ഡസ്റ്റർ ഉയിർ; തിരിച്ചുവരവിൻ്റെ പാതയിൽ ജനപ്രിയ എസ്‌യുവി; ക്രെറ്റ ഇച്ചിരി വിയർക്കും

ഇന്ത്യയിലെ എസ്‌യുവി സെഗ്മെൻ്റിലെ മത്സരം ഒരോ ദിവസം ചെല്ലുന്തോറും കടുത്തുകൊണ്ടിരിക്കുകയാണ്. എല്ലാ വാഹന നിർമാത്ക്കളും ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത് ഈ സെഗ്മെൻ്റിലേക്കാണ്. എസ്‍‌യുവിയിൽ തങ്ങളുടേതായ ഒരു അടിത്തറ പാകാൻ ഉളള ശ്രമത്തിൻ്റെ ഭാഗമായി തിരിച്ചുവരവിൻ്റെ പാതയിലാണ് റെനോ. 1000 കോടിയുടെ നിക്ഷേപം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫ്രഞ്ച് വാഹന നിർമാതാക്കൾക്ക് ഇപ്പോൾ ക്വിഡ് എൻട്രി ലെവൽ ഹാച്ച്ബാക്ക്, കൈഗർ കോംപാക്റ്റ് എസ്‌യുവി, ട്രൈബർ എം‌പി‌വി എന്നീ മോഡലുകൾ മാത്രമേ നിലവിൽ പ്രാദേശിക വിപണിയിൽ വിൽപ്പനയ്‌ക്കുള്ളൂ. അത് കൊണ്ട് തന്നെ പുതുയ മോഡൽ അവതരിപ്പിക്കാതെ കമ്പനിക്ക് ഇന്ത്യൻ വിപണിയിൽ പിടിച്ചു നിൽക്കാൻ പ്രപയാസമായിരിക്കും. അത് കൊണ്ടാണ് ജനപ്രിയ മോഡലായ ഡസ്റ്ററിനെ തിരികെ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നത്.

ഡസ്റ്റർ ഉയിർ; തിരിച്ചുവരവിൻ്റെ പാതയിൽ ജനപ്രിയ എസ്‌യുവി; ക്രെറ്റ ഇച്ചിരി വിയർക്കും

രണ്ടാം തലമുറ ഡസ്റ്ററിനെ സംബന്ധിച്ചിടത്തോളം, CMF-B ആർക്കിടെക്ചർ വൻതോതിൽ പ്രാദേശികവൽക്കരിക്കപ്പെടും, കൂടാതെ ബിഗ്സ്റ്റർ ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റർ എസ്‌യുവി ഉൾപ്പെടെയുള്ള കൂടുതൽ മോഡലുകളും ഇത് സൃഷ്ടിക്കും. മോഡുലാർ CMF-B യ്ക്ക് ഒരു EV ഡെറിവേറ്റീവ് ഉള്ളതിനാൽ, ഒരു ഇലക്ട്രിക് മിഡ്‌സൈസ് എസ്‌യുവിയും ലിസ്റ്റിൽ നിന്ന് തള്ളിക്കളയാനാവില്ല. എന്നാൽ ഇതിൻ്റെ രസകരമായ കാര്യമെന്താണെന്ന് വച്ചാൽ ഈ പ്ലാറ്റ്‌ഫോം ബാഡ്‌ജ്-എഞ്ചിനീയറിംഗ് നിസ്സാൻ ഉൽപ്പന്നങ്ങൾക്ക് കൂടിയായിരിക്കുമെന്നതാണ് മനസിലാക്കാൻ സാധിക്കുന്ന കാര്യം

അതിനാൽ ഇടത്തരം അഞ്ച് സീറ്റർ എസ്‌യുവികൾക്കും ഏഴ് സീറ്റർ എസ്‌യുവികൾക്കും സാധ്യത കൂടുതലാണ്. ഫ്രഞ്ച് ഓട്ടോ മേജർ അടുത്ത വർഷം അർക്കാന (ക്യാപ്‌ടറിനെ അടിസ്ഥാനമാക്കി) കൊണ്ടുവരും, അതേസമയം മേഗൻ ഇ-ടെക് മറ്റൊരു സാധ്യതയാണ്, കാരണം അവ CBU വഴി അവതരിപ്പിക്കും. നിലവിൽ, ചെലവ് കുറഞ്ഞ CMF-A പ്ലാറ്റ്‌ഫോം നിസാന്റെ മാഗ്‌നൈറ്റിനൊപ്പം റെനോയുടെ കിഗർ, ക്വിഡ്, ട്രൈബർ എന്നിവയ്ക്ക് ഒപ്പമായിരിക്കും നിൽക്കുക. നിസ്സാൻ കിക്ക്സിൽ മാത്രമേ ദീർഘകാലം സേവിക്കുന്ന M0 ആർക്കിടെക്ചർ കാണാനാകൂ, അത് ദീർഘകാലത്തേക്ക് ലഭ്യമായേക്കില്ല.

ഡസ്റ്റർ ഉയിർ; തിരിച്ചുവരവിൻ്റെ പാതയിൽ ജനപ്രിയ എസ്‌യുവി; ക്രെറ്റ ഇച്ചിരി വിയർക്കും

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ നിലവിൽ ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, സ്‌കോഡ കുഷാക്ക്, ഫോക്സ‌്‌വാഗൺ ടൈഗൂൺ, എംജി ആസ്റ്റർ തുടങ്ങിയ മോഡലുകളാണ് വിൽപ്പനയിൽ മികച്ച് നിൽക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വരുന്ന പുതിയ മോഡലുകൾക്കൊപ്പം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ധാരാളം പ്രവർത്തനങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം ഡാസിയ ബിഗ്സ്റ്റർ കൺസെപ്റ്റ് പ്രദർശിപ്പിച്ചിരുന്നു.

നിലവിലെ ഡസ്റ്ററിന്റെ വികസിതമായ പതിപ്പ് പോലെയാണ് പുതിയ ആശയം രൂപപ്പെടുത്തിയിരിക്കുന്നത്. ബിഗ്‌സ്റ്ററിന് 4.6 മീറ്റർ നീളമാണുള്ളത്. ഇത് നിലവിലുള്ള ഡസ്റ്ററിനേക്കാൾ വലുതാണ്. വാസ്തവത്തിൽ ഡസ്റ്റർ വിദേശ വിപണികളിൽ ഡാസിയയുടെ ലോഗോയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൈബ്രിഡ് പവര്‍ട്രെയിനുകളുടെ ഡിമാന്‍ഡ് വിശകലനം ചെയ്യാനാണ് കമ്പനികളുടെ തീരുമാനം. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്ന് തോന്നിയാല്‍ കിറ്റ് ഇറക്കുമതി ചെയ്യുകയും ടോപ് വേരിയന്റില്‍ വാഗ്ദാനം ചെയ്യാനുമാണ് പ്ലാന്‍.

ഹൈബ്രിഡ് പ്രൊഡക്ടുകള്‍ പ്രാദേശികമായി നിര്‍മിക്കാനുള്ള പദ്ധതികള്‍ ഇപ്പോള്‍ ഇല്ലെന്നാണ് തോന്നുന്നത്. പെട്രോള്‍-ഹൈബ്രിഡ് മോഡില്‍ വന്നാല്‍ ഡസ്റ്റര്‍ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ എന്നീ മിഡ്‌സൈസ് എസ്‌യുവികള്‍ക്ക് കനത്ത വെല്ലുവിളിയാകും. 2012 ജൂലൈയിലാണ് റെനോ ഇന്ത്യയില്‍ ഡസ്റ്റര്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായി ക്രെറ്റ ഏറ്റെടുക്കുന്നത് വരെ ഇന്ത്യയിലെ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റിലെ മുമ്പനായിരുന്നു ഡസ്റ്റര്‍.

റെനോ ഡസ്റ്ററിന്റെ മുന്‍തലമുറ പതിപ്പ് ആ0 പ്ലാറ്റ്‌ഫോമിലായിരുന്നു ഒരുങ്ങിയിരുന്നത്. യാത്രസുഖം, ഡ്രൈവിംഗ് ഡൈനാമിക്‌സ്, വിശാലമായ ക്യാബിന്‍, ഇന്ധനക്ഷമത, ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ എന്നിവയുടെ ബലത്തില്‍ ഡസ്റ്റര്‍ അതിവേഗം പോപ്പുലറായിരുന്നു. 2014-ല്‍ ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് ഡസ്റ്റര്‍ പിന്നിട്ടു. കാറിനെ കാലികമായി നിലനിര്‍ത്താനായി റെനോ ഡസ്റ്ററിന്റെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ പുറത്തിറക്കി. എന്നാല്‍ ക്രെറ്റയുടെ വരവോടെ ഡസ്റ്ററിന്റെ ജനപ്രിയതക്ക് ഇടിവ് നേരിടുകയായിരുന്നു.

More from DriveSpark

Article Published On: Monday, July 17, 2023, 12:21 [IST]
English summary
Renault planning for coming back in suv segment with full loaded features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X