ഉറൂസ് പെട്രോളിന് വിട? ഭാവി തന്ത്രങ്ങള്‍ വെളിപ്പെടുത്തി ലംബോര്‍ഗിനി ഇന്ത്യ തലവന്‍

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി 2017-ന്റെ അവസാനത്തിലാണ് ഉറൂസ് എസ്‌യുവി ലോഞ്ച് ചെയ്തത്. പെര്‍ഫോമന്‍സ് എസ്‌യുവി വളരെ കുറഞ്ഞ കാലം കൊണ്ടാണ് കാര്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായത്. സെലിബ്രിറ്റികളുടെ സ്റ്റാറ്റസ് സിംബലുകളില്‍ ഒന്നായി ലംബോര്‍ഗിനി എസ്‌യുവി മാറിയത് വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ്.

കഴിഞ്ഞ വര്‍ഷമാണ് ലംബോര്‍ഗിനി ഉറൂസ് S, ഉറൂസ് പെര്‍ഫോമന്റെ എന്നീ മോഡലുകള്‍ പുറത്തിറക്കി ഉറൂസ് ലൈനപ്പ് പരിഷ്‌കരിച്ചത്. ലംബോര്‍ഗിനി ഉറൂസ് പെര്‍ഫോമന്റെ ഡ്രൈവ് റിവ്യൂവിന്റെ ഭാഗമായി ബെംഗളൂരുവില്‍ എത്തിയപ്പോള്‍ ഇറ്റാലിയന്‍ കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് ഹെഡ് ശരദ് അഗര്‍വാളിനോാട് സംസാരിക്കാന്‍ ഞങ്ങള്‍ക്ക് അവസരം ലഭിച്ചു.

ഉറൂസ് പെട്രോളിന് വിട? ഭാവി തന്ത്രങ്ങള്‍ വെളിപ്പെടുത്തി ലംബോര്‍ഗിനി ഇന്ത്യ തലവന്‍

ലംബോര്‍ഗിനി ഇന്ത്യാ മേധാവി ശരദ് അഗര്‍വാളുമായുള്ള സംഭാഷണം ഇന്ത്യന്‍ വിപണിയിലെ ഇറ്റാലിയന്‍ കമ്പനിയുടെ പ്രകടനത്തെക്കുറിച്ച് കുറച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിയാനും ഇന്ത്യന്‍ ലംബോര്‍ഗിനി കസ്റ്റമേഴ്‌സിനെ കുറിച്ച് ഞങ്ങള്‍ക്ക് ഒരു ഉള്‍ക്കാഴ്ച നല്‍കുകയും ചെയ്യുന്നതായിരുന്നു. ഇന്ത്യയിലെ ലംബോര്‍ഗിനി വില്‍പ്പനയുടെ 60 ശതമാനവും ഉറൂസിന്റെ സംഭാവനയാണെന്ന് അഗര്‍വാള്‍ വെളിപ്പെടുത്തി. സൂപ്പര്‍ എസ്‌യുവിക്ക് പിന്നാലെ ഹുറാകാനും അബന്റഡോറുമാണ് സ്ഥാനം പിടിക്കുന്നത്.

ഇന്ത്യയിലെ എസ്‌യുവിയുടെ വില്‍പനയുടെ ഭൂരിഭാഗവും പുതിയ ഉറൂസ് പെര്‍ഫോമന്റിനാണെന്ന് അഗര്‍വാള്‍ വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറക്കിയ ഉറൂസിന്റെ ഭാരം കുറഞ്ഞതും പെര്‍ഫോമന്‍സ് അടിസ്ഥാനമാക്കിയുള്ളതുമായ പതിപ്പിന് 18 മാസമാണ് നിലവിലെ കാത്തിരിപ്പ് കാലയളവ്. ഉറുസ് S, പെര്‍ഫോമന്റെ മോഡലുകള്‍ അടുത്ത വര്‍ഷം നിര്‍ത്തലാക്കുമെന്നും പകരം ഉറുസ് ഹൈബ്രിഡ് അവതരിപ്പിക്കുമെന്നും അഗര്‍വാള്‍ വെളിപ്പെടുത്തി

ലംബോര്‍ഗിനിയും വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഇത്. എന്നിരുന്നാലും, ഇന്ത്യന്‍ കരയിലേക്ക് എത്താന്‍ പോകുന്ന ഒരേയൊരു ഹൈബ്രിഡ് ലംബോര്‍ഗിനി ഉറൂസ് ആയിരിക്കില്ല. മുന്‍നിര മോഡലായ അബന്റഡോറിന്റെ പകരക്കാരന്‍ എത്താന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി ബാക്കിയുണ്ട്. 1,001 bhp V12 ഹൈബ്രിഡ് സജ്ജീകരണമായിരിക്കും ഇതിന് കരുത്ത് പകരുകയെന്ന് കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

നിലവിലെ ഹുറകാന്‍ V10 മോഡലിന്റെ പകരക്കാരനും ഹൈബ്രിഡ് കുപ്പായമണിഞ്ഞാകും ഇന്ത്യയിലെത്തുക. ലംബോര്‍ഗിനി എങ്ങനെയാണ് ഇന്ത്യയിലെ സൂപ്പര്‍കാര്‍അല്ലെങ്കില്‍ സൂപ്പര്‍ എസ്‌യുവിയുടെ വില്‍പ്പനാനന്തര അനുഭവം മാറ്റുന്നതെന്ന് ഞങ്ങള്‍ അഗര്‍വാളിനോട് ചോദിച്ചു.

ഉറുസ് പെര്‍ഫോമന്‍സ് കാര്‍ ഉപഭോക്താക്കള്‍ക്കായി ഡേര്‍ട്ട് ട്രാക്ക് ഡ്രൈവ് പോലുള്ള ഇവന്റുകള്‍ സംഘടിപ്പിച്ച് വില്‍പ്പനാനന്തര അനുഭവം മികച്ചതാക്കാനുള്ള ശ്രമങ്ങളില്‍ നിരന്തരം ഏര്‍പ്പെടുന്നതിലൂടെ ലംബോര്‍ഗിനി ഇന്ത്യയിലെ മറ്റ് സൂപ്പര്‍കാര്‍ ബ്രാന്‍ഡുകളില്‍ നിന്ന് സ്വയം വ്യത്യസ്തമാകുന്നതായി അഗര്‍വാള്‍ മറുപടി നല്‍കി.

More from DriveSpark

Article Published On: Thursday, March 9, 2023, 17:06 [IST]
English summary
Sharad agarwal interview lamborghini india brand head shares future plans and companies performance
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X