റെനോയുള്ളപ്പോള്‍ 'റെയിന്‍' ഒരു വിഷയമല്ല! ജനപ്രിയ എസ്‌യുവി 77,000 രൂപ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാം

പതിറ്റാണ്ടുകളായി ഇന്ത്യയില്‍ കാറുകള്‍ വില്‍പ്പനക്കെത്തിക്കുന്ന ഫ്രഞ്ച് കാര്‍ ബ്രാന്‍ഡാണ് റെനോ (Renault). മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ തലതൊട്ടപ്പന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഡസ്റ്റര്‍ അടക്കം നിരവധി ജനപ്രിയ കാറുകള്‍ റെനോ വിപണിയില്‍ എത്തിച്ചിരുന്നു. നിലവില്‍ ക്വിഡ്, കൈഗര്‍, ട്രൈബര്‍ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് റെനോ വിപണിയില്‍ എത്തിക്കുന്നത്.

മഴ തിമിര്‍ത്ത് പെയ്യുന്ന ഈ ജൂലൈ മാസം ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് ബെസ്റ്റ് സമയം. റെനോ ഇന്ത്യ ജൂലൈ മാസത്തില്‍ തങ്ങളുടെ കാര്‍ ലൈനപ്പില്‍ ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ (Renault Offers) വാഗ്ദാനം ചെയ്യുന്നുണ്ട്. ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടുകള്‍, ലോയല്‍റ്റി ബോണസുകള്‍ തുടങ്ങിയ വിവിധ ആനുകൂല്യങ്ങളിലൂടെ നിങ്ങള്‍ക്ക് ഇപ്പോള്‍ 77,000 രൂപ വരെ ലാഭിക്കാന്‍ സാധിക്കും. റെനോ കാറുകള്‍ക്ക് മോഡല്‍ തിരിച്ച് എങ്ങനെയാണ് ഓഫറുകള്‍ എന്ന് നോക്കാം.

renault kwid

റെനോ ക്വിഡ്: റെനോയുടെ എന്‍ട്രി ലെവല്‍ കാറാണ് ക്വിഡ് ഹാച്ച്ബാക്ക്. ഈ മാസം ക്വിഡ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ക്ക് 57,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 12,000 രൂപ കോര്‍പ്പറേറ്റ് ബോണസ് 10,000 രൂപ വരെ ലോയല്‍റ്റി ബോണസും ഉള്‍പ്പെടുന്നു.

1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് റെനോയുടെ ഏറ്റവും ചെറിയ കാറിന് കരുത്ത് പകരുന്നത്. 800സിസി പെട്രോള്‍ എഞ്ചിന്‍ ഓഫര്‍ ചെയ്തിരുന്നെങ്കിലും ബിഎസ് VI ഘട്ടം രണ്ട് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ നിര്‍ത്തലാക്കുകയായിരുന്നു. ക്വിഡിലെ 1.0 ലിറ്റര്‍ എഞ്ചിന്‍ 68 bhp പവറും 91 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു.

റെനോ ട്രൈബര്‍: ഫ്രഞ്ച് ബ്രാന്‍ഡ് പുറത്തിറക്കുന്ന സബ്-4 മീറ്റര്‍, 7 സീറ്റര്‍ എംപിവിയാണ് ട്രൈബര്‍. റെനോ ട്രൈബറിന് ജൂലൈയില്‍ 52,000 രൂപ വരെയാണ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നത്. ഇതില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 12,000 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും 25,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു.

1.0 ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് റെനോ ട്രൈബറിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 72 bho പവറും 96 Nm ടോര്‍ക്കും നല്‍കുന്നു. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ റെനോ ട്രൈബര്‍ എംപിവിയില്‍ ലഭ്യമാണ്.

renault kiger

റെനോ കൈഗര്‍: ക്രോസ് ഓവര്‍ എസ്‌യുവി നിലവില്‍ റെനോ ഇന്ത്യയില്‍ വില്‍ക്കുന്ന ജനപ്രിയ മോഡലാണ്. സ്‌റ്റൈലിഷ് ഡിസൈന്‍, വിശാലമായ ഇന്റീരിയര്‍, പ്രായോഗിക സവിശേഷതകള്‍ എന്നിവ കൊണ്ട് കൈഗര്‍ എളുപ്പം ജനപ്രിയമായി. ജൂലൈ മാസം റെനോ ഏറ്റവും കൂടുതല്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നത് കൈഗറിനാണ്. ഈ മാസം 77,000 രൂപ വരെ ആനുകൂല്യങ്ങളോടെ ജനപ്രിയ വാഹനം വീട്ടില്‍ എത്തിക്കാം.

25,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 12,000 രൂപ കോര്‍പ്പറേറ്റ് ബോണസ്, 20,000 രൂപ വരെ ലോയല്‍റ്റി ബോണസ് എന്നിവ സഹിതമാണ് ഇത്രയും വലിയ ഓഫറുകള്‍. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ റെനോ കൈഗര്‍ സ്വന്തമാക്കാം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ AMT ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി വരുന്ന 1.0 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ആദ്യത്തേത്.

ഈ എഞ്ചിന്‍ 72 bhp പവറും 96 Nm ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ളതാണ്. 100 bhp പവറും 160 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു CVT ഗിയര്‍ബോക്‌സുകളോടൊപ്പം വരുന്നു.

2023 ജൂലൈ 31 വരെ അല്ലെങ്കില്‍ സ്റ്റോക്കുകള്‍ തീരുന്നത് വരെ ഈ ഓഫറുകളുടെ കാലാവധി. മുകളില്‍ പറഞ്ഞ ഓഫറുകള്‍ വേരിയന്റ്, കളര്‍, മേഖല, ഡീലര്‍ഷിപ്പ് എന്നിവയടക്കമുള്ള ഘടകങ്ങള്‍ അനുസരിച്ച് മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഓഫറില്‍ റെനോ കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏറ്റവും അടുത്ത റെനോ അംഗീകൃത ഡീലര്‍ഷിപ്പില്‍ എത്തി കൂടുതല്‍ വിവരങ്ങള്‍ അറിയാം.

More from DriveSpark

Article Published On: Tuesday, July 11, 2023, 11:01 [IST]
English summary
Renault offer july 2023 up to rs 77000 discount on its cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X