പത്തല്ല പതിനായിരമല്ല! മോഡൽ നിരയിൽ 65,000 രൂപ വരെ ഡിസ്‌കൗണ്ടുകളുമായി റെനോ
ഇന്ത്യൻ വാഹന വിപണി വലിയ പ്രതിസന്ധികളൊന്നും ഇല്ലാതെ വളരെ സ്മൂത്തായ ഒരു ട്രാക്കിലാണ് ഇപ്പോൾ, എന്നാൽ ഈ സാഹചര്യങ്ങളിലും വിൽപ്പന മെച്ചപ്പെടുത്താൻ പല വാഹന നിർമ്മാതാക്കളും തങ്ങളുടെ മോഡൽ നിരയിൽ കാര്യമായ ഓഫറുകളും ആുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. റെനോയും ഇതേ ട്രെൻഡ് തന്നെ പിന്തുടരുന്നു.
ട്രൈബർ, കൈഗർ, ക്വിഡ് എന്നീ മൂന്ന് കാറുകൾ അടങ്ങുന്ന മോഡൽ ലൈനപ്പിൽ റെനോ ജൂൺ മാസത്തിൽ 65,000 രൂപ വരെ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുകയാണ്. റെനോയുടെ ബിഎസ് VI ഫേസ് 1, ബിഎസ് VI ഫേസ് 2 വാഹനങ്ങൾക്ക് ക്യാഷ് ഡിസ്‌കൗണ്ടുകളും കോർപ്പറേറ്റ് ഡിസ്കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ലഭ്യമാണ്. എന്നിരുന്നാലും, ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നത്, ബ്രാൻഡിന്റെ എല്ലാ മോഡലുകളിലും RXE വേരിയന്റിന് ലോയൽറ്റി ആനുകൂല്യങ്ങൾ മാത്രമേ ലഭ്യമാകൂ എന്നതാണ്.

കൂടാതെ, വെഹിക്കിൾ സ്‌ക്രാപ്പേജ് സ്‌കീമായ R.E.L.I.V.E പ്രയോജനപ്പെടുത്താൻ തയ്യാറാവുന്ന ഉപഭോക്താക്കൾക്ക് റെനോ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഇതിന് കീഴിൽ വാഹന മൂല്യനിർണ്ണയം മുതൽ RTO -യിൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് വരെ കമ്പനി കൈകാര്യം ചെയ്യുന്നു. പരിസ്ഥിതിയെ മലിനമാക്കുന്ന പഴക്കം ചെന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് ക്രമേണ നീക്കം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു.
റെനോ ട്രൈബർ: ട്രൈബറിന്റെ ഫേസ് 1 മോഡലുകളിൽ, റെനോ 62,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു, 25,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടുകളും തെരഞ്ഞെടുത്ത വേരിയന്റുകളിൽ 12,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകളും ഉൾപ്പെടുന്നു. അതേസമയം, 2023 -ൽ നിർമ്മിച്ച പഴയ ബിഎസ് VI മോഡലുകൾക്ക് 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടുകളും 25,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസുകളും 12,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ട്രൈബറിന്റെ ബിഎസ് VI ഫേസ് 2 മോഡലുകൾക്ക് 45,000 രൂപ വരെ ഓഫർ ലഭിക്കുന്നു. ഈ ഓഫർ പാക്കേജിൽ 15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു. ഈ മോഡലുകൾക്ക് കോർപ്പറേറ്റ് ആനുകൂല്യങ്ങൾ ലഭിക്കില്ല.
എന്നാൽ 10,000 രൂപ വരെ ലോയൽറ്റി ക്യാഷ് ആനുകൂല്യങ്ങൾ ലഭിക്കും. 72 bhp മാക്സ് പവറും 96 Nm പീക്ക് torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിനാണ് ട്രൈബർ എംപിവിക്ക് കരുത്ത് പകരുന്നത്. എഞ്ചിൻ യൂണിറ്റ് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് AMT എന്നിവയ്‌ക്കൊപ്പം ലഭ്യമാകും.

റെനോ കൈഗർ: റെനോയുടെ കൈഗർ എന്ന മോഡൽ ഒരു കോംപാക്ട് എസ്‌യുവിയായി വാഗ്ദാനം ചെയ്യുന്ന മൂല്യം/ വാല്യുവിന് വളരെ പ്രശംസിക്കപ്പെടുന്ന ഒരു മോഡലാണ്. നാല് മീറ്ററിൽ താഴെ നീളവും എഞ്ചിനുകളുടെയും ഗിയർബോക്സുകളുടെയും മികച്ച കോമ്പിനേഷനുകളോടെ, എസ്‌യുവി കമ്പനിക്ക് മികച്ച വിൽപ്പന നൽകുന്നത് തുടരുന്നു. 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ കൈഗർ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്.
NA യൂണിറ്റ് 72 bhp പവറും 96 Nm torque ഉം ഉൽപ്പാദിപ്പിക്കുകയും അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഓപ്ഷൻ ലഭിക്കുന്നു. അതേസമയം ടർബോ-പെട്രോൾ എഞ്ചിൻ 100 bhp മാക്സ് പവറും 160 Nm പീക്ക് torque ഉം നൽകുന്നു. എന്നിരുന്നാലും, ഈ എഞ്ചിൻ അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിലും CVT -യിലും ലഭ്യമാണ്, AMT പതിപ്പ് ഇതിൽ ഇല്ല.
കിഗറിന്റെ പഴയ ബിഎസ് VI മോഡലുകൾക്ക് 62,000 രൂപ വരെ കിഴിവ് ലഭിക്കുന്നു, അതിൽ എനർജി AMT വേരിയന്റുകളിൽ 25,000 രൂപ വരെയും എനർജി മാനുവൽ, ടർബോ വേരിയന്റുകളിൽ 15,000 രൂപ വരെയും ക്യാഷ് ഡിസ്‌കൗണ്ട് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു. 25,000 രൂപ വരെയുള്ള എക്‌സ്‌ചേഞ്ച് ബോണസുകളും 12,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും റെനോ വാഗ്ദാനം ചെയ്യുന്നു.
അതേസമയം കൈഗറിന്റെ പുതിയ ബിഎസ് VI ഫേസ് 2 മോഡലുകളിൽ, RXT, RXT(O) ടർബോ വേരിയന്റുകളിൽ 25,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭ്യമാണ്, എന്നാൽ RXZ വേരിയന്റിന് 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടേ ലഭിക്കൂ. തെരഞ്ഞെടുത്ത വേരിയന്റുകളിൽ കമ്പനി 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും വാഗ്ദാനം ചെയ്യുന്നു, കൂടാതെ ലോയൽറ്റി ആനുകൂല്യങ്ങൾ 10,000 രൂപ വരെ നീളുന്നു.

റെനോ ക്വിഡ്: 2015 മുതൽ ക്വിഡ് റെനോയുടെ മോഡൽ നിരയുടെ ഭാഗമാണ്, അതിനുശേഷം പല ഫെയ്‌സ്‌ലിഫ്റ്റുകളിലൂടെയും അപ്പ്ഡേറ്റുകളിലൂടെയും ചെറു ഹാച്ച് കടന്നുപോയി. 68 bhp മാക്സ് പവറും 91 Nm torque ഉം ഉൽപ്പാദിപ്പിക്കുന്ന 1.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനിൽ ഇത് ഇപ്പോൾ ലഭ്യമാണ്, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT -യുമായി എഞ്ചിൻ കണക്ട് ചെയ്തിരിന്നു.
ഓൾഡ് സ്റ്റോക്ക് ബിഎസ് VI മോഡലുകൾക്ക് 57,000 രൂപ വരെ കിഴിവുകൾ വാഗ്ദാനം കമ്പനി വാഗ്ദാനം ചെയ്യുന്നു, ഇതിൽ AMT വേരിയന്റുകളിൽ 25,000 രൂപ വരെയും മാനുവൽ വേരിയന്റുകളിൽ 20,000 രൂപ വരെയും ക്യാഷ് ഡിസ്‌കൗണ്ട് ഉൾപ്പെടുന്നു. ക്വിഡിന് 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
15,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകൾ, 20,000 രൂപ വരെ എക്സ്ചേഞ്ച് ബോണസുകൾ, 12,000 രൂപയുടെ കോർപ്പറേറ്റ് ആനുകൂല്യങ്ങൾ, 10,000 രൂപ വരെ ലോയൽറ്റി ബെനിഫിറ്റുകൾ എന്നിവ ഉൾപ്പെടുന്ന 57,000 രൂപ വരെയുള്ള ഓഫറുകളാണ് പുതിയ ബിഎസ് VI ഫേസ് 2 വേരിയന്റുകൾ റെനോ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








