റെനോ കളത്തിലിറക്കുന്ന ഇലക്ട്രിക് കാറിന്റെ വില ഇത്രയേ ഉള്ളൂ! ടാറ്റ ഇനി നന്നായി വിയര്‍ക്കും

പുതുവര്‍ഷം പിറക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിനങ്ങള്‍ മാത്രമാണ് ബാക്കി. പുതിയ വര്‍ഷം വണ്ടിക്കമ്പനികള്‍ക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഒന്നാണ്. പ്രവര്‍ത്തനച്ചെലവും പണപ്പെരുപ്പവുമെല്ലാം ചൂണ്ടിക്കാട്ടി ഒട്ടുമിക്ക കമ്പനികളും ജനുവരി മുതല്‍ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ തങ്ങളെ കൈവിടില്ലെന്നാണ് അവരുടെ ഒരു വിശ്വാസം.

പ്രമുഖ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ (Renault) നിലവില്‍ മൂന്ന് മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. റെനോയും പങ്കാളിയായ നിസാനും (Nissan) ചേര്‍ന്ന് ഇന്ത്യയില്‍ 4000 കോടി രൂപയോളം നിക്ഷേപിക്കുകയാണ്. ഇന്ത്യന്‍ കാര്‍ വിപണി ലക്ഷ്യമിട്ട് റെനോയുടെ ഒരുപിടി മോഡലുകള്‍ പുറത്തിറങ്ങാന്‍ പോകുന്നുണ്ട്. സമീപഭാവിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്ന മൂന്ന് റെനോ മോഡലുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

2024 renault duster

ന്യൂ-ജെന്‍ റെനോ ഡസ്റ്റര്‍: ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കമിട്ട മോഡല്‍ എന്ന് വേണമെങ്കില്‍ റെനോ ഡസ്റ്ററിനെ വിശേഷിപ്പിക്കാം. ആദ്യ തലമുറ റെനോ ഡസ്റ്റര്‍ 2012 മുതല്‍ 2022 വരെയാണ് ഇന്ത്യയില്‍ വില്‍പ്പനക്കുണ്ടായിരുന്നത്. 2023 നവംബറില്‍ പുതിയ തലമുറ ഡസ്റ്റര്‍ റെനോയുടെ കീഴിലുള്ള ഡാസിയ ബ്രാന്‍ഡ് പോര്‍ചുഗലില്‍ അവതരിപ്പിച്ചു. ജനപ്രിയ എസ്‌യുവി 2024-ല്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അടുത്ത കലണ്ടര്‍ വര്‍ഷത്തിന്റെ തുടക്കത്തോടെ ആഗോള വിപണിയില്‍ പുറത്തിറങ്ങുന്ന കാര്‍ രണ്ടാം പകുതിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് നിലവിലെ വിവരം. ഏകദേശം 12 ലക്ഷം രൂപയായിരിക്കാം ന്യൂ-ജെന്‍ റെനോ ഡസ്റ്റര്‍ കാറിന്റെ പ്രാരംഭ വില. അതേ സമയം ടോപ് വേരിയന്റിന് ഏകദേശം 20 ലക്ഷം രൂപയായിരിക്കും മുടക്കേണ്ടി വരിക. ഐതിഹാസിക മോഡലിനെ തിരികെ കൊണ്ടുവരുന്നതിലൂടെ ഡസ്റ്റര്‍ ഫാന്‍സിനെയും ആദ്യമായി കാര്‍ വാങ്ങുന്നവരെയും തങ്ങളിലേക്ക് അടുപ്പിക്കാനാകും റെനോയുടെ ശ്രമം.

renault kwid ev

റെനോ ഇലക്ട്രിക് കാര്‍: നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണി കൈയ്യടക്കി വെച്ചിരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്. മഹീന്ദ്രക്കൊപ്പം ടാറ്റക്ക് വെല്ലുവിളിയായി റെനോയും ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് കാര്‍ അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ഒരു എ-സെഗ്‌മെന്റ് ഇലക്ട്രിക് കാറുമായി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനാണ് റെനോയുടെ ശ്രമം. മിക്കവാറും ഇത് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായിരിക്കും. ഐസിഇ ക്വിഡിന് സമാനമായ ഡിസൈന്‍, ഫീച്ചര്‍, ലേഔട്ട് എന്നിവയായിരിക്കും ഇതിനും ലഭിക്കുക.

ഡാസിയ സ്പ്രിംഗ് എന്ന പേരില്‍ ആഗോള വിപണിയില്‍ വില്‍ക്കപ്പെടുന്ന ഈ ഇവി ഏകദേശം 225 കിലോമീറ്റര്‍ റേഞ്ച് നല്‍കും. ഇന്ത്യയില്‍ എംജി കോമെറ്റ് ഇവി, സിട്രണ്‍ eC3, ടാറ്റ ടിയാഗോ ഇവി, ടാറ്റ ടിഗോര്‍ ഇവി എന്നിവയോട് മത്സരിക്കും.10 ലക്ഷം രൂപ മാത്രമാണ് വരാന്‍ പോകുന്ന ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് ഏകദേശം 12 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില.

റെനോ ജോഗര്‍: എംപിവി വിഭാഗത്തില്‍ വരുന്ന റെനോ ജോഗര്‍ ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി XL6, കിയ കാരെന്‍സ് എന്നിവയുമായിട്ടാകും ഏറ്റുമുട്ടുക. 6 സീറ്റര്‍, 7 സീറ്റര്‍ ഓപ്ഷനുകളില്‍ പുറത്തിറങ്ങാന്‍ സാധ്യതയുള്ള ജോഗര്‍ പുതുതലമുറ റെനോ ഡസ്റ്ററിന്റെ അതേ എഞ്ചിനും സവിശേഷതകളും റെനോ ജോഗര്‍ പങ്കിടുമെന്നാണ് പ്രതീക്ഷിക്കുന്നു. റെനോ ജോഗറിന് ഡസ്റ്ററിനേക്കാള്‍ വില കൂടുതലായിരിക്കും. 2024-ല്‍ റെനോ കൈഗര്‍ എസ്‌യുവിക്കും ട്രൈബര്‍ എംപിവിക്കും റെനോ ഫീച്ചര്‍ അപഗ്രേഡുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്.

ബ്രസീലിയന്‍ വിപണിയിലെ കാര്‍ഡിയന്‍ എസ്‌യുവിയില്‍ നിന്നായിരിക്കും ഇവ ലഭിക്കുക. ലെവല്‍-1 ADAS, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പുതിയ നിറങ്ങള്‍ എന്നിവയുടെ രൂപത്തില്‍ അപ്‌ഡേറ്റുകള്‍ പ്രതീക്ഷിക്കാം. 2024-ല്‍ പുതിയ മൂന്ന് കാറുകള്‍ റെനോ വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുത്തന്‍ മോഡലുകള്‍ ക്ലിക്കായാല്‍ അടുത്ത വര്‍ഷം റെനോയുടെ വില്‍പ്പന കുതിക്കും. ആഗോള വിപണിയിലുള്ള കൂടുതല്‍ മോഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ റെനോക്ക് അത് പ്രചോദനമാകും.

Article Published On: Thursday, December 28, 2023, 10:39 [IST]
English summary
Renault cars set to launch in india 2024 new gen duster to jogger
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X