എത്ര വേണേലും കാത്തിരിക്കാം; പക്ഷേ വണ്ടി കിട്ടണം, നെക്സോൺ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ കാത്തിരിപ്പ് കാലാവധി കേട്ടോ
രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, തങ്ങളുടെ ഏറ്റവും ജനപ്രിയമായ സബ് കോംപാക്റ്റ് എസ്‌യുവികളായ നെക്സോണിൻ്റേയും ഇവിയുടേയും ഏറ്റവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് അവതരിപ്പിക്കുയും വലിയ സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സബ്-4-മീറ്റർ എസ്‌യുവി സെഗ്‌മെന്റിനെയും ഇവി സെഗ്‌മെന്റിനെയും ഒരേസമയം ഇളക്കിമറിച്ചിരിക്കുകയാണ്.
അത് കൊണ്ട് തന്നെ വമ്പൻ ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് മോഡലുകൾക്കും ഉയർന്ന ഡിമാൻ്റ് കാരണം കാത്തിരിപ്പ് കാലാവധി 10 ആഴ്ച്ച വരെ എത്തിയിരിക്കുകയാണ്. ICE മോഡലിന് എട്ട് മുതൽ പത്ത് ആഴ്ച്ച വരെയാണ് ചില ഡീലർഷിപ്പുകൾ അറിയിച്ചിരിക്കുന്നത്. ICE മോഡലിന്റെ ഡിമാൻഡിൽ ഭൂരിഭാഗവും എൻട്രി ലെവൽ വേരിയന്റുകളാണ്.

2017 -ൽ ആയിരുന്നു ടാറ്റ മോട്ടോർസ് കർവ്വിയായ നെക്‌സോണുമായി കോംപാക്ട് എസ്‌യുവി വിപണിയിൽ പ്രവേശിച്ചത്. എതിരാളികളുടെ ബോക്‌സി രൂപഭാവങ്ങൾ ഒഴിവാക്കിക്കൊണ്ട്, ടാറ്റ നെക്‌സോൺ ഇന്ത്യൻ ജനതയുടെ ഹൃദയങ്ങളിൽ വളരെ പെട്ടന്ന് ഇടം നേടി. പുതിയ 2023 ടാറ്റ നെക്‌സോൺ ഒരു ചെറിയ പൊട്ടും പൊടിയും മാത്രമല്ല അപ്പ്ഡേറ്റ് ചെയ്തിരിക്കുന്നത്.
2023 ടാറ്റ നെക്‌സോണിന്റെ എക്സ്റ്റീരിയർ ഡിസൈൻ ടാറ്റ കർവ്വ് കൺസെപ്‌റ്റിൽ നിന്നും കമ്പനിയുടെ വലിയ എസ്‌യുവികളിൽ നിന്നും വളരെയധികം എലമെന്റുകൾ കടമെടുത്തതാണ്. സ്പ്ലിറ്റ് ഗ്രില്ലും ഹെഡ്‌ലാമ്പുകളും മുകളിലെ DRL സെറ്റപ്പിനൊപ്പം മികച്ചതായി കാണപ്പെടുന്നു. ഈ ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകളായി പ്രവർത്തിക്കുന്നു.

ഫിയർലെസ് പർപ്പിൾ, ക്രിയേറ്റീവ് ഓഷ്യൻ, പ്രിസ്റ്റീൻ വൈറ്റ്, പ്യുവർ ഗ്രേ, ഡേടോണ ഗ്രേ, ഫ്ലേം റെഡ് എന്നീ ആറ് മോണോടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാണ് പുതിയ 2023 നെക്‌സോൺ ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഫ്ലേം റെഡ്, ഡേടോണ ഗ്രേ എന്നിവ വൈറ്റ്, ബ്ലാക്ക് റൂഫുകളോട് കൂടിയാണ് വരുന്നത്. പ്രിസ്റ്റൈൻ വൈറ്റ്, ഫിയർലെസ് പർപ്പിൾ എന്നിവയ്ക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനിൽ ബ്ലാക്ക് റൂഫ് മാത്രമേ നിർമ്മാതാക്കൾ നൽകുന്നുള്ളൂ.
2023 ടാറ്റ നെക്‌സോൺ ഫേസ്‌ലിഫ്റ്റ് അതിന്റെ മുൻഗാമി/g'z അതേ 1.2 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തന്നെയായിട്ടാണ് വരുന്നത്. പെട്രോൾ യൂണിറ്റ് 118.2 bhp പവറും 170 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ ഡീസൽ 113.3 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കുന്നു. നെക്‌സോണിന്റെ പെട്രോൾ എഞ്ചിൻ അഞ്ച് സ്പീഡ്, ആറ് സ്പീഡ് എന്നിങ്ങനെ രണ്ട് മാനുവൽ ട്രാൻസ്മിഷനുകൾ വാഗ്ദാനം ചെയ്യുന്നു.
ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് എന്നിങ്ങനെ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുകളും ഇതിൽ വരുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ iMT ഓട്ടോമാറ്റിക് ഗിയർബോക്സുകൾക്കൊപ്പം ഡീസൽ വാഗ്ദാനം ചെയ്യുന്നത് കമ്പനി തുടരുന്നു. അടിസ്ഥാന വേരിയന്റിന് 8.09 ലക്ഷം രൂപ മുതലും ടോപ്പ് എന്‍ഡ് വേരിയന്റിന് 15.49 ലക്ഷം രൂപ വരെയും വളരെ വിശാലമായ പ്രൈസ് റേഞ്ചിലാണ് ടാറ്റ മോട്ടോര്‍സ് നെക്സോണിനെ വാഗ്ദാനം ചെയ്യുന്നത്.
ഉടച്ചുവാര്‍ത്ത പുത്തന്‍ രൂപത്തില്‍ എത്തുന്ന ടാറ്റ നെക്സോണ്‍ ഇവി 14.74 ലക്ഷം രൂപ എക്സ്ഷോറൂം വിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ടോപ് സ്പെക് വേരിയന്റിന് 19.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. 21000 രൂപ ടോക്കണ്‍ തുക നല്‍കി ഇപ്പോള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ അംഗീകൃത ഡീലര്‍ഷിപ്പ് വഴിയോ ഇവി ബുക്ക് ചെയ്യാവുന്നതാണ്.
നെക്‌സോണ്‍ ഇവിയുടെ MR ട്രിമ്മിന് 30.2 kWh ബാറ്ററി ലഭിക്കുമ്പോള്‍ LR ട്രിമ്മിന് 40.5 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ഫുള്‍ ചാര്‍ജില്‍ നെക്‌സോണ്‍ ഇവി MR 325 കിലോമീറ്റര്‍ വരെ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ലോംഗ്-റേഞ്ച് പതിപ്പിന് പരമാവധി 465 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുമെന്ന് പറയുന്നു. ടോര്‍ക്ക് 250 Nm-ല്‍ നിന്ന് 215 Nm ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ഉയര്‍ന്ന വേഗത 130 കിലോമീറ്ററില്‍ നിന്ന് 150 കിലോമീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എസ്‌യുവി ഇപ്പോള്‍ വെറും 8.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുന്നു.
വയര്‍ലെസ് മൊബൈല്‍ കണക്റ്റിവിറ്റിയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനുമായാണ് പുതിയ നെക്‌സോണ്‍ ഇവി എത്തുന്നത്. കസ്റ്റമൈസ് ചെയ്യാവുന്ന 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും OTA അപ്‌ഡേറ്റുകളും ഇതിന് ലഭിക്കുന്നു. മഹീന്ദ്ര XUV400, എംജി ZS ഇവി, ഹ്യുണ്ടായി കോന ഇവി തുടങ്ങിയ എതിരാളികളുമായി കൂടുതല്‍ ഊര്‍ജ്ജസ്വലമായത മത്സരം കാഴ്ചവെക്കാന്‍ നെക്‌സോണ്‍ ഇവിയെ പ്രാപ്തമാക്കുന്നു.


Click it and Unblock the Notifications








