ഇതൊക്കെയാണ് ബ്ലാക്ക് ബ്യൂട്ടി! ഈ സ്‌കോഡ സ്‌പെഷ്യല്‍ എഡിഷന്‍ കാറുകള്‍ കണ്ടാല്‍ കണ്ണെടുക്കൂല!

ചെക്ക് റിപബ്ലിക്കന്‍ വാഹന ഭീമന്‍മാരായ സ്‌കോഡക്ക് ഇന്ത്യയില്‍ ജീവശ്വാസമേകിയ മോഡലുകളാണ് കുഷാഖ് മിഡ്‌സൈസ് എസ്‌യുവിയും സ്ലാവിയ സെഡാനും. സ്‌കോഡ കുഷാക്ക് എസ്‌യുവിയും സ്ലാവിയ സെഡാനും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും സുരക്ഷിതമായ രണ്ട് കാറുകളാണ്. ഗ്ലോബല്‍ NCAP ക്രാഷ് ടെസ്റ്റുകളില്‍ ഇരുമോഡലുകളും 5 സ്റ്റാര്‍ റേറ്റിംഗാണ് സ്വന്തമാക്കിയത്.

ജനപ്രിയ മോഡലുകളുടെ വില്‍പ്പന ഉയര്‍ത്താനായി സ്‌കോഡ് ഇടക്കിടെ ലിമിറ്റഡ് എഡിഷന്‍ മോഡലുകള്‍ പുറത്തിറക്കാറുണ്ട്. ഇപ്പോള്‍ 'എലഗന്‍സ്' എന്ന പേരില്‍ കുഷാഖിന്റെയും സ്ലാവിയയുടെയും ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ പുറത്തിറക്കിയിരിക്കുകയാണ് സ്‌കോഡ ഇപ്പോള്‍. രണ്ട് മോഡലുകളുടെയും മറ്റ് പ്രത്യേക പതിപ്പുകള്‍ കൂടാതെയുള്ള പുതിയ ബ്ലാക്ക് എഡിഷനാണെന്ന് പറയാം. ടോപ്‌സ്‌പെക് സ്‌റ്റൈല്‍ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുത്തന്‍ മോഡലുകള്‍.

skoda kushaq elegance edition

18.31 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് കുഷാഖ് എലഗന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സജ്ജീകരിച്ച സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനായി 19.51 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയായി മുടക്കണം. അതേസമയം 17.52 ലക്ഷം രൂപയാണ് സ്ലാവിയ എലഗന്‍സിന് എക്‌സ്‌ഷോറൂം വിലയിട്ടിരിക്കുന്നത്. സ്‌പെഷ്യല്‍ എഡിഷന്‍ സെഡാന്റെ ഓട്ടോമാറ്റിക് പതിപ്പിന് 18.92 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില.

ഓള്‍ബ്ലാക്ക് തീമിലാണ് പുതിയ കുഷാഖ്, സ്ലാവിയ എലഗന്‍സ് എഡിഷന്‍ വരുന്നത്. നിലവില്‍ വില്‍പ്പനക്കെത്തുന്ന പതിപ്പുകളില്‍ നിന്ന വ്യത്യസ്തമാക്കുന്നതിന് ഇരുമോഡലുകളിലും ചില്ലറ കോസ്‌മെറ്റിക് പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുണ്ട്. ഗ്രില്ലിലും സ്ലാവിയയുടെ ടെയില്‍ഗേറ്റിലും ഡോര്‍ മോള്‍ഡിംഗുകളിലും ക്രോം എലമെന്റുകള്‍ കാണാം. രണ്ട് മോഡലുകളിലും സ്‌കോഡ പഡില്‍ ലാമ്പുകള്‍ നല്‍കുന്നു, കൂടാതെ കുഷാഖ് എലഗന്‍സ് എഡിഷന് കൂടാതെ മിഡ്സൈസ് എസ്‌യുവിയുടെ മോണ്ടെ കാര്‍ലോ വേരിയന്റില്‍ കാണുന്ന 17 ഇഞ്ച് വേഗ അലോയ് വീലുകളും ലഭിക്കുന്നു.

skoda slavia elegance edition

എലഗന്‍സ് ബാഡ്ജുകളും ഓരോ മോഡലിന്റെയും ബി പില്ലറുകള്‍ അലങ്കരിക്കുന്നു. സ്ലാവിയ എലഗന്‍സ് എഡിഷനുള്ള ഡോര്‍ സില്‍ സ്‌കഫ് പ്ലേറ്റുകള്‍, രണ്ട് കാറുകളിലുമുള്ള പുതിയ മാറ്റുകള്‍, അലുമിനിയം പെഡലുകള്‍, സ്റ്റിയറിങ്ങുകളിലും കുഷ്യനുകളിലും എലഗന്‍സ് ബാഡ്ജുകള്‍ എന്നിവയാണ് ടോപ്പ്-സ്‌പെക്ക് സ്‌റ്റൈല്‍ ട്രിമ്മിന്റെ ഇന്റീരിയറുമായി താരതമ്യം ചെയ്യുമ്പോഴുള്ള മാറ്റങ്ങള്‍. 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍ മുതല്‍ ആറ് സ്പീക്കറുകള്‍ പ്ലസ് സബ്വൂഫര്‍ സൗണ്ട് സിസ്റ്റം വരെയുള്ള ഫീച്ചര്‍ ലിസ്റ്റ് സമാനമാണ്.

150 bhp പവറും നല്‍കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് സ്‌കോഡ കുഷാഖ്, സ്ലാവിയ എലഗന്‍സ് എഡിഷനുകള്‍ വാങ്ങാന്‍ സാധിക്കുക. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. സ്‌കോഡ കുഷാഖും സ്ലാവിയയും സ്റ്റാന്‍ഡേര്‍ഡ് വേരിയന്റുകള്‍ക്ക് പുറമെ നിരവധി സ്‌പെഡ്യല്‍ എഡിഷന്‍ പതിപ്പുകള്‍ ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്.

skoda kushaq elegance edition interior

ലാവ ബ്ലൂ, മാറ്റ് എഡിഷന്‍, മോണ്ടെ കാര്‍ലോ, ഓനിക്‌സ് എഡിഷന്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ ഒനിക്‌സ്, അംബീഷന്‍ പ്ലസ് വേരിയന്റുകളും കമ്പനി ലോഞ്ച് ചെയ്തിരുന്നു. സെപ്റ്റംബറില്‍ പുറത്തിറങ്ങിയ കുഷാഖ് ഒനിക്സ് പ്ലസ് വേരിയന്റിന് 11.59 ലക്ഷം രൂപയായിരുന്നു എക്സ്-ഷോറൂം വില. മിഡ്‌സൈസ് എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് തൊട്ടുമുകളിലായായിരുന്നു ഇത് സ്ഥാനം പിടിച്ചിരുന്നത്.

1.0-ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനുമായി വരുന്ന ഒനിക്‌സ് പ്ലസ് വേരിയന്റില്‍ പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍, വിന്‍ഡോയിലെ ക്രോം ഇന്‍സെര്‍ട്ടുകള്‍, ഗ്രില്‍, ടെയില്‍ഗേറ്റ് എന്നിങ്ങനെയുള്ള കോസ്മെറ്റിക് അപ്ഡേറ്റുകളും ചെക്ക് കമ്പനി നല്‍കി.സെപ്റ്റംബര്‍ മാസം തന്നെ 12.49 ലക്ഷം രൂപ പ്രാരംഭ എക്‌സ്-ഷോറൂം വിലയിലായിരുന്നു സ്ലാവിയ അംബീഷന്‍ പ്ലസ് വേരിയന്റ് വിപണിയിലെത്തിയത്.

skoda slavia elegance edition head rest

ടോപ്പ് എന്‍ഡ് പതിപ്പിന് 13.79 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇത് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമായിരുന്നു. ക്രോം എലമെന്റുകള്‍ ഉള്‍പ്പെടെ ചില്ലറ കോസ്‌മെന്റിക് അപ്‌ഡേറ്റുകള്‍ സ്ലാവിയ ആംബിഷന്‍ പ്ലസ് പതിപ്പില്‍ കാണാം. 1.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാണ് ഇതിന് തുടിപ്പേകുന്നത്.

Article Published On: Monday, November 27, 2023, 14:53 [IST]
English summary
Skoda kushaq slavia elegance special editions launched price specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X