പിള്ളേരായാൽ ഇങ്ങനെ വേണം; വില 25 കോടി രൂപ; മൂന്ന് റോൾസ് റോയ്സ് സ്വന്തം
റോൾസ് റോയ്സ് എന്ന് പറഞ്ഞാൽ ആഡംബരത്തിൻ്റെ അവസാനവാക്കാണല്ലോ. പതിറ്റാണ്ടുകളായി എല്ലാ വാഹനപ്രേമികളുടേയും മനസ്സിൽ ഇപ്പോഴും സ്വന്തമാക്കണമെന്ന് ആഗ്രഹമുളള ഒരു വാഹനമാണ് റോൾസ് റോയ്സ്. കാര്യം സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നമ്മുടെ രാജ്യത്തെ റോഡുകളുമായി വാഹനത്തിന് ഒത്ത് പോകാൻ ബുദ്ധിമുട്ടുണ്ട്.
എന്നു കരുതി റോൾസ് റോയ്സ് നമ്മുടെ രാജ്യത്ത് ആരും സ്വന്തമാക്കുന്നില്ല എന്നല്ല കേട്ടോ. നമ്മുടെ രാജ്യത്തെ സമ്പന്ന വ്യക്തികളുടെ പക്കൽ ഒരു റോൾസ് റോയ്സ് കാണാത്തവർ ചുരുക്കമാണ്. ഇത്തവണത്തെ വൈറൽ വീഡിയോ എന്ന് പറയുന്നത് ഒന്നും രണ്ടുമല്ല മൂന്ന് റോൾസ് റോയ്സ് സ്വന്തമായിട്ടുളള ഒരു യുവാവിൻ്റെ വീഡിയോ ആണ്. ദുബായിൽ താമസിക്കുന്ന യുവാവിൻ്റെ പക്കൽ 25 കോടിയിലധികം വില വരുന്ന റോൾസ് റോയ്സ് കാറുകളാണ് ഉളളത്.

ഇത് 2021 മോഡൽ റോൾസ് റോയ്സ് ഗോസ്റ്റ് ലക്ഷ്വറി സലൂൺ ആണ്. റോൾസ് റോയ്‌സ് ഗോസ്റ്റിന്റെ ഇന്ത്യയിലെ വില ഏകദേശം 6.95 കോടി രൂപയിൽ തുടങ്ങി എക്‌സ് ഷോറൂം 7.95 കോടി രൂപ വരെയാണ് എക്‌സ് ഷോറൂം വില. അലുമിനിയം ഫ്രെയിം പ്ലാറ്റ്‌ഫോമിലൊരുങ്ങുന്ന ഈ വാഹനം സുരക്ഷയുടെ അവസാന വാക്കാണ്. ഏത് കഠിന പ്രതലങ്ങളിലൂടെ സഞ്ചരിച്ചാലും വെള്ളത്തിലൂടെ ഒഴുകുന്ന യാത്രാ അനുഭൂതിയാണ് ഫാന്റം എട്ടാമന്‍ കാഴ്ചവെയ്ക്കുന്നത്.
നിശബ്ദമായ എഞ്ചിനാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. 563 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.75 ലിറ്റര്‍ V12 ട്വിന്‍ ടോര്‍ബോ പെട്രോള്‍ എന്‍ജിനിലാണ് ഈ വാഹനം എത്തുന്നത്. 5.4 സെക്കന്റുകള്‍ മതി പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍.ആഢംബരം നിറഞ്ഞു തുളുമ്പുന്നതാണ് വാഹനത്തിന്റെ അകത്തളവും. മുന്‍ തലമുറയിലെ മോഡലുകളില്‍ കണ്ടിരുന്നതില്‍ നിന്നും വ്യത്യസ്തമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് പുതിയ മോഡലില്‍. ഗ്യാലറി എന്ന് റോള്‍സ് റോയ്സ് വിശേഷിപ്പിക്കുന്ന ഡാഷ്ബോര്‍ഡിലുള്ള വലിയ ഗ്ലാസ് പാനലാണ് ഫാന്റം എട്ടാമന്റെ മറ്റൊരു സവിശേഷത.
അതോടൊപ്പം തന്നെ റോൾസ് റോയ്സിൻ്റെ വ്രെയ്ത്ത് എന്ന മോഡലും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. കൂപ്പെ ശൈലിയുള്ള വ്രെയ്ത്തിനെ റോൾസ് റോയ്‌സ് 2013 ജനീവ മോട്ടോർ ഷോയിലാണ് ആദ്യമായി പരിചയപ്പെടുത്തുന്നത്. തുടർന്ന് ആ വർഷം അവസാനം മോഡൽ വിൽപ്പനയ്‌ക്കുമെത്തി.ഫാന്റം കൂപ്പെയ്ക്ക് ശേഷം ഇത് കമ്പനിയുടെ രണ്ടാമത്തെ ടു-ഡോർ മോഡലായി മാറിയെങ്കിലും അവസാന തലമുറ ഗോസ്റ്റ് സെഡാനുമായി അതിന്റെ പ്ലാറ്റ്ഫോം പങ്കിടുന്നുണ്ട്.
6.6 ലിറ്റർ ട്വിൻ-ടർബോ V12 എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഇത് പരമാവധി 624 bhp കരുത്തിൽ 590 torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതിന്റെ എഞ്ചിൻ പിന്നീട് 605 lb-ft വാഗ്ദാനം ചെയ്യുന്നതിനായി റോൾസ് റോയ്‌സ് അപ്‌ഡേറ്റും ചെയ്‌തിരുന്നു. പിന്നീട്, 2016-ൽ V12 എഞ്ചിന്റെ കൂടുതൽ ശക്തമായ പതിപ്പുമായി വ്രൈത്തിന്റെ ബ്ലാക്ക് ബാഡ്ജ് എഡിഷനും ശ്രേണിയിൽ ചേർന്നു. ബ്രൈറ്റ് വർക്ക് നീക്കം ചെയ്ത് കാറിന് കൂടുതൽ ഡാർക്ക് പ്രതീതി നൽകിക്കൊണ്ട് വ്രെയ്ത്തിനെ സൗന്ദര്യാത്മകമാക്കാനും ബ്രിട്ടീഷ് ബ്രാൻഡ് തയാറായി.
ഇപ്പോൾ റോൾസ് റോയ്സ് കമ്പനി തങ്ങളുടെ ഇവി മോഡൽ അവതരിപ്പിച്ചിരിക്കുകയാണ്. സൂപ്പര്‍ ലക്ഷ്വറി കാറുകള്‍ക്ക് പേരുകേട്ട ഐക്കണിക് ബ്രാന്‍ഡിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക വഴിത്തിരിവാണ് സ്‌പെക്ടര്‍. അടുത്ത വര്‍ഷം അവസാനത്തോടെയാകും ലോഞ്ച്.ഇത് പൂര്‍ണ്ണമായും അലുമിനിയം ഘടനയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഫാന്റം, കള്ളിനന്‍ എന്നിവയുമായി പ്ലാറ്റ്‌ഫോം പങ്കിടുന്നു. കൂടാതെ കാര്‍ നിര്‍മ്മാതാവിന്റെ ഫാന്റം കൂപ്പെയുടെ പിന്‍ഗാമി കൂടിയാണിത്.
കാര്‍ നിര്‍മ്മാതാവ് സ്പെക്ടറിന് പരമാവധി 577 bhp കരുത്തും 900 Nm പീക്ക് ടോര്‍ക്കും വാഗ്ദാനം ചെയ്യുന്നു. വെറും 4.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്പെക്ടറിന് കഴിയുമെന്ന് റോള്‍സ് റോയ്സ് അവകാശപ്പെടുന്നു. റോള്‍സ് റോയ്സ് ഇതുവരെ ബാറ്ററി പാക്കിനെ കുറിച്ചോ ചാര്‍ജിംഗ് കഴിവുകളെ കുറിച്ചോ ഒരു വിവരവും പങ്കുവെച്ചിട്ടില്ല. എങ്കിലും ഫുള്‍ ചാര്‍ജില്‍ ഇവി 520 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications








