പുത്തൻ മോഡലുകൾക്കടക്കം ഡിസ്‌കൗണ്ട്; വൻ ഓഫറിൽ റെനോ കാറുകൾ സ്വന്തമാക്കാം

ഈ വര്‍ഷം ഏപ്രില്‍ 01 മുതല്‍ ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടാം പ്രാബല്യത്തില്‍ വരാന്‍ പോകുകയാണ്. റിയല്‍ ഡ്രൈവിംഗ് എമിഷന്‍ (RDE) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി വാഹന നിര്‍മാതാക്കള്‍ മോഡല്‍ നിര പരിഷ്‌കരിക്കുകയാണ്.

അതിന്റെ ഭാഗമായി സാമ്പത്തിക വര്‍ഷാവസാനത്തില്‍ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോള്‍ റെനോ ഇന്ത്യ അവരുടെ കാറുകള്‍ക്കുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചു. 2023 മാര്‍ച്ചില്‍ റെനോ കാറുകള്‍ പരമാവധി 62,000 രൂപ വരെ കിഴിവില്‍ സ്വന്തമാക്കാന്‍ സാധിക്കും. 2023 മോഡല്‍ കാറുകള്‍ക്കും റെനോ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

പുത്തൻ മോഡലുകൾക്കടക്കം ഡിസ്‌കൗണ്ട്; വൻ ഓഫറിൽ റെനോ കാറുകൾ സ്വന്തമാക്കാം

റെനോ ക്വിഡ്: ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളുടെ വാഹന നിരയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ കാറാണ് റെനോ ക്വിഡ്. റെനോ ക്വിഡിന്റെ 2022 മോഡലിന് ഇപ്പോള്‍ 57,000 രൂപ വരെ ഡിസ്‌കൗണ്ടാണ് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യവും 12,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു.

കര്‍ഷകര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ക്ക് 5,000 രൂപയുടെ അധിക ഡിസ്‌കൗണ്ട് ഉണ്ടെന്ന കാര്യം എടുത്തുപറയേണ്ടതാണ്. ഇതിനൊപ്പം RELIVE സ്‌ക്രാപ്പേജ് പ്രോഗ്രാമിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് 10,000 രൂപ വരെ നേടാനും അവസരമുണ്ട്.

പുത്തൻ മോഡലുകൾക്കടക്കം ഡിസ്‌കൗണ്ട്; വൻ ഓഫറിൽ റെനോ കാറുകൾ സ്വന്തമാക്കാം

റെനോ കൈഗര്‍: റെനോ പുറത്തിറക്കുന്ന സബ്-4 മീറ്റര്‍ എസ്‌യുവിയായ കൈഗറിനും മാര്‍ച്ചില്‍ ഓഫറുണ്ട്. കൈഗറിന് 62,000 രൂപ വരെ ഡിസ്‌കൗണ്ടാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫര്‍ 2022 മോഡലുകള്‍ക്കും, 2023 മോഡല്‍ ബിഎസ് 6 ഘട്ടം 1 കാറുകള്‍ക്കും ലഭിക്കുന്നുണ്ട് എന്ന് പ്രത്യേകം ശ്രദ്ധിക്കുക. 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപ എക്സ്ചേഞ്ച് ബോണസ്, 12,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

BS6 ഘട്ടം 2 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏറ്റവും പുതിയ മോഡലുകള്‍ക്കും കിഴിവുണ്ട്. മൊത്തം 54,000 രൂപ വരെ ഡിസ്‌കൗണ്ടാണ് പുതുപുത്തന്‍ മോഡലിന് റെനോ ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. 10,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും 12,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഈ ഓഫറില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

പുത്തൻ മോഡലുകൾക്കടക്കം ഡിസ്‌കൗണ്ട്; വൻ ഓഫറിൽ റെനോ കാറുകൾ സ്വന്തമാക്കാം

റെനോ ട്രൈബര്‍: കമ്പനിയുടെ മള്‍ട്ടിപര്‍പ്പസ് വെഹിക്കിളായ (എംപിവി) ട്രൈബറിലേക്ക് വരുമ്പോള്‍ 2022 മോഡലുകള്‍ക്ക് 62,000 രൂപ വരെ ഡിസ്‌കൗണ്ടാണ് റെനോ ഓഫര്‍ ചെയ്യുന്നത്. ഇതില്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. കൈഗറിന് സമാനമായി റെനോ ട്രൈബറിന്റെ ഏറ്റവും പുതിയ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 2023 മോഡലുകള്‍ക്കും കിഴിവുണ്ട്.

ബിഎസ് 6 ഘട്ടം 1 പാലിക്കുന്ന മോഡലുകള്‍ക്ക് 15,000 രൂപയും ആര്‍ഡിഇ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ 2023 മോഡലിന് 10,000 രൂപ വരെയുമാണ് ക്യാഷ് ഡിസ്‌കൗണ്ടുകള്‍ നല്‍കുന്നത്. 25,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഈ മോഡലുകള്‍ക്കും ലഭിക്കും.
ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് നിലവില്‍ റെനോ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തിക്കുന്നത്. റെനോ അതിന്റെ മുഴുവന്‍ മോഡലുകള്‍ക്കും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

റെനോ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഇപ്പോള്‍ വാങ്ങുന്നത് ഒരു മികച്ച തീരുമാനമാകും. റെനോ പ്രഖ്യാപിച്ച ആകര്‍ഷകമായ ഓഫറുകള്‍ വില്‍പ്പനയിലും പ്രതിഫലിച്ചേക്കും. ബിഎസ് 6 രണ്ടാം ഘട്ട എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നിവ ഉള്‍പ്പെടെയുള്ള ആഭ്യന്തര വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്ന നിര മൊത്തത്തില്‍ റെനോ നവീകരിച്ചിരുന്നു.

എഞ്ചിന്‍ അപ്‌ഡേറ്റിനൊപ്പം തിരഞ്ഞെടുത്ത മോഡലുകളില്‍ ഫീച്ചര്‍ ലിസ്റ്റുകളും റെനോ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ തെരഞ്ഞെടുത്ത മോഡുകളില്‍ റെനോ സ്റ്റാന്‍ഡേര്‍ഡായി നല്‍കും. ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എല്ലാ റെനോ കാറുകളിലും ഇപ്പോള്‍ ഒരു സെല്‍ഫ് ഡയഗനോസ്റ്റിക് ഉപകരണം സജ്ജീകരിക്കും.

More from DriveSpark

Article Published On: Tuesday, March 7, 2023, 10:00 [IST]
English summary
Renault india s attractive offer in its entire model range up to rs 62 000 discount details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X