്ക് ചെയ്യാൻ ഇതിന് കഴിയും.
3. സിട്രൺ C3 ടർബോ: ഈ ലിസ്റ്റിലെ ഏറ്റവും താങ്ങാനാവുന്ന മോഡലും ഒരേയൊരു ഹാച്ച്ബാക്കുമാണിത്. സിട്രൺ C3 -ക്ക് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി കണക്ട് ചെയ്ത 1.2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുന്നു. വിലകൾ 8.28 ലക്ഷം മുതൽ 8.92 ലക്ഷം രൂപ വരെയാണ്, ഇതിന് വളരെ മികച്ച ത്രീ-പോട്ട് എഞ്ചിൻ ലഭിക്കുന്നു.

ലോ & മിഡ് റേഞ്ച് പവറിനായി ഇത് ട്യൂൺ ചെയ്‌തിരിക്കുന്നു. വെറും 10.72 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഹാച്ചിന് കഴിയും. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ഏറ്റവും വേഗതയേറിയ കാർ കൂടിയാണ് C3 ടർബോ. അതിനാൽ, കുറഞ്ഞ ബജറ്റിൽ, ഈ സിട്രൺ ഒരു മികച്ച ഓപ്ഷനാണ്.
2. ഹോണ്ട സിറ്റി മാനുവൽ (MT): 10.2 സെക്കൻഡിൽ 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ കഴിയുന്ന മോഡലാണിത്. ഹോണ്ടയുടെ മികവുറ്റ നാച്ചുറലി ആസ്പിരേറ്റഡ് ഫ്രീ റെവ്വിംഗ് 121 bhp പവർ പുറപ്പെടുവിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ സിറ്റി സെഡാനെ ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നു. സ്ലിക്ക് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി വരുന്ന ഹോണ്ട സിറ്റിയുടെ വില 9.5 ലക്ഷം മുതൽ 14.86 ലക്ഷം രൂപ വരെയാണ്.

1. സ്കോഡ സ്ലാവിയ 1.5 TSI മാനുവൽ: വെറും 8.63 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന ഈ ലിസ്റ്റിലെ ടോപ്പ് മോഡലാണിത്. 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമുള്ള സ്കോഡ സ്ലാവിയ, 15 ലക്ഷം രൂപയിൽ താഴെയുള്ള ഏറ്റവും വേഗത്തിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന മോഡലാണ് എന്ന് നിസംശയം പറയാം.
15.04 ലക്ഷം രൂപയ്ക്ക് വരുന്ന എൻട്രി ലെവൽ ആംബിഷൻ വേരിയന്റ് മാത്രമാണ് ബജറ്റിൽ യോജിക്കുന്നത്, ടോപ്പ് സ്പെക്ക് വേരിയന്റ് വില 17.72 ലക്ഷം രൂപയായി ഉയരുന്നു. 150 bhp, ഫോർ സിലിണ്ടർ യൂണിറ്റ് ഒരല്പം ലാഗ് നേരിടുന്നു, എന്നാൽ ടർബോ സ്പൂൾ ചെയ്യുമ്പോൾ, എഞ്ചിൻ സ്ലാവിയയെ വേഗത്തിൽ മുന്നോട്ട് നയിക്കുന്ന ടോർക്കിന്റെ വളരെ വിശാലമായ വ്യാപനം വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications