കറുപ്പഴകിൽ സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി കരിമ്പുലികൾ; ഉത്സവ സീസണെ നേരിടാൻ റെനോ റെഡി

ഉത്സവ സീസണിന് മുന്നോടിയായി, റെനോ ഇന്ത്യ തങ്ങളുടെ ട്രൈബർ, ക്വിഡ്, കൈഗർ എന്നിവ അടങ്ങുന്ന മോഡൽ നിരയ്ക്കായി ഒരു ലിമിറ്റഡ് എഡിഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. അർബൻ നൈറ്റ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ എഡിഷനിൽ റെനോ സ്മാർട്ട് മിറർ മോണിറ്റർ പോലുള്ള സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ കൊണ്ടുവരുന്നു. ഇത് പ്രധാനമായും ഒരു ഡിജിറ്റൽ IRVM ആണ്, റിയർ ക്യാമറ ഫീഡ് ഇതിൽ കാണിക്കുന്നു.

ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിലെ തങ്ങളുടെ മൂന്ന് വാഹനങ്ങൾക്കൊപ്പവും അർബൻ നൈറ്റ് എഡിഷൻ വാഗ്ദാനം ചെയ്യുന്നു. മൂന്ന് മോഡലുകളുടേയും ടോപ്പ് സ്പെക്ക് പതിപ്പുകളെ അടിസ്ഥാനമാക്കിയാണ് അർബൻ നൈറ്റ് എഡിഷൻ ഒരുക്കിയിരിക്കുന്നത്. ട്രൈബറിന്റെയും കൈഗറിന്റെയും നോർമൽ പതിപ്പിനേക്കാൾ 14,999 രൂപയും ക്വിഡിന്റെ സാധാരണ ടോപ്പ് സ്പെക് മോഡലിനേക്കാൾ 6,999 രൂപയും ഇവയ്ക്ക് വില കൂടുതലായിരിക്കും.

ഉത്സവ സീസണെ നേരിടാൻ റെനോ റെഡി

ഇതൊരു പ്രത്യേക പതിപ്പ് മാത്രമല്ല, ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ കൂടിയാണ്. ഓരോ മോഡലിലും 300 യൂണിറ്റ് നൈറ്റ് എഡിഷനാണ് റെനോ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുക. അർബൻ നൈറ്റ് എഡിഷൻ എന്നത് റെനോയുടെ സ്റ്റൈലിംഗിന്റെയും അർബൻ ഫ്രണ്ട്ലി ഫീച്ചറുകളുടേയും സവിശേഷമായ സമീപനമാണ്.

സ്റ്റെൽത്ത് ബ്ലാക്ക് ബോഡി കളർ, സ്റ്റാർഡസ്റ്റ് സിൽവർ ആക്‌സന്റുകൾ എന്നിവ പോലെ സൗന്ദര്യാത്മകമായ എലമെന്റുകൾക്കൊപ്പം എലഗൻസിന്റെയും സ്റ്റൈലിന്റെയും അതിമനോഹരമായ ഒരു പാക്കേജ് റെനോ വാഗ്ദാനം ചെയ്യുന്നു. കൈഗറിന് ഇതിനകം തന്നെ ഒരു ബ്ലാക്ക് ഷെയ്ഡുണ്ട്. ട്രൈബറിനും ക്വിഡിനും അർബൻ നൈറ്റ് എഡിഷനാണ് ബ്ലാക്ക് നിറം കൈക്കലാക്കാനുള്ള ഏക മാർഗം.

ഉത്സവ സീസണെ നേരിടാൻ റെനോ റെഡി

എല്ലാ അർബൻ നൈറ്റ് വേരിയന്റുകളിൽ എല്ലാം ഒരേ സ്റ്റെൽത്ത് ബ്ലാക്ക്, സ്റ്റാർഡസ്റ്റ് സിൽവർ ആക്‌സന്റുകൾ ലഭിക്കുമെങ്കിലും, വ്യത്യസ്ത വാഹനങ്ങൾക്ക് അനുസരിച്ച് ഫീച്ചറുകളുടെ ലിസ്റ്റ് വ്യത്യാസപ്പെടുന്നു, അതിനാലാണ് വിലയിൽ മാറ്റവും വരുന്നത്. കൈഗർ, ട്രൈബർ , ക്വിഡ് മോഡലുകളിൽ വരുന്നത് എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

1. കൈഗർ അർബൻ നൈറ്റ് എഡിഷൻ: റെനോ കൈഗർ അർബൻ നൈറ്റ് എഡിഷന് റിയർ സ്കിഡ് പ്ലേറ്റുകളും എക്സ്റ്റീരിയറിൽ സൈഡ് ഡോർ ബോഡി ക്ലാഡിംഗും ലഭിക്കുന്നു. അകത്തേക്ക് നീങ്ങുമ്പോൾ, കൈഗർ അർബൻ നൈറ്റ് എഡിഷനിൽ ഒരു സ്മാർട്ട് മിറർ മോണിറ്റർ, ഒരു അഡ്വാൻസ്ഡ് ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, ഒരു ഇലുമിനേറ്റഡ് സ്കഫ് പ്ലേറ്റ്, ഒരു പഡിൽ ലാമ്പ് എന്നിവ റെനോ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉത്സവ സീസണെ നേരിടാൻ റെനോ റെഡി

2. ട്രൈബർ അർബൻ നൈറ്റ് എഡിഷൻ: കൈഗറിനെ പോലെ തന്നെ, ട്രൈബറിലും റിയർ സ്കിഡ് പ്ലേറ്റുകളും സൈഡ് ഡോർ ബോഡി ക്ലാഡിംഗും അവതരിപ്പിക്കുന്നു. ഒരു സ്റ്റാർഡസ്റ്റ് സിൽവർ ഫിനിഷിനൊപ്പം ഒരു റിയർ ട്രങ്ക് ക്രോം ലൈനറിന്റെ അഡീഷൻ ട്രൈബറിന് ലഭിക്കുന്ന അധിക സവിശേഷതയാണ്. ക്യാബിനുള്ളിൽ, ട്രൈബർ അർബൻ നൈറ്റ് എഡിഷനിൽ ഒരു സ്മാർട്ട് മിറർ മോണിറ്റർ, ഒരു ഇലുമിനേറ്റഡ് സ്കഫ് പ്ലേറ്റ്, ഒരു പഡിൽ ലാമ്പ് എന്നിവയാണ് വരുന്നത്.

3. ക്വിഡ് അർബൻ നൈറ്റ് എഡിഷൻ: മറ്റ് രണ്ട് മോഡലുകൾക്കൊപ്പം ഫീച്ചറുകളാൽ സമ്പന്നമായ അഡീഷനുകൾക്ക് വിരുദ്ധമായി, ക്വിഡിൽ കുറഞ്ഞ വിലയ്ക്ക് അല്പം ആഡ്ഓൺ ഫീച്ചറുകളാണ് ലഭിക്കുന്നത്. മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾ, ഹെഡ്‌ലാമ്പ് ബെസൽ, ബമ്പർ ഗാർണിഷ് എന്നിവയിൽ റെനോ സ്റ്റാർഡസ്റ്റ് സിൽവർ ആക്‌സന്റുകൾ ചേർത്തിട്ടുണ്ട്. സ്റ്റാർഡസ്റ്റ് സിൽവർ ഫ്ലെക്‌സ് വീലുകൾ, ഒരു ഇൽയുമിനേറ്റഡ് സ്‌കഫ് പ്ലേറ്റ്, ഒരു പഡിൽ ലാമ്പ് എന്നിവ ഇതിൽ വരുന്ന ശ്രദ്ധേയമായ കൂട്ടിച്ചേർക്കലുകളാണ്.

ഉത്സവ സീസണെ നേരിടാൻ റെനോ റെഡി

അർബൻ നൈറ്റ് എഡിഷനിൽ വരുന്ന സ്മാർട്ട് മിറർ മോണിറ്റർ എന്ന് വിളിക്കപ്പെടുന്ന 9.66 ഇഞ്ച് സ്‌ക്രീനാണ് ഏറ്റവും വലിയ സവിശേഷത. ഇതൊരു IRVM ആയി ഇരട്ടിക്കുന്നു. ഇന്തോനേഷ്യയിൽ വിൽക്കുന്ന പുതിയ സുസുക്കി XL7 -ലും സമാനമായ ഒരു സവിശേഷത കാണാനാവും. ഈ സ്ക്രീനിന് IRVM -നായി ക്രമീകരിക്കാവുന്ന വ്യൂ ആംഗിളുകളും ലഭിക്കുന്നു. മാത്രമല്ല, ഇത് ഒരു ഡാഷ്‌ക്യാമായും പ്രവർത്തിക്കുന്നു, എല്ലാ സമയത്തും മുന്നിലും പിന്നിലും ദൃശ്യങ്ങൾ ഇത് റെക്കോർഡ് ചെയ്യുന്നു.

വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഉപയോഗിച്ച് റെക്കോർഡ് ചെയ്ത ഫ്രണ്ട്, റിയർ ക്യാമറ ഫൂട്ടേജ് ഉപഭോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാം. ഇതല്ലാതെ, മൂന്ന് വാഹനങ്ങൾക്കും പവർട്രെയിനുകളിൽ മാറ്റങ്ങളൊന്നുമില്ല. 1.0 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിനാണ് ഇവ മൂന്നിനും കരുത്തേകുന്നത്, എന്നാൽ 100 bhp പവറും 190 Nm torque ഉം പുറപ്പെടുവിക്കുന്ന ടർബോ പതിപ്പ് കിഗറിന് മാത്രമേ ലഭിക്കൂ.

ഡീലർമാരും വ്യവസായവും തങ്ങളുടെ ജീവനക്കാരും ഉൾപ്പെടെയുള്ള റെനോ കുടുംബത്തിന് ഇതൊരു ആവേശകരമായ പ്രഖ്യാപനമാണ് എന്ന് റെനോ ഇന്ത്യയുടെ കൺട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. വെങ്കട്ട്‌റാം മാമില്ലപ്പള്ളി പുതിയ ലോഞ്ചിന്റെ ആവേശം പങ്കുവെച്ചു. ഉത്സവ സീസണിൽ ഈ അപ്പ്ഡേറ്റിലുടെ മോഡൽ നിരയെ നവീകരിക്കാനുള്ള റെനോയുടെ പ്ലാൻ എത്രത്തോളം വിജയിക്കും എന്നത് നമുക്ക് കണ്ടറിയാം.

Article Published On: Saturday, September 2, 2023, 11:45 [IST]
English summary
Renault launched exciting urban night editions for it indian portfolio
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X