കൈഗർ RXT (O) ഇനി കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലി; വിൽപ്പന മെച്ചപ്പെടുത്താൻ പുത്തൻ തന്ത്രവുമായി റെനോ

ഇന്ത്യൻ വിപണിയിൽ ക്വിഡ്, കൈഗർ, ട്രൈബർ എന്നീ മോഡൽ നിരയുമായി അത്യാവശ്യം ഡീസന്റായ ഒരു വിൽപ്പന കണക്കുകളും വിപണി വിഹിതവുമാണ് റെനോ കൈയ്യടക്കുന്നത്. സെയിൽസ് കൂടുതൽ മെച്ചപ്പെടുത്താൻ ഇപ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കൈഗറിന്റെ വേരിയന്റുകളിൽ ഒന്നിന്റെ വില റെനോ കുറച്ചിരിക്കുകയാണ്.

വളരെ ജനപ്രിയമായ RXT (O) വേരിയന്റിനാണ് ഈ മാറ്റം സംഭവിച്ചിരിക്കുന്നത്. വില കുറയ്ക്കുന്നതിന് മുമ്പ്, ഉപഭോക്താക്കൾ ഈ വേരിയന്റിനായി 8.24 ലക്ഷം രൂപ മുടക്കണമായിരുന്നു. എന്നാൽ, വില കുറച്ചതോടെ റെനോ കൈഗർ RXT (O) വേരിയന്റിന്റെ എക്സ്-ഷോറൂം വില ഇപ്പോൾ 7.99 ലക്ഷം രൂപയായി കുറഞ്ഞിരിക്കുകയാണ്, മുമ്പത്തേക്കാൾ 25,000 രൂപ കുറവാണിത്.

 കൈഗർ RXT (O) ഇനി കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലി

കൈഗറിന്റെ ലൈനപ്പിലെ ഏറ്റവും ജനപ്രിയമായ വാല്യു ഫോർ മണി (VFM) വേരിയന്റുകളിൽ ഒന്നാണ് RXT (O). ഫീച്ചറുകളുടെയും കംഫർട്ട് ഫീച്ചറുകളുടെയും ശരിയായ ഒരു മിക്ച്ചർ ഈ വേരിയന്റിന് ലഭിക്കുന്നു എന്ന് നിസംശയം പറയാം. അതോടൊപ്പം ഈ വിലക്കുറവ് കൂടുതൽ വിൽപ്പന ഉറപ്പാക്കുകയും വോളിയം വർധിപ്പിക്കുകയും ചയ്യും.

അത് കൂടാതെ, ടോപ്പ്-സ്പെക്ക് RXZ ട്രിമ്മിന് ക്യാഷ് ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച്, കോർപ്പറേറ്റ്, ലോയൽറ്റി ഇളവുകൾ എന്നിവ ഉൾപ്പെടെ സ്പെഷ്യൽ ഓഫറുകൾ ലഭിക്കുന്നു. വേരിയന്റിതിന് ഏറ്റവും അത്യാവശ്യമായ ഫീച്ചറുകളും അതോടൊപ്പം ചില സ്റ്റൈലിംഗും വിഷ്വൽ അപ്പീലിംഗ് ഘടകങ്ങളും ലഭിക്കുന്നതിനാലാണ് RXT (O) ഏറ്റവും VFM വേരിയന്റുകളിൽ ഒന്നാണ് എന്ന് ഞങ്ങൾ പറയുന്നതിന്റെ കാരണം.

 കൈഗർ RXT (O) ഇനി കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലി

എക്സ്റ്റീരിയറിൽ, റെനോ കൈഗർ RXT (O) -ന് 16 ഇഞ്ച് അലോയി വീലുകൾ, എൽഇഡി റിഫ്ലക്ടർ ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, റിയർ വാഷർ & വൈപ്പർ, റൂഫ് റെയിലുകൾക്കൊപ്പം ഡ്യുവൽ ടോൺ റൂഫിനുള്ള ഓപ്ഷനും ലഭിക്കുന്നു. ഇനി ഇന്റീരിയറിന്റെ കാര്യത്തിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ സപ്പോർട്ട് ചെയ്യുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം റെനോ വാഗ്ദാനം ചെയ്യുന്നു.

സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ കൺട്രോളുകൾ, ഡ്യുവൽ ഗ്ലൗവ് ബോക്സുകൾ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, ആന്റി-പിഞ്ച് ഡ്രൈവർ വിൻഡോ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, റിയർ എസി വെന്റുകൾ എന്നിവയാൽ വളരെ ഫീച്ചർപായ്ക്ക്ഡാണ്. കൂടാതെ, റെനോ കൈഗർ RXT (O) -ക്ക് മോഡൽ റേഞ്ചിലെ എല്ലാ പവർട്രെയിൻ കോമ്പിനേഷനുകളും ലഭിക്കുന്നു.

 കൈഗർ RXT (O) ഇനി കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലി

ലിറ്ററിന് 19.1 കിലോമീറ്റർ മൈലേജും 71 bhp പവറും, 96 Nm torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ NA പെട്രോൾ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT ഗിയർബോക്സുകളുമായി കണക്ട് ചെയ്തിരിക്കുന്നു. 99 bhp മാക്സ് പവറും 160 Nm torque ഉം സൃഷ്ടിക്കു്നന 1.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ് അടുത്തത്. ലിറ്ററിന് 20.5 കിലോമീറ്റർ മൈലേജ് നൽകുന്നതിനൊപ്പം അഞ്ച് സ്പീഡ് മാനുവലും CVT ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കുന്നു. നാല് പവർട്രെയിൻ കോമ്പോസിനൊപ്പം ഡ്യുവൽ-ടോൺ റൂഫും റെനോ വാഗ്ദാനം ചെയ്യുന്നു.

ടോപ്പ്-സ്പെക്ക് RXZ ട്രിമ്മിൽ, റെനോ ഒരു TFT ഡിജിറ്റൽ ഡ്രൈവർ സ്‌ക്രീൻ, ഡയൽ-ഇന്റഗ്രേറ്റഡ് ഡിസ്‌പ്ലേ റീഡ്ഔട്ടുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, നാല് എയർബാഗുകൾ, കൂടാതെ കുറച്ച് സേഫ്റ്റി ഫീച്ചറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. RXZ വേരിയന്റിന്റെ ഓഫറുകളെ കുറിച്ച് പറയുകയാണെങ്കിൽ, 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 12,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ് 49,000 രൂപ ലോയൽറ്റി ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നു.

 കൈഗർ RXT (O) ഇനി കൂടുതൽ പോക്കറ്റ് ഫ്രണ്ട്ലി

കഴിഞ്ഞ മാസം ബിഎസ് VI P2 -എൻഫോഴ്‌സ് ചെയ്‌ത റെനോ ലൈനപ്പിൽ ഉൾപ്പെടുത്തിയ നിരവധി സുരക്ഷാ ഫീച്ചറുകളാണ് മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ സ്റ്റാർട്ട് അസിസ്റ്റ് (HSA), ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS), ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ സുരക്ഷാ സവിശേഷതകൾ ഇപ്പോൾ ബ്രാൻഡിന്റെ എല്ലാ മോഡലുകളുടെയും വേരിയന്റ് ലൈനപ്പിലുടനീളം സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റാണ് എന്നത് ശ്രദ്ധേയമാണ്.

ഇതോടെ ഫലത്തിൽ, റെനോയുടെ ഏറ്റവും താങ്ങാനാവുന്ന ക്വിഡിന്റെ ബേസ് വേരിയന്റിന് TPMS, ESP, TCS, HSA എന്നിവ ലഭിക്കുന്നു. ഇതേ സെഗ്മെന്റിലെ മാരുതി സുസുക്കി എതിരാളികൾ, AMT വേരിയന്റുകളുള്ള ഹിൽ ഹോൾഡ് ഒഴികെ, തങ്ങളുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ പോലും വാഗ്ദാനം ചെയ്യാത്ത ഒന്നാണിത്.

Article Published On: Tuesday, May 2, 2023, 17:14 [IST]
English summary
Renault kiger rxt o vfm variant price reduced
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X