ടിയാഗോയും കോമെറ്റും സൈഡാകുമോ? ഇന്ത്യക്കായി 2 പുതിയ ഇലക്ട്രിക് കാറുകളുമായി വാഹന ഭീമന്‍മാര്‍
റെനോ നിസാന്‍ ഓട്ടോമോട്ടീവ് പ്രൈവറ്റ് ലിമിറ്റഡ് (RNAIPL) എന്ന പേരില്‍ കഴിഞ്ഞ 13 വര്‍ഷമായി റെനോയും നിസാനും ഇന്ത്യന്‍ വാഹന വിപണിയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഇവര്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരുന്നു. തങ്ങളുടെ ചെന്നൈയിലെ വാഹന നിര്‍മാണ പ്ലാന്റില്‍ നിന്നായി മൊത്തം 25 ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് കൊണ്ടാണ് സഖ്യം വമ്പന്‍ നാഴികക്കല്ല് പിന്നിട്ടിരിക്കുന്നത്.
ഇക്കാലയളവിനിടെ ഗ്രൂപ്പ് 20 വ്യത്യസ്ത കാറുകള്‍ ഇവിടെ നിര്‍മ്മിച്ചു. പണിതിറക്കിയ 25 ലക്ഷം കാറുകളില്‍ 11.5 ലക്ഷം എണ്ണം പശ്ചിമേഷ്യ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്ക, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, തെക്കുകിഴക്കന്‍ ഏഷ്യ, സാര്‍ക്ക് രാജ്യങ്ങള്‍, സബ്-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ 108 വ്യത്യസ്ത വിപണികളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റെനോ 10 ലക്ഷം കാര്‍ ഉത്പാദനമെന്ന നേട്ടം കൈവരിച്ചത്.

അങ്ങനെ നോക്കുമ്പോള്‍ ചെന്നൈയില്‍ നിര്‍മിച്ച ബാക്കി 15 ലക്ഷം കാറുകള്‍ നിസാന്‍ മോഡലുകളാകും. റെനോയുടെ െൈകഗര്‍, ട്രൈബര്‍, ക്വിഡ് എന്നിവയും നിസാന്റെ മാഗ്‌നൈറ്റും ഉള്‍പ്പെടെ നാല് മോഡലുകള്‍ മാത്രമാണ് ഗ്രൂപ്പ് ഇപ്പോള്‍ ഇന്ത്യയില്‍ വില്‍ക്കുന്നത്. എന്നാല്‍ രാജ്യത്ത് 5300 കോടി രൂപയിലേറെ നിക്ഷേപിക്കാന്‍ ഒരുങ്ങുന്ന കമ്പനികള്‍ ആറ് പുതിയ മോഡലുകള്‍ ഉടന്‍ വില്‍പ്പനക്കെത്തിക്കാനുള്ള പരിപാടിയിലാണ്.
ഇതില്‍ രണ്ട് ഇലക്ട്രിക് കാറുകള്‍ ഉണ്ടെന്നതാണ് ആവേശം ഇരട്ടിയാക്കുന്നത്. ചെന്നൈയിലെ നിര്‍മാണ പ്ലാന്റില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുമെന്നും വാഹന നിര്‍മ്മാതാക്കള്‍ കഴിഞ ദിവസം വെളിപ്പെടുത്തി. ഏത് ഇലക്ട്രിക് വാഹനങ്ങളാണ് റെനോ-നിസാന്‍ സഖ്യം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇപ്പോള്‍ വ്യക്തമല്ല.

ആഗോള വിപണിയില്‍ ഡാസിയ സ്പ്രിംഗ് എന്ന പേരില്‍ ഇതിനകം തന്നെ ക്വിഡിന്റെ ഒരു ഇവി പതിപ്പ് വിറ്റഴിക്കുന്നുണ്ട്. രണ്ട് ഇവികളില്‍ ഒന്ന് ഇതാകാനാണ് സാധ്യത. പരമാവധി 44 bhp പവര്‍ പുറപ്പെടുവിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ചാണ് ഇതിന് അവകാശപ്പെടുത്ത്. ഇന്ത്യയിലെ ബജറ്റ് ഇലക്ട്രിക് കാര്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ഈ പുതിയ കാറിന് സാധിക്കും.
ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍, ടാറ്റ ടിയാഗോ ഇവി, എംജി കോമറ്റ്, സിട്രോണ്‍ eC3 എന്നീ മോഡലുകള്‍ ആയിരിക്കും ഇതിന്റെ എതിരാളികള്‍. എന്നാല്‍ റെനോ-നിസാന്‍ ഇന്ത്യയില്‍ എത്തിക്കാന്‍ പോകുന്ന രണ്ടാമത്തെ ഇലക്ട്രിക് കാര്‍ ഏതായിരിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഇതുവരെ ലഭ്യമല്ല. കഴിഞ്ഞ വര്‍ഷം നിസാന്‍ ഇന്ത്യയില്‍ മൂന്ന് പുതിയ എസ്‌യുവികള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
X-ട്രെയില്‍, കാഷ്‌കായ്, ജൂക്ക് എന്നീ മോഡലുകളാണ് അവര്‍ ഇന്ത്യയിലെത്തിക്കാന്‍ പോകുന്നത്. X-ട്രെയില്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടൊയോട്ട ഫോര്‍ച്യൂണറും എംജി ഗ്ലോസ്റ്ററും ഏറ്റുമുട്ടുന്ന ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തിലേക്കാണ് നിസാന്‍ X-ട്രെയിലിന്റെ വരവ്. കംപ്ലീറ്റ്‌ലി ബില്‍റ്റ് യൂണിറ്റായിട്ടാകും X-ട്രെയില്‍ എത്തുകയെന്നാണ് നിഗമനം. എന്നാല്‍ കാഷ്‌കായ്‌യും ജൂക്കും എന്ന് വരുമെന്ന കാര്യം ഉറപ്പായിട്ടില്ല.
ആദ്യം സാധ്യതാ പഠനം നടത്തിയ ശേഷം മാത്രമായിരിക്കും ഈ രണ്ട് എസ്‌യുവികളുടെയും അവതരണം. ഹ്യുണ്ടായി ട്യൂസോണ്‍, സിട്രോണ്‍ C5 എയര്‍ക്രോസ്, ജീപ്പ് കോമ്പസ് എന്നീ വലിയ എസ്‌യുവികള്‍ക്കെതിരെ മുട്ടനാണ് കാഷ്‌കായ്‌യെ കളത്തിലിറക്കുക. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, എംജി ആസ്റ്റര്‍, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍, സ്‌കോഡ കുഷാഖ്, ഫോക്സ്‍വാ ഗണ്‍ ടൈഗൂണ്‍ എന്നീ വമ്പന്‍മാര്‍ അരങ്ങ് വാഴുന്ന മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലായിരിക്കും ജൂക്കിന്റെ അങ്കംവെട്ട്.

ബ്രാന്‍ഡിലേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി റെനോ ഇന്ത്യ കഴിഞ്ഞ ദിവസം പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടിരുന്നു. 'റെനോ എക്‌സ്പീരിയന്‍സ് ഡേയ്സ്' ക്യാമ്പയിനിന്റെ ഭാഗമായാണ് യൂറോപ്യന്‍ ബ്രാന്‍ഡ് 'ഷോറൂം ഓണ്‍ വീല്‍സ്' എന്ന സേവനം ആരംഭിച്ചിരുന്നു. പുതിയ കാര്‍ വാങ്ങാനുള്ള സേവനങ്ങള്‍ക്കൊപ്പം റെനോ കാറുകളുടെ സര്‍വീസ് സൗകര്യങ്ങളും ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് ഈ സംരംഭം.
ഇന്ത്യയിലെ 26 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും റെനോയുടെ 625 കേന്ദ്രങ്ങളിലൂടെ രാജ്യവ്യാപകമായി ഷോറൂം ഓണ്‍ വീല്‍സ് പ്രചാരണം നടത്തും. ഇന്ത്യന്‍ വാഹന വിപണിയില്‍ ഇതാദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്. വര്‍ക്ക്ഷോപ്പ് ഓണ്‍ വീല്‍സ് സംരംഭത്തിലൂടെ ഉപഭോക്താക്കളുടെ വീട്ടുമുറ്റങ്ങളില്‍ റെനോ വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും സേവനവും നല്‍കും.


Click it and Unblock the Notifications








