ധർമ്മേന്ദ്ര മുതൽ രജനി വരെ; വിന്റേജ് ഫിയറ്റിനെ ഇന്നും ചേർത്ത് പിടിക്കുന്ന സൂപ്പർ സ്റ്റാറുകൾ

സമീപ വർഷങ്ങളിൽ ഇന്ത്യൻ വാഹന വിപണിയിൽ കാര്യമായ നവീകരണം ഉണ്ടായിട്ടുണ്ട് എന്ന് നിസംശയം പറയാം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച വിപണികളിൽ ഒന്നായി ഇരുത് മാറുന്നു. കാലങ്ങൾ ഇത്രയും പിന്നിട്ടിട്ടും, ഇന്ത്യൻ മാർക്കറ്റ് ഇപ്പോഴും ചെറുപ്പമായി തുടരുന്നു, നിരവധി നിർമ്മാതാക്കൾ ഇന്ത്യൻ വാഹന വിപണിയിൽ തങ്ങളുടെ ഭാഗ്യം ഇന്നും പരീക്ഷിക്കുന്നു.

ഈ ബ്രാൻഡുകളിൽ പലതും ഇന്ന് രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എങ്കിലും, ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ ബ്രാൻഡുകളിലൊന്നാണ് ഫിയറ്റ്. രസകരമെന്നു പറയട്ടെ, വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയ കാലത്ത് തങ്ങൾ സ്വന്തമാക്കിയ ഈ ആദ്യ കാറുകൾ ഏതാനും മുതിർന്ന ചലചിത്ര താരങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

വിന്റേജ് ഫിയറ്റിനെ ഇന്നും ചേർത്ത് പിടിക്കുന്ന താരങ്ങൾ

ഇന്ന് അവ എല്ലാം വിന്റേജ് ആയി മാറിയിരിക്കുന്നു. രജനികാന്ത്, ജാക്കി ഷ്രോഫ്, ധർമേന്ദ്ര എന്നീ മുതിർന്ന താരങ്ങൾ എല്ലാവരുടേയും പക്കൽ ഫിയറ്റ് 1100 മോഡലുകളാണ് ഉള്ളത്. സൂപ്പർ താരങ്ങളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ഫിയറ്റ് 1100 മോഡലുകളുടെ വിശേഷങ്ങൾ നമുക്ക് ഒന്നു നോക്കാം.

ജാക്കി ഷ്രോഫ്: ജാക്കി ഷ്രോഫ് എപ്പോഴാണ് ഒരു ഫിയറ്റ് 1100 സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. താരം ഒരു റീസ്റ്റോർ ചെയ്ത മോഡൽ വാങ്ങുകയോ സ്വന്തം കാർ പണിത് എടുക്കുകയോ ചെയ്തത് ആവാൻ തികച്ചും സാദ്ധ്യയുണ്ട്. നിർഭാഗ്യവശാൽ, വാഹനത്തിന്റെ ഓണർഷിപ്പും ഒറിജിനും സ്ഥിരീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.

വിന്റേജ് ഫിയറ്റിനെ ഇന്നും ചേർത്ത് പിടിക്കുന്ന താരങ്ങൾ

പുതിയ ഫിയറ്റ് 1100 -മായി അദ്ദേഹം അടുത്തിടെ ഒരു പരിപാടിയിൽ എത്തിയിരുന്നു, എന്നാൽ രസകരമായ കാര്യം, ജാക്കി കാർ ഓടിക്കാതെ കോ-ഡ്രൈവർ സീറ്റിലാണ് ഉണ്ടായിരുന്നത് എന്നതാണ്. റീസ്റ്റോർ ചെയ്ത ക്യാബിനിനൊപ്പം കാർ പെർഫക്ട് കണ്ടീഷനിലാണെന്ന് തോന്നുന്നു. നിരവധി ആധുനിക സവിശേഷതകളോടെ ഇത് പുനഃസ്ഥാപിച്ചിരിക്കാം എന്ന് വിശ്വസിക്കുന്നു. എന്നിരുന്നാലും, ഞങ്ങൾക്ക് കാറിന്റെ ക്യാബിൻ പരിശോധിക്കാൻ കഴിയാത്തതിനാൽ, അതിനെ കുറിച്ച് ഞങ്ങൾക്ക് കൂടുതൽ ഒന്നും പറയാൻ കഴിയില്ല.

ധർമേന്ദ്ര: മുതിർന്ന നടൻ ധർമേന്ദ്ര 1960 -ൽ താൻ വാങ്ങിയ ആദ്യത്തെ കാർ, ഫിയറ്റ് 1100 മോഡലിനെ കാണിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. സ്വന്തമാക്കിയ അന്നുമുതൽ അദ്ദേഹത്തോടൊപ്പമുണ്ട്. 60 വർഷമായി തന്നോടൊപ്പം ഈ കാർ ഉണ്ടെന്നും 18,000 രൂപയ്ക്കാണ് ഇവനെ ആന്ന് വാങ്ങിയ എന്നും അദ്ദേഹം പറഞ്ഞു.

ഒരു ദിവസം ജോലി നഷ്‌ടപ്പെട്ടേക്കാം എന്നുള്ള ഒരു ആശങ്ക ഉണ്ടായിരുന്നതിനാൽ താൻ കാർ കൈവിട്ടില്ലെന്നും, അത്തരം ഒരു സാഹചര്യത്തിൽ ഇതേ കാർ ടാക്സിയായി ഉപയോഗിക്കാം എന്നും നേരത്തെ ഒരു അഭിമുഖത്തിൽ ധർമേന്ദ്ര വ്യക്തമാക്കിയിരുന്നു. എന്തിരുന്നാലും തന്റെ ആദ്യ വാഹനം അദ്ദേഹം ഇതുവരെ വിറ്റിട്ടില്ല.

രജനികാന്ത്: രജനികാന്തിനെ സംബന്ധിച്ചിടത്തോളം, അദ്ദേഹം ലളിതമായ ഒരു ജീവിതശൈലി നയിക്കുന്ന വ്യക്തിയാണ്, അടുത്തിടെയാണ് തന്റെ എളിയ ഇന്നോവയിൽ നിന്ന് ഒരു ലക്ഷ്വറി എസ്‌യുവിയിലേക്ക് അദ്ദേഹം അപ്‌ഗ്രേഡ് ചെയ്തത്. അദ്ദേഹത്തിന്റെ വസതിയിൽ പാർക്ക് ചെയ്‌തിരിക്കുന്ന സൂപ്പർ സ്റ്റാറിന്റെ ആദ്യ കാറായ പ്രീമിയർ പത്മിനിയുടെ ചിത്രം അദ്ദേഹത്തിന്റെ കുടുംബം അടുത്തിടെ പോസ്റ്റ് ചെയ്തു.

വിന്റേജ് ഫിയറ്റിനെ ഇന്നും ചേർത്ത് പിടിക്കുന്ന താരങ്ങൾ

ഫിയറ്റ് 1100 ആണ് ഇന്ത്യൻ വിപണിയിൽ കമ്പനി വിറ്റ ആദ്യത്തെ കാറുകളിൽ ഒന്ന്, ഇതോടെ ഇറ്റാലിയൻ നിർമ്മാതാക്കൾ തുടക്കത്തിൽ വളരെ ജനപ്രിയവുമായി. പതിയെ ഈ കാർ ഒരു ഫാമിലി സ്റ്റാറ്റസ് സിംബലായി മാറി, വാഹനത്തിന്റെ രൂപകല്പന പലരെയും ആകർഷിച്ചു. ഇന്നും, ഫിയറ്റ് 1100 മികച്ച അവസ്ഥയിൽ സൂക്ഷിക്കുന്ന നിരവധി വാഹന പ്രേമികൾ ഉണ്ട്.

1,089 സിസി, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിലാണ് കാറിന്റെ ഹൃദയം. പരമാവധി 36 bhp പവറാണ് ഈ യൂണിറ്റ് ഉത്പാദിപ്പിച്ചിരുന്നത്. കാറിന്റെ പിൻ വീലുളിലേക്ക് പവർ അയയ്ക്കുന്ന നാല് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്തിരുന്നത്. ആയിരക്കണക്കിന് മോഡലുകൾ ടാക്സികളായി ഉപയോഗിച്ചിരുന്ന മുംബൈയുടെ ചില ഭാഗങ്ങളിൽ കാലി പീലി എന്ന ചെല്ലപ്പെരിൽ ഏതാനും വർഷങ്ങൾക്ക് മുമ്പ് ഈ വാഹനങ്ങൾ വളരെ സാധാരണമായിരുന്നു.

More from DriveSpark

Article Published On: Saturday, December 16, 2023, 17:39 [IST]
English summary
Senior film stars and their vintage classic fiat cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X