എന്റെ പൊന്നു ടിയാഗോയെ ഇവി നിനക്ക് കോംപറ്റീഷൻ കൂടുകയാണല്ലോ; 10 ലക്ഷം ബജറ്റിൽ ക്വിഡ് ഇവിയും എത്തുന്നു

നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന ഒരു ട്രെൻഡിൽ തന്നെയാണ് ഇന്നു നമ്മുടെ വാഹന വിപണിയും, നിലവിൽ തരംഗം സൃഷ്ടിക്കുന്ന ഇലക്ട്രിക് വാഹന സെഗ്മെന്റിൽ ഒരു മോഡൽ എങ്കിലും അവതരിപ്പിക്കാനുള്ള പ്രയത്നത്തിലാണ് പല പ്രമുഖ വാഹന നിർമ്മാതാക്കളും. ഒന്നര വർഷത്തിനുള്ളിൽ തങ്ങളുടെ ജനപ്രിയ ക്വിഡ് ഹാച്ച്ബാക്കിന്റെ ഇവി പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെനോ.

10 ലക്ഷം രൂപയിൽ താഴെ ബജറ്റിൽ വരുന്ന ഇലക്ട്രിക് കാർ റെനോ ഇതിനകം ഇവിടെ നിർമ്മിക്കുന്നതും പരിഷ്കരിച്ച ക്വിഡ് ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് . ബമ്പറുകൾ, ലൈറ്റുകൾ, ഗ്രില്ലുകൾ എന്നിവയിൽ മാറ്റം വരുത്തി കൂടുതൽ ഇവി പരിവേഷം ലഭിക്കുന്നതിനായി ക്വിഡ് ഇലക്ട്രിക്ക് ഇവിടെ വിൽക്കുന്ന നോർമൽ ക്വിഡിൽ നിന്ന് അല്പം വ്യത്യസ്തമായി കാണപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

10 ലക്ഷം ബജറ്റിൽ ക്വിഡ് ഇവി എത്തുന്നു

ക്വിഡ് ഇവി നിലവിൽ ചൈനയിലും യൂറോപ്പിലും ഡാസിയ, ഡോങ്ഫെങ് തുടങ്ങിയ വിവിധ നെയിംപ്ലേറ്റുകൾക്ക് കീഴിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. വളരെ കുറഞ്ഞ പ്രവർത്തനച്ചെലവ്, താങ്ങാനാവുന്ന വില, താരതമ്യേന വിശാലമായ ഇന്റീരിയർ, ക്രോസ്ഓവർ രൂപ ശൈലി എന്നിവയുടെ സംയോജനമാവും ഇന്ത്യൻ ഉപഭോക്താക്കൾ ഇതിൽ കാണുന്ന പ്രധാന ആകർഷണം.

മറ്റ് വിപണികളിൽ വിൽക്കുന്ന ക്വിഡ് ഇവിക്കും ഇന്റേണൽ കംബഷൻ എഞ്ചിൻ (ICE) കാറുമായി വേറിട്ടു നിൽക്കാൻ കാര്യമായ മാറ്റങ്ങൾ ലഭിക്കുന്നു. ICE പതിപ്പിൽ പിന്നിൽ ഇരിക്കുന്ന ഫ്യുവൽ ടാങ്ക് നീക്കം ചെയ്തു ഒരു ഫ്ലാറ്റ് ഫ്ലോർ ഇൻസ്റ്റാൾ സജ്ജീകരിച്ചിട്ടുണ്ട്, അല്പം കൂടെ ബലപ്പെടുത്തലിനു ശേഷം കുറച്ച് ഭാരമേറിയ ഫ്ലാറ്റ് ബാറ്ററിയെ വഹിക്കാൻ ഈ ഫ്ലോർ തയ്യാറാണ്. കൂടാതെ, അധിക ലോഡ് കൈകാര്യം ചെയ്യാൻ സസ്പെൻഷനിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

10 ലക്ഷം ബജറ്റിൽ ക്വിഡ് ഇവി എത്തുന്നു

ടാറ്റ ടിയാഗോ ഇവി, സിട്രൺ eC3, എംജിയുടെ കോംപാക്ട് ഇവിയായ കോമെറ്റ് എന്നിവയുമായിട്ടാവും റെനോയുടെ കുഞ്ഞൻ ഇവി മത്സരിക്കുന്നത്. ഇലക്ട്രിക് വാഹനം വിദേശ വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്ന ഡാസിയ സ്പ്രിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ്, എന്നിരുന്നാലും ഇതും ഇന്ത്യയിൽ നിർമ്മിക്കപ്പെടുന്ന റെനോ ക്വിഡിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് വാസ്തവം.

തങ്ങളുടെ ഇവി പ്ലാനുകളുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്ന് റെനോ ഇന്ത്യയുടെ എംഡി വെങ്കട്ട്‌റാം മാമില്ലപ്പള്ളി ഒരു മാധ്യമ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇന്ത്യക്കായുള്ള ഇലക്ട്രിക് മോഡലിനെ നിർമ്മിക്കുന്നത് CMF-A പ്ലാറ്റ്‌ഫോമിനെ ചുറ്റിപ്പറ്റിയാണ്, ഇവിയെ 2024 -ലോ 2025 -ലോ പ്രതീക്ഷിക്കാം എന്നും അദ്ദേഹം അറിയിച്ചു. എത്രയും വേഗം വാഹനത്തെ അവതരിപ്പിക്കാൻ തങ്ങൾ പരമാവധി ശ്രമിക്കുകയാണ്, എന്നിരുന്നാലും കൃത്യമായ ടൈംലൈൻ ഇതുവരെ ഉറപ്പിക്കാനായിട്ടില്ല എന്നും വെങ്കട്ട്റാം വിശദ്ധീകരിച്ചു.

10 ലക്ഷം ബജറ്റിൽ ക്വിഡ് ഇവി എത്തുന്നു

റെനോയുടെ ഇന്ത്യൻ വിപണിയ്ക്കായുള്ള ആദ്യ ഇവി 55 മുതൽ 60 ശതമാനം വരെ പ്രാദേശികവൽക്കരണവുമായി വരാൻ സാധ്യതയുണ്ട്. ഭാവിയിൽ റെനോയുടെ കൂടുതൽ ഇവികൾക്ക് വഴിയൊരുക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി ബാറ്ററികളും സെല്ലുകളും പ്രാദേശികമായി സോഴ്‌സ് ചെയ്യുന്നതിൽ ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ അതീവ ശ്രദ്ധാലുവാണ്.

സെല്ലുകൾ സോഴ്സ് ചെയ്യുന്നതിനായി നിരവധി ഇന്ത്യൻ വെണ്ടർമാരുമായി കമ്പനി ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വരും വർഷങ്ങളിൽ സെല്ലുകളുടെ പ്രാദേശികവൽക്കരണം അന്തിമമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാമില്ലപ്പള്ളി പറയുന്നു. നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ ഇവിയുടെ കാര്യത്തിൽ 85 മുതൽ 90 ശതമാനത്തിലധികം പ്രാദേശികവൽക്കരണം നടത്താനും കമ്പനി ഉദ്ദേശിക്കുന്നു.

10 ലക്ഷം ബജറ്റിൽ ക്വിഡ് ഇവി എത്തുന്നു

യൂറോപ്പ് സ്പെക്ക് ഇവി 44 bhp മാക്സ് പവറും 125 Nm പീക്ക് torque ഔട്ട്പുട്ടുമാണ് വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 26.8 kWh ബാറ്ററി പായ്ക്കോടുകൂടിയാണ് ഇത് വരുന്നത്. WLTP സൈക്കിളിൽ സിംഗിൾ ചാർജിൽ നഗരത്തിൽ 295 കിലോമീറ്റർ എന്ന ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്നു. താരതമ്യേന ചെറിയ ബാറ്ററി സൈസ്, വേഗതയേറിയ ചാർജിംഗ് സമയം ഉറപ്പാക്കുന്നു എന്ന് നിർമ്മാതാക്കൾ പറയുന്നു. എന്നിരുന്നാലും ഇന്ത്യൻ സ്പെക്ക് മോഡലിന്റെ സവിശേഷതകൾ വ്യത്യാസപ്പെടാം.

റെനോ ക്വിഡ് ഇവിയുടെ വിജയം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, എന്നാൽ ടാറ്റ ടിയാഗോ, ടിഗോർ ഇവികൾ ഒരുമിച്ച് 50,000 യൂണിറ്റുകൾ വിറ്റഴിച്ചു എന്നതാണ് റെനോയ്ക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ഘടകം. കൂടാതെ കാറിന് മത്സരാധിഷ്ഠിതമായ വില നിർണ്ണയം, കുറഞ്ഞത് തുടക്കത്തിലെങ്കിലും വളരെ പ്രധാനമായ ഒരു ഘടകമായിരിക്കും എന്ന് നിസംശയം പറയാം.

More from DriveSpark

Article Published On: Saturday, August 19, 2023, 14:36 [IST]
English summary
Renault to launch kwid ev under 10 lakh budget in 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X