സേഫ്റ്റിയുടെ കാര്യത്തിൽ ആരാണ് മിടുക്കൻ; കുഷാഖും എലിവേറ്റും ഒരു താരതമ്യം
ഒരു വാഹനം വാങ്ങാൻ കസ്റ്റമർ വന്നാൽ അദ്യം നോക്കുന്നത് വാഹനത്തിൻ്റെ സുരക്ഷാ ഫീച്ചറുകളാണ്. പണ്ടൊക്കെ വാഹനത്തിൻ്റെ നിറവും ലുക്കും പെർഫോമൻസും ആയിരുന്നെങ്കിൽ ഇന്ന് ജനങ്ങളുടെ ചിന്താഗതിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് മനസിലാക്കിയാണ് പല വാഹനനിർമാതാക്കളും തങ്ങളുടെ വാഹനത്തിൻ്റെ സുരക്ഷാ ഫീച്ചറുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഹോണ്ട എലിവേറ്റും സ്കോഡാ കുഷാഖും സുരക്ഷയ്ക്ക് മുൻഗണന കൊടുക്കുന്ന കസ്റ്റമേഴ്സിന് മികച്ച ഒരു ഓപ്ഷൻ തന്നെയാണ്. ക്രാഷ് ടെസ്റ്റുകളിൽ രണ്ട് കാറുകളും 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുണ്ട്. 6 എയർബാഗുകൾ, എബിഎസ്, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം എന്നിവയെല്ലാം രണ്ട് വാഹനങ്ങളിലും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

കുഷാക്കിൽ 188 മില്ലീമീറ്ററും എലിവേറ്റിൽ 220 മില്ലീമീറ്ററും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് നല്ല വിസിബിളിറ്റിയും അതോടൊപ്പം തന്നെ ഏത് മോശം റോഡുകളിലൂടേയും പോകാനുളള കഴിവും ഈ വണ്ടികൾക്കുണ്ട്. ലെയ്ൻ കീപ്പ് അസിസ്റ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോളോ മി ഹോം ഹെഡ്‌ലൈറ്റുകൾ എന്നിവ പോലെയുള്ള ഫീച്ചറുകൾ രാത്രി ഡ്രൈവിങ്ങിനെ ഏറെ സഹായിക്കുന്നവയാണ്. പാർക്കിംഗ് സമയത്ത് മികച്ച ദൃശ്യപരതയ്ക്കായി ഹോണ്ട എലിവേറ്റ് ഒരു മൾട്ടി-ആംഗിൾ പിൻ ക്യാമറയും നൽകുന്നുണ്ട്.
ഇന്ത്യൻ വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാണ് സ്കോഡ കുഷാഖ് എത്തുന്നത്. രണ്ടും ടർബോചാർജ്ഡ് പെട്രോൾ യൂണിറ്റുകളാണ്. താഴ്ന്ന വേരിയന്റുകളിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. അതേസമയം ടോപ്പ്-എൻഡ് മോഡലുകൾക്ക് 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. ഉയർന്ന ശേഷി എഞ്ചിൻ 6,000 rpm-ൽ 147.5 bhp കരുത്തും 3,500 rpm-ൽ 250 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിഎസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്‌സ് യൂണിറ്റുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 1.0 ലിറ്റർ എഞ്ചിന് 5,500 rpm-ൽ പരമാവധി 114 bhp പവറും 1,750 rpm-ൽ 175 Nm torque ഉം വികസിപ്പിക്കാൻ സാധിക്കും. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഈ വേരിയന്റ് തെരഞ്ഞെടുക്കാം. തുടക്കത്തിൽ പവർ ഡെലിവറി സുഗമമാണെങ്കിലും ബൂസ്റ്റ് 2,200 rpm-ലാണ് ആരംഭിക്കുന്നത്.
ആക്‌ടീവ്, ആംബിഷൻ, സ്റ്റൈൽ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തുക. ടൊർനാഡോ റെഡ് മെറ്റാലിക്, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ മെറ്റാലിക്, ഹണി ഓറഞ്ച് മെറ്റാലിക് എന്നീ നാല് നിറങ്ങളിലാണ് കുഷാഖ് വാഗ്‌ദാനം ചെയ്യുന്നത്. മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നാണ് കുഷാഖ്.
ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, എജൈൽ ഹാൻഡ്‌ലിംഗ് അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, മാർഗ നിർദ്ദേശങ്ങളോടു കൂടിയ റിയർ പാർക്കിംഗ് ക്യാമറ, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം എലിവേറ്റിന്റെ സേഫ്റ്റിക്കായി ഒരുക്കിയിട്ടുണ്ട്. പോരാത്തതിന് ADAS സേഫ്റ്റി ഫീച്ചറിന്റെ അകമ്പടിയും ഹോണ്ട മിഡ്-സൈസ് എസ്‌യുവിക്കുണ്ട്.
കൊളിഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് സിസ്റ്റം, റോഡ് ഡിപ്പാർച്ചർ മിറ്റിഗേഷൻ സിസ്റ്റം, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹൈ-ബീം, ലീഡ് കാർ ഡിപ്പാർച്ചർ നോട്ടിഫിക്കേഷൻ സിസ്റ്റം എന്നീ ഫീച്ചറുകളെല്ലാമാണ് ഹോണ്ട സെൻസിംഗ് സ്യൂട്ട് എന്നുവിളിക്കുന്ന എലിവേറ്റിന്റെ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിൽ (ADAS) ഉൾപ്പെടുന്നത്.
ഹോണ്ടയിൽ നിന്നുള്ള എലിവേറ്റ് 458 ലിറ്റർ ബൂട്ട് സ്പേസും 40 ലിറ്റർ ഫ്യുവൽ ടാങ്കും വാഗ്ദാനം ചെയ്യുന്നു. ഹോണ്ട സിറ്റിയിൽ നിന്നുള്ള അതേ നാച്ചുറലി ആസ്പിറേറ്റഡ്, DOHC, 1.5 ലിറ്റർ, ഫോർ സിലിണ്ടർ, i-VTEC പെട്രോൾ എഞ്ചിൻ തന്നെയാണ് എസ്‌യുവിക്കും തുടിപ്പേകുന്നത്. ഇത് 6,600 rpm-ൽ പരമാവധി 119.35 bhp കരുത്തും 4,300 rpm-ൽ 145 Nm torque ഉം വരെ ഉത്പാദിപ്പിക്കാൻ ഇതിനാവും.


Click it and Unblock the Notifications








