റെനോയുടെ ഭാഗ്യമായി 'മെയിഡ് ഇന്‍ ഇന്ത്യ' കാറുകള്‍; പിന്നിട്ടത് വമ്പന്‍ നേട്ടം

ഇന്ത്യയിലെ ജനപ്രിയ വിദേശ വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് റെനോ. നിലവില്‍ ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നീ ജനപ്രിയ വാഹനങ്ങളാണ് റെനോ ഇന്ത്യയില്‍ വില്‍ക്കുന്നത്. രാജ്യത്ത് മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച റെനോ ഡസ്റ്റര്‍ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട വാഹനമായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഡസ്റ്റര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു.

ഈ വര്‍ഷം അവസാനത്തോടെ പുതു തലമുറ ഡസ്റ്റര്‍ ആഗോള തലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഡസ്റ്ററിന്റെ ന്യൂ ജെന്‍ പതിപ്പിനായി ഇന്ത്യയിലെ കാര്‍ പ്രേമികളും ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇതിനിടെ ഇന്ത്യയില്‍ ഇപ്പോള്‍ ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് റെനോ. ഇന്ത്യയില്‍ റെനോ 1 ദശലക്ഷം (10 ലക്ഷം) ഉത്പാദന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്.

renault 1000000 production milestone

കൈഗര്‍ ആണ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ചെന്നൈയിലെ റെനോ പ്ലാന്റില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്ത്യയില്‍ 18 വര്‍ഷം കൊണ്ടാണ് കമ്പനി ഈ നേട്ടത്തിലേക്ക് എത്തിയത്. രണ്ടാഴ്ച മുമ്പാണ് റെനോ ഇന്ത്യയില്‍ 9 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടത്. പ്രതിവര്‍ഷം 4.8 ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് റെനോയുടെ നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഇവിടെ നിര്‍മ്മിച്ച കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിനൊപ്പം ഫ്രഞ്ച് കമ്പനി 14 വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാറിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യയോട് ചേര്‍ന്ന് നിന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ റെനോ കയറ്റിമതി ശക്തിപ്പെടുത്തിയിരുന്നു. മെയിഡ് ഇന്‍ ഇന്ത്യ റെനോ കാറുകള്‍ സാര്‍ക്ക് രാജ്യങ്ങള്‍, ഏഷ്യാ പസഫിക് രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും കയറ്റി അയക്കുന്നത്.

renault kiger

ലോകത്തിലെ മൂന്നാമത്തെ വലിയ കാര്‍ വിപണിയായ ഇന്ത്യയില്‍ സാന്നിധ്യം വിപുലീകരിക്കാന്‍ വമ്പന്‍ പ്ലാനുകളാണ് റെനോ-നിസാന്‍ സഖ്യത്തിനുള്ളത്. ഇതിന്റെ ഭാഗമായി റെനോയും നിസാനും 5,300 കോടി രൂപയാണ് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. പുതുതായി 6 ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ഇലക്ട്രിക് കാറുകളും ഉള്‍പ്പെടും. 6 പുതിയ കാറുകളില്‍ 3 പുതിയ റെനോ കാറുകളും 3 നിസാന്‍ കാറുകളുമായിരിക്കും ഉണ്ടാകുക.

2005-ല്‍ മഹീന്ദ്രയുമായി കൈകോര്‍ത്താണ് റെനോ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റെനോ ലോഗന്‍ ആയിരുന്നു ഈ കൂട്ടുകെട്ടില്‍ നിന്ന് പുറത്തുവന്ന ആദ്യ കാര്‍. 2007-ലായിരുന്നു അത്. ഫ്രഞ്ച് ബ്രാന്‍ഡ് ഇന്ത്യയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ കൂട്ടുകെട്ട് പരിഞ്ഞു. അതിനുശേഷം, റെനോ പുറത്തിറക്കിയ മോഡലുകളാണ് ഫ്‌ലൂവന്‍സ്, കോലിയോസ് എന്നിവ. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അവര്‍ പള്‍സ്, ഡസ്റ്റര്‍ എന്നീ മോഡലുകള്‍ നിരത്തിലെത്തിച്ചു.

renault duster

ഇതില്‍ ഡസ്റ്റര്‍ പോപ്പുലറായി മാറി. ഇന്ത്യക്കാരുടെ മനം കവര്‍ന്ന ആദ്യ റെനോ കാര്‍ ഏതെന്ന് ചോദിച്ചാല്‍ ഡസ്റ്റര്‍ എന്നാണ് ഉത്തരം. ഹ്യുണ്ടായി ക്രെറ്റയടക്കമുള്ള വമ്പന്‍മാര്‍ വാഴുന്ന മിഡ്സൈസ് എസ്‌യുവി സെഗ്മെന്റിന് തുടക്കമിട്ട ഡസ്റ്റര്‍ 2022-ലാണ് വിടവാങ്ങിയത്. 2012 ജൂലൈയിലാണ് റെനോ ഡസ്റ്ററിന്റെ ആദ്യ യൂനിറ്റ് പുറത്തിറങ്ങിയത്.

ലോഗന്‍, വെരിറ്റോ, ലോഡ്ജി, ടെറാനോ, ക്യാപ്ചര്‍, നിസന്‍ കിക്ക്‌സ് എന്നിവക്ക് അടിസ്ഥാനമായ റെനോയുടെ B0 പ്ലാറ്റ്‌ഫോമിലായിരുന്നു ഡസ്റ്ററിന്റെ നിര്‍മാണം. എന്നാല്‍ പുതു തലമുറ ഡസ്റ്റര്‍ പുതിയ CMF-B മോഡുലാര്‍ പ്ലാറ്റ്ഫോമിലാണ് പണികഴിപ്പിക്കുന്നത്. 2023 സെപ്റ്റംബറിനും നവംബറിനുമിടയില്‍ പുതിയ ഡസ്റ്റര്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കുമെന്നാണ് ചില ഫ്രഞ്ച് മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.

2024 വർഷത്തിന്റെ തുടക്കത്തില്‍ പുതിയ ഡസ്റ്റര്‍ യൂറോപ്യന്‍ വിപണിയിലിറങ്ങുമെന്നാണ് സൂചന. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ഡസ്റ്ററിന്റെ മൂന്നാം തലമുറ പതിപ്പ് മുന്‍ഗാമികളേക്കാള്‍ വലുതായിരിക്കുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ ഉണ്ടാവില്ലെങ്കിലും ഹൈബ്രിഡ് ഹൃദയവുമായിട്ടാകും പുതിയ എസ്‌യുവി എത്തുക.

More from DriveSpark

Article Published On: Thursday, June 15, 2023, 13:17 [IST]
English summary
Renault crosses 10 lakh production milestone in india details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X