5 സ്റ്റാർ സേഫ്റ്റിയുള്ള എസ്‌യുവി മോഹവിലയിൽ; ഇനി ജനത്തിരക്ക് സ്കോഡ ഷോറൂമിന് മുന്നിൽ തന്നെ

ഇന്ത്യയിലെ ഏറ്റവും മത്സരം നിറഞ്ഞ കാര്‍ സെഗ്‌മെന്റില്‍ ഒന്നാണ് മിഡ്‌സൈസ് എസ്‌യുവികളുടേത്. ചെക്ക് റിപബ്ലിക്കന്‍ വാഹന ഭീമനായ സ്‌കോഡ ഓട്ടോയുടെ സെഗ്‌മെന്റിലെ പോരാളിയാണ് കുഷാഖ്. ഇടക്കിലെ ലിമിറ്റഡ് എഡിഷന്‍ പതിപ്പുകള്‍ പുറത്തിറക്കി മോഡലിനെ ലൈവാക്കി നിലനിര്‍ത്താന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോള്‍ കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുടെ ഒനിക്സ് പ്ലസ് വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് സ്‌കോഡ ഓട്ടോ ഇന്ത്യ.

11.59 ലക്ഷം രൂപ മുതലാണ് പുത്തന്‍ ഉല്‍പ്പന്നത്തിന്റെ എക്‌സ്‌ഷോറൂം വില. ഇതിനൊപ്പം തന്നെ സ്ലാവിയ സെഡാന്റെ ആംബിഷന്‍ പ്ലസ് വേരിയന്റും പുറത്തിറക്കിയിട്ടുണ്ട്. ഉത്സവകാലം മുന്‍നിര്‍ത്തിയുള്ള വിലനിര്‍ണ്ണയം, ആകര്‍ഷകമായ പുതിയ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, പ്രത്യേക കോര്‍പ്പറേറ്റ് പ്ലാനുകള്‍ എന്നിവയെല്ലാം പരിമിത കാലത്തേക്ക് രണ്ട് വേരിയന്റുകളിലും ലഭ്യമാണ്.

skoda kushaq onyx plus edition

ഫീച്ചറുകളുടെ കാര്യത്തിലുള്ള അപ്ഡേറ്റുകള്‍ നോക്കിയാല്‍ സ്‌കോഡ കുഷാഖ് ഒനിക്സ് പ്ലസ് വേരിയന്റിന് വിന്‍ഡോ ഗാര്‍ണിഷ്, ഫ്രണ്ട് ഗ്രില്‍ റിബുകള്‍, ടെയില്‍ഗേറ്റ് എന്നിവയില്‍ ക്രോം ഇന്‍സര്‍ട്ടുകള്‍ ലഭിക്കുന്നു. പുതിയ 16 ഇഞ്ച് അലോയ് വീലുകളും ലഭ്യമാണ്. കാന്‍ഡി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ എന്നിവയുള്‍പ്പെടെ രണ്ട് എക്‌സ്റ്റീരിയര്‍ നിറങ്ങളില്‍ സ്‌കോഡ കുഷാഖ് ഒനിക്‌സ് പ്ലസ് വേരിയന്റ് സ്വന്തമാക്കാം.

1.0 ലിറ്റര്‍, TSI പെട്രോള്‍ എഞ്ചിന്‍ ആണ് പുതിയ കുഷാഖ് ഒനിക്‌സ് പ്ലസ് വേരിയന്റിന് തുടിപ്പേകുന്നത്. 114 bhp പവറും 178 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. ഫ്രണ്ട് ഗ്രില്‍, ലോവര്‍ ഡോര്‍, ട്രങ്ക് ഗാര്‍ണിഷ് എന്നിവയ്ക്കായി സ്ലാവിയ ആംബിഷന്‍ പ്ലസ് ഒരു ക്രോം പാക്കേജ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

skoda kushaq onyx plus edition

ഇന്‍-ബില്‍റ്റ് ഡാഷ്‌ക്യാം കാറിലെ കൂട്ടിച്ചേര്‍ക്കലാണ്. നിലവിലുള്ള എല്ലാ കളര്‍ ഓപ്ഷനുകളിലും സ്‌കോഡ സ്ലാവിയ അംബീഷന്‍സ് പ്ലസ് വാങ്ങാം. കുഷാഖ് ഒനിക്സ് പ്ലസ് പോലെ സ്ലാവിയ ആംബിഷന്‍ പ്ലസും 1.0 TSI എഞ്ചിന്‍ മാത്രമായിരിക്കും ഓഫര്‍ ചെയ്യുക. 6 സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായാണ് ഇത് വരുന്നത്. സ്ലാവിയ ആംബിഷന്‍ പ്ലസ് പ്രത്യേക ഉത്സവകാല വിലയായ 12.49 ലക്ഷം രൂപയില്‍ എക്‌സ്‌ഷോറൂം വിലയില്‍ ഇപ്പോള്‍ സ്വന്തമാക്കാം.

സ്‌കോഡ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിച്ച കുഷാഖ് കമ്പനിയുടെ ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമാണ്. കുഷാഖും സ്ലാവിയയും ഉള്‍പ്പെട്ട പുത്തന്‍ ലോഞ്ചുകളുടെ ബലത്തില്‍ കഴിഞ്ഞ വര്‍ഷം സ്‌കോഡ ഓട്ടോ ഇന്ത്യ രാജ്യത്ത് നിന്ന് മികച്ച വില്‍പ്പന നേടിയിരുന്നു. ഇന്ത്യയിലെ നിലവിലെ ഏറ്റവും സുരക്ഷിതമായ കാറുകളില്‍ ഒന്ന് കൂടിയാണ് സ്‌കോഡ കുഷാഖ്.

skoda kushaq

ഈ കാര്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഗ്ലോബല്‍ ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (GNCAP) 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യന്‍ നിര്‍മിത കാര്‍ പ്ലാറ്റ്ഫോം ആയി ഇത് മാറിയിരുന്നു. GNCAP ക്രാഷ് ടെസ്റ്റിന്റെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ശനവുമായ ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു ഈ നേട്ടമെന്നതാണ് ശ്രദ്ധേയം.

കുഷാഖും സ്ലാവിയയും GNCAP 5 സ്റ്റാര്‍ റേറ്റിംഗ് നേടിയതിനൊപ്പം കൊഡിയാക് ലക്ഷ്വറി 4×4 എസ്‌യുവിക്ക് യൂറോ NCAP സമാനമായ റേറ്റിംഗ് സമ്മാനിച്ചിരുന്നു. ഇതോടെ സ്‌കോഡയുടെ മുഴുവന്‍ വാഹന നിരയുാ 5 സ്റ്റാര്‍ സേഫ്റ്റിയുള്ളതാണ്. സ്‌കോഡ ഉള്‍ക്കൊള്ളുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പ് അടുത്തകാലത്തായി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇന്ത്യയെ എക്‌സ്‌പോര്‍ട്ട് ഹബ് ആക്കി മാറ്റാനുള്ള സര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് പൂര്‍ണ പിന്തുണയാണ് കമ്പനി നല്‍കുന്നത്.

ഐസിഇ വാഹനങ്ങളില്‍ മാത്രമല്ല ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലും ഗ്രൂപ്പ് കണ്ണുവെക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിക്കായി ഒരു കോംപാക്റ്റ് ഇലക്ട്രിക് വാഹനം വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോക്‌സ്‌വാഗണും സ്‌കോഡയുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്‌കോഡക്കായിരിക്കും ഇന്ത്യക്കായുള്ള താങ്ങാനാവുന്ന ഇലക്ട്രിക് കാറിനുള്ള പ്രൊജക്ടിന്റെ ചുമതല. പ്രൊജക്ട് സംബന്ധിച്ച് ചെക്ക് റിപബ്ലിക്കന്‍ ബ്രാന്‍ഡ് മികച്ച ആത്മവിശ്വാസത്തിലാണ്.

ഇതിനായി ബ്രാന്‍ഡുകള്‍ ഇന്ത്യന്‍ കമ്പനിയായ മഹീന്ദ്രയുമായി ചര്‍ച്ച നടത്തി വരുന്നുണ്ട്. പുതിയ MEB21G പ്രോജക്റ്റിന് അംഗീകാരം ലഭിക്കുകയാണെങ്കില്‍ ഇലക്ട്രിക് മോട്ടോര്‍, ബാറ്ററി പായ്ക്ക്, BMS തുടങ്ങിയ പ്രധാന ഘടകങ്ങള്‍ പ്രാദേശികവല്‍ക്കരിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാറ്ററി സെല്ലുകള്‍ ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരിക്കും ചെയ്യുക. പുതിയ ഇലക്ട്രിക് കാറിന് 20 ലക്ഷം രൂപയില്‍ താഴെ മാത്രമേ വില വരികയുള്ളൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

More from DriveSpark

Article Published On: Monday, September 4, 2023, 14:15 [IST]
English summary
Skoda kushaq onyx plus variant launched price specs features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X