6 പുത്തൻ മോഡലുകൾ, 5,300 കോടി നിക്ഷേപം! കളി മുറുക്കാൻ റെനോ-നിസാൻ സഖ്യം
ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതും കാർബൺ-ന്യൂട്രൽ ഉത്പാദനത്തിലേക്കുള്ള പരിവർത്തനവും ഉൾപ്പെടെയുള്ള പ്രൊഡക്ഷൻ, റിസേർച്ച് & ഡെവലപ്മെന്റ് ആക്ടിവിറ്റികൾക്കുമായി 600m USD അല്ലെങ്കിൽ 5,300 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റെനോയും നിസാനും ചേർന്ന് ഇന്ത്യയ്ക്കായി ഒരു പുതിയ ലോംഗ് ടേം വിഷൻ പ്രഖ്യാപിച്ചു.
രണ്ട് ഫുൾ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ ആഭ്യന്തര, അന്തർദേശീയ ഉപഭോക്താക്കൾക്കായി ആറ് പുതിയ വാഹനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു ഹബ്ബായി ചെന്നൈയിലെ കമ്പനികളുടെ ബേസ് തുടരും. ഈ പുതിയ നിക്ഷേപം ചെന്നൈയിലെ റെനോ നിസാൻ ടെക്‌നോളജി & ബിസിനസ് സെന്ററിൽ 2,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. RNAIPL ഫാക്ടറിയും ഇതോടൊപ്പം കാർബൺ ന്യൂട്രൽ ആയി മാറും, റിന്യൂവബിൾ എനർജിയുടെ ഉൽപ്പാദനത്തിൽ ഗണ്യമായ വർധനവുണ്ടാകും.

ഈ നിക്ഷേപം ഇന്ത്യൻ വിപണിയോടുള്ള റെനോയുടെയും നിസാന്റെയും കമ്മിറ്റ്മെന്റ് വെളിപ്പെടുത്തുന്നു. അതോടൊപ്പം നൂതനവും കൂടുതൽ ഉയർന്ന നിലവാരമുള്ളതുമായ വാഹനങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഇരു ബ്രാൻഡുകളുടേയും നിരന്തരമായ ശ്രമങ്ങളേയും ഇത് സൂചിപ്പിക്കുന്നു. ഓരോ ബ്രാൻഡിനും മൂന്ന് വീതം ആറ് പുതിയ കാറുകളാണ് റെനോയും നിസാനും ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ചെന്നൈയിൽ എഞ്ചിനീയറിംഗ് ചെയ്ത് നിർമ്മിക്കുന്ന പുതിയ കാറുകൾ കോമൺ അലയൻസ് പ്ലാറ്റ്‌ഫോമുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്നാണ് റിപ്പോർട്ട്.
അതോടൊപ്പം തന്നെ ഇരു ബ്രാൻഡുകളും തങ്ങളുടെ ഡിസ്റ്റിംഗ്റ്റീവ് ശൈലികൾ വികസിപ്പിച്ചെടുക്കും. നാല് പുതിയ C-സെഗ്‌മെന്റ് എസ്‌യുവികളും രണ്ട് പുതിയ A-സെഗ്‌മെന്റ് ഇലക്ട്രിക് മോഡലുകളും പുത്തൻ ലൈനപ്പിൽ ഉണ്ടാകും. ഇന്ത്യയിൽ അർക്കാന എസ്‌യുവി പരീക്ഷണങ്ങൾ റെനോ ഇതിനോടകം നടത്തിയിരുന്നു, അതേസമയം കഷ്‌കായ്, ന്യൂ ജെൻ എക്‌സ്-ട്രെയിൽ, ജൂക്ക് എന്നിവ നിസാൻ ഇന്ത്യയിൽ പരീക്ഷിച്ചുവരുന്നു. ഇന്ത്യയ്‌ക്കായുള്ള പുതിയ റെനോ നിസാൻ എസ്‌യുവികൾ ഈ ആഗോള എസ്‌യുവികളെ അടിസ്ഥാനമാക്കിയുള്ളതാവാൻ സാധ്യതയുണ്ട്.

ഇവികളെ കുറിച്ച് പറയുമ്പോൾ, കമ്പനികളുടെ വൈദഗ്ധ്യവും ഇലക്ട്രിഫിക്കേഷൻ മേഖലയിലെ വൻതോതിലുള്ള കഴിവും പ്രയോജനപ്പെടുത്തി, റെനോയും, നിസാനും ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇവികളായിരിക്കും ഇവ. ഇന്ത്യൻ ഉപഭോക്താക്കളെയും അതോടൊപ്പം തന്നെ എക്സ്പോർട്ടിനേയും ആകർഷിക്കുക എന്നതാണ് പുതിയ മോഡലുകളുടെ ലക്ഷ്യം. ഈ വർഷം ആദ്യം റെനോ കൈഗർ ഇലക്ട്രിക്കിന്റെ ടെസ്റ്റ് മോഡലുകൾ ഇന്ത്യൻ നിരത്തുകളിൽ ടെസ്റ്റിംഗ് നടത്തിയിരുന്നു. ഇന്ത്യയിൽ റെനോയിൽ നിന്നുള്ള പുതിയ ഇവി ലോഞ്ചുകളിൽ ഒന്നായിരിക്കാം ഇത് എന്ന് നമുക്ക് പ്രതീക്ഷിക്കാം.
പുതിയ കാറുകൾ രണ്ട് നിർമ്മാതാക്കളേയും സംബന്ധിച്ച് ഒരു സുപ്രധാന ചുവടുവെപ്പാണ്, അവ പുതിയ സെഗ്‌മെന്റുകളിലേക്ക് എക്സ്പാൻഡ് ചെയ്യുകയും നൂതനവും കൂടുതൽ അപ്പ്മാർക്കറ്റുമായ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇരുവരും പങ്കുവെയ്ക്കുന്ന അലയൻസ് പ്ലാറ്റ്‌ഫോമുകൾ എഫിഷൻസി ഒപ്റ്റിമൈസ് ചെയ്യുന്നതിനാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്, അതേസമയം ഓരോ ബ്രാൻഡിന്റെയും ഡിസ്റ്റിംഗ്റ്റീവ് സ്‌റ്റൈലിംഗ് വളര തിരക്കേറിയ വാഹന വിപണിയിൽ വാഹനങ്ങളെ വ്യത്യസ്തമാക്കാൻ സഹായിക്കും.

ഇന്ത്യയിൽ ഇവികൾക്കുള്ള ഡിമാൻഡ് വർധിച്ചതോടെ, തങ്ങളുടെ പുതിയ മോഡലുകൾക്കൊപ്പം ഈ സെഗ്മെന്റിൽ ഗണ്യമായ ഒരു വിഹിതം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് റെനോയും നിസാനും. ഇരു കമ്പനികൾക്കും ഈ മേഖലയിൽ ധാരാളം അനുഭവസമ്പത്തും മികച്ച വൈദഗ്ധ്യവും ഉണ്ട്. പരമ്പരാഗത ഗ്യാസോലിൻ വാഹനങ്ങൾക്ക് പകരം താങ്ങാനാവുന്നതും ലോ കാർബൺ എമിഷനുമായ ഒരു ബദൽ തിരയുന്നവർക്കും ഇവ ഒരു മികച്ച ചോയിസ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
2023 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്ന ബിഎസ് VI എമിഷൻ നോർമ്സിന്റെ ഫേസ് II -വിനായി ഇപ്പോൾ രാജ്യത്തെ എല്ലാ വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡൽ നിരയിൽ അപ്പ്ഡേറ്റുകൾ നൽകുകയാണ്. തങ്ങളുടെ ഇന്ത്യൻ വാഹന നിരയെ പുത്തൻ RDE മാനദണ്ഡങ്ങൾക്ക് അനുസൃതമായി അപ്പ്ഗ്രേഡ് ചെയ്ത നിർമ്മാതാക്കളിൽ റെനോ മുൻ പന്തിയിൽ തന്നെയുണ്ട്. പുത്തൻ മോഡലുകളുടെ അവതരണത്തിലൂടെ നിലവിലെ തങ്ങളുടെ മാർക്കറ്റ് ഷെയർ മെച്ചപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് ഇരു നിർമ്മാതാക്കളും.


Click it and Unblock the Notifications








