ഇന്ത്യൻ മാർക്കറ്റിൽ ടെസ്‌ല പച്ച പിടിക്കുമോ ഇല്ലയോ; കുറച്ച് കാരണങ്ങൾ അറിഞ്ഞാലോ
ഇലക്ട്രിക് വാഹന വിപണിയിൽ ലോകത്ത് ടെസ്‌ല എന്ന ഒരേ ഒരു രാജാവേ ഉളളു എന്നാണല്ലോ വയ്പ്പ്. മറ്റ് പല വാഹന വിപണിയിലും തൻ്റെ വരവ് അറിയിച്ചുവെങ്കിലും ഇന്ത്യയിൽ മാത്രം കമ്പനിയുടെ അടവുകൾ വിജയിക്കുന്നില്ല എന്നൊരു പോരായ്മയുണ്ട്. എന്നാൽ ഇത്രയും ഇലക്ട്രിക് ഭീമനായിട്ടും ഇന്ത്യയിലേക്ക് വരാൻ സാധിക്കാത്തതിൻ്റെ പിന്നിൽ എന്തെങ്കിലും കാരണങ്ങൾ കാണുമോ എന്നറിയാൻ തുടർന്ന് വായിക്കുക.
2030-ഓടെ ഓരോ വർഷവും 20 ദശലക്ഷം കാറുകൾ നിർമ്മിക്കുക എന്ന വൻ അഭിലാഷ പദ്ധതികളോടെ, കമ്പനി അതിന്റെ ഏറ്റവും അടുത്ത എതിരാളികളേക്കാൾ ഇരട്ടി ഉൽപ്പാദന ശേഷി കൈവരിക്കാൻ ശ്രമിക്കുകയാണ്. ചൈനയും യുണൈറ്റഡ് സ്‌റ്റേറ്റ്‌സും അതിന്റെ ഏറ്റവും വലിയ വിപണികളാണ്. മൂന്നാം സ്ഥാനത്തുളള ഇന്ത്യൻ വിപണിയിൽ പക്ഷേ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിയുന്നില്ല.

ഇന്ത്യൻ ഗവൺമെൻ്റിന് പകുതി മനസുണ്ടെങ്കിലും പൂർണമായി ചർച്ചകളൊന്നും നടക്കുന്നില്ല. ടെസ്‌ലയും ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരും 2024-ൽ രാജ്യത്തേക്ക് ഇവി കൊണ്ടുവരാനുള്ള ഒരുക്കത്തിലാണെന്ന് പല റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ടെസ്‌ല മോഡലുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് ഇന്ത്യയോട് കമ്പനി ആവശ്യപ്പെട്ടിരുന്നു.
ഇറക്കുമതി തീരുവ ലോകത്തെവിടെയും ഏറ്റവും ഉയർന്ന നിരക്കാണ് ഇവിടെയുള്ളത്. രാജ്യത്തേക്ക് ഇവി ഇറക്കുമതി ചെയ്യുന്നതിന് തീരുവ ഇളവുകളും പ്രാദേശിക മൂല്യവർദ്ധനവിൽ നിന്ന് ഒഴിവാക്കലും സംബന്ധിച്ച നിർദ്ദേശങ്ങളൊന്നും പരിഗണിക്കുന്നില്ലെന്ന് ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിരുന്നു.ഇന്ത്യൻ വാഹന വിപണി വളരെ മികച്ചതാണ്, എന്നാൽ മൊത്തത്തിലുള്ള പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ EV-കളുടെ കടന്നുകയറ്റം വെറും രണ്ട് ശതമാനം മാത്രമാണ്.

മൊത്തത്തിലുള്ള കാർ വിൽപ്പനയിൽ EV-കളുടെ പങ്ക് വരും വർഷങ്ങളിൽ ഗണ്യമായി വളരുമെന്നാണ് നിർമാതാക്കളും സർക്കാരും പ്രതീക്ഷിക്കുന്നത്. നിലവിൽ ടാറ്റ മോട്ടോഴ്‌സാണ് വിപണിയിൽ ലീഡർ, എന്നാൽ ഹ്യുണ്ടായ്, കിയ, മഹീന്ദ്ര, സിട്രോൺ, എംജി മോട്ടോർ ഇന്ത്യ, ഔഡി, മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു, ജാഗ്വാർ തുടങ്ങിയ കമ്പനികൾക്ക് കുറഞ്ഞത് ഒരു പൂർണ-ഇലക്‌ട്രിക് മോഡലെങ്കിലും ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി പോലും 2024-ലെ ലോഞ്ചിനായി പൂർണ്ണമായും ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ മോഡലുമായി തയ്യാറായി നിൽക്കുകയാണ്.
ഇന്ത്യയിലെ ഇറക്കുമതി തീരുവ കണക്കിലെടുത്താൽ ഒരു ബെൻസിൻ്റെ കാശ് ആകും ടെസ്‌ലയുടെ മോഡലുകൾ ഇന്ത്യയിൽ എത്തണമെങ്കിൽ. ടെസ്‌ല മെക്‌സിക്കോയിലെ ന്യൂവോ ലിയോണിൽ അടുത്ത മെഗാ ഫാക്ടറി നിർമ്മിക്കുകയും ഇവിടെ 10 ബില്യൺ ഡോളർ പമ്പ് ചെയ്യാൻ പദ്ധതിയിടുകയും ചെയ്യുന്നുണ്ട്.
40,000 ഡോളറിന് മുകളിലുള്ള കാറുകള്‍ക്ക് 100 ശതമാനവും ബാക്കിയുള്ളവയ്ക്ക് 70 ശതമാനവുമാണ് നിലവില്‍ നികുതി. കുറഞ്ഞത് 40 ശതമാനം വാഹനങ്ങളെങ്കിലും പ്രാദേശികമായി നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധരാകുന്ന വാഹന നിര്‍മാതാക്കളുടെ ഇവി ഇറക്കുമതി തീരുവ 100 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ടെസ്‌ലയെയും മറ്റ് ആഗോള വാഹന നിര്‍മ്മാതാക്കളെയും ഇന്ത്യയില്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി ആകര്‍ഷിക്കുന്നതിനുള്ള ശ്രമമായാണ് ഈ നീക്കം കാണുന്നത്. ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ഒരു വര്‍ഷത്തിലേറെയായി ടെസ്ല കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഉയര്‍ന്ന ഇറക്കുമതി തീരുവ കാരണമാണ് അത് നടക്കാത്തത്. ഇത്തരമൊരു നയം സ്വീകരിക്കുകയാണെങ്കില്‍, അത് ഇറക്കുമതി ചെയ്ത ഇവികളുടെ വിലയില്‍ ഗണ്യമായ കുറവുണ്ടാക്കും.
മറ്റ് രാജ്യങ്ങളും ഇവി നിര്‍മ്മാണ പ്രതിബദ്ധത വര്‍ദ്ധിപ്പിക്കുന്നതിന് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യ ഇവി നിര്‍മ്മാതാക്കളെ രാജ്യത്ത് നിക്ഷേപത്തിനായി ആകര്‍ഷിക്കാന്‍ ഇറക്കുമതി തീരുവ 50% ല്‍ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ടെസ്ലയെ കൂടാതെ ചൈനീസ് ഇവി ഭീമനായ BYD-യെ കൂടി രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.
ഇവികളുടെ 100% ഇറക്കുമതി നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് 2021-ലാണ് ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല ഇന്ത്യന്‍ പ്രവേശനത്തിന് ആദ്യം താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാല്‍ കമ്പനി ആദ്യം പ്രാദേശിക ഉല്‍പ്പാദനത്തില്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെ ചര്‍ച്ചകള്‍ വഴിമുട്ടി. എന്നാല്‍ അടുത്ത കാലത്തായി സ്ഥിതിഗതികളില്‍ മാറ്റം വന്നു.


Click it and Unblock the Notifications








