കാറുള്ളപ്പോള്‍ പിന്നെന്തിനാ കാര്‍ഡ്! പെട്രോളടിക്കാന്‍ ഹൈടെക് സംവിധാനവുമായി സ്‌കോഡ

കോവിഡ് കാലത്തിന് ശേഷം നമ്മുടെയെല്ലാം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ സുപ്രധാനമായ ഒരു സംഗതിയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍. ക്യാഷ്‌ലെസ് ഇടപാടുകളെ സര്‍ക്കാറും പ്രേത്സാഹിപ്പിക്കുന്നതിനാല്‍ ഇന്ന് കുഞ്ഞു കടകളില്‍ വരെ നമുക്ക് യുപിഐ സ്‌കാനറുകള്‍ കാണാം. ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഇല്ലാതെ കാറില്‍ നിന്ന് നേരിട്ട് ഇ-പേമെന്റ് അനുവദിക്കുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകാണ് പ്രമുഖ കാര്‍ നിര്‍മാതാക്കള്‍. അതിനെ കുറിച്ച് വിശദമായി നോക്കാം.

നിലവില്‍ ഡിജിറ്റല്‍ പണമിടപാടില്‍ ഇന്ത്യ വളരെ മുന്നിട്ട് നില്‍ക്കുന്ന കാര്യം നമുക്കറിയാം. ഇന്ത്യയുടെ യുപിഐ സാങ്കേതികവിദ്യ ആഗോളതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആര്‍ക്കും എവിടെയും ക്യാഷായിട്ടല്ലാതെ ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്താന്‍ ഒരു മൊബൈല്‍ ഫോണിന്റെ ആവശ്യം മാത്രമേയുള്ളൂ. ഇന്നിപ്പോള്‍ ഇന്റര്‍നെറ്റ് വരെ ആവശ്യമില്ലാതെ ഡിജിറ്റലായി പണം കൈമാറാന്‍ സാധിക്കുന്ന തരത്തിലാണ് കാര്യങ്ങള്‍.

skoda introduces in car payments

ഈ സാഹചര്യത്തിലാണ് ചെക്ക് റിപബ്ലിക്കന്‍ വാഹന ഭീമന്‍മാരായ സ്‌കോഡ തങ്ങളുടെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ കാറുകളില്‍ ഇന്‍കാര്‍ ഇ-പേയ്മെന്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി സ്‌കോഡ പാര്‍ക്കോപീഡിയ, മാസ്റ്റര്‍കാര്‍ഡ്, റൈഡ് എന്നിവയുമായി കൈകോര്‍ത്തിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ കാറുകളില്‍ മാത്രം ഈ സാങ്കേതികവിദ്യ പ്രയോഗിക്കാനാണ് ചെക്ക് കമ്പനിയുടെ തീരുമാനം.

സ്‌കോഡയുടെ ഇന്‍കാര്‍ ഇ-പേയ്‌മെന്‍്ര് സംവിധാനത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണൈന്ന് നമുക്ക് നോക്കാം. ഇവിടെ കാറിന്റെ ഇന്‍ഫോടെയിന്‍മെന്റ്് സ്‌ക്രീനാണ് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ധര്‍മം നിര്‍വഹിക്കുന്നത്. കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനില്‍ ഇ-പേയ്മെന്റ് ഓപ്ഷനുകള്‍ ഉണ്ടായിരിക്കും. കാറിന്റെ നാവിഗേഷനിലായിരിക്കും ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാറില്‍ പെട്രോള്‍ തീരാറായാല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍ തൊട്ടടുത്തുള്ള ഫ്യുവല്‍ സ്‌റ്റേഷനെ കുറിച്ചുള്ള വിവരം ഡ്രൈവറെ അറിയിക്കും.

skoda introduces in car payments

കാര്‍ പെട്രോള്‍ പമ്പില്‍ എത്തിയാല്‍ ഒരു നോട്ടിഫിക്കേഷന്‍ വരും. ശേഷം കാറിന്റെ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റത്തില്‍ എത്ര അളവില്‍ ഇന്ധനം നിറക്കണമെന്ന നിര്‍ദേശം നല്‍കാം. ഇന്ധനം നിറച്ച ശേഷം തുക കണക്കാക്കി കാറുടമയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് പെട്രോള്‍ പമ്പിന്റെ അക്കൗണ്ടിലേക്ക് പണം കൈമാറും. ഇടപാട് പൂര്‍ത്തിയായി കഴിഞ്ഞാല്‍ മൈസ്‌കോഡ ആപ്ലിക്കേഷനില്‍ ട്രാന്‍സാക്ഷന്‍ നോട്ടിഫിക്കേഷന്‍ വരും.

ഫ്യൂവല്‍ സ്‌റ്റേഷനെയും ഇടപാടിനെയും കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അതില്‍ കാണും. സ്‌കോഡ കാറിലെ പുതിയ ഇ-പേയ്മെന്റ് സാങ്കേതിക വിദ്യയിലൂടെയാണ് ഈ ഇടപാട്. ഇത് ഇന്ത്യയില്‍ യുപിഐ പോലെ പ്രവര്‍ത്തിക്കുന്നു. ഈ സര്‍വീസ് ഇപ്പോള്‍ ആറ് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ലഭ്യമാകുകയെന്ന് സ്‌കോഡ അറിയിച്ചു. ഡെന്‍മാര്‍ക്ക്, ബെല്‍ജിയം, ജര്‍മ്മനി, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവയാണ് ആ രാജ്യങ്ങള്‍.

സ്‌കോഡയുടെ മാതൃരാജ്യമായ ചെക്ക് റിപബ്ലിക്ക്, പോര്‍ചുഗല്‍, സ്പെയിന്‍ എന്നിവിടങ്ങളിലും അധികം വൈകാതെ ഈ സര്‍വീസ് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ രാജ്യങ്ങളിലെല്ലാം ഈ സംവിധാനം വിജയിച്ചാല്‍ ഇന്ത്യയിലും സ്‌കോഡ കാറില്‍ ഇത്തരത്തിലുള്ള സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. യാത്ര വേളയില്‍ ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ എടുക്കാന്‍ മറന്നാല്‍ ഇനി പേടിക്കേണ്ടതില്ല. കാര്‍ തന്നെ ഇതിനുള്ള സംവിധാനമാകുമ്പോള്‍ പിന്നെ പേടിക്കേണ്ട ആവശ്യമില്ലെല്ലോ.

സ്‌കോഡ അവതരിപ്പിച്ച ഈ സാങ്കേതിക വിദ്യ ലോകത്തെ മറ്റ് രാജ്യങ്ങളെ പോലെ തന്നെ ഇന്ത്യയിലും അവതരിപ്പിക്കുന്നത് നന്നാകും. ഫ്യുവല്‍ സ്‌റ്റേഷനുകളില്‍ മാത്രം ഒതുക്കി നിര്‍ത്താതെ മറ്റ് പേയ്‌മെന്റുകള്‍ക്കും ഇന്‍-കാര്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ആയാല്‍ അതിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന കാര്യം ഉറപ്പാണ്.

ദീര്‍ഘദൂര യാത്ര പോകുമ്പോള്‍ വഴിയരികില്‍ വെച്ച് ഭക്ഷണം കഴിക്കാനോ വല്ല സാധനങ്ങള്‍ വാങ്ങാനോ നിര്‍ത്തിയാല്‍ കാറില്‍ നിന്ന് തന്നെ പണമിടപാട് നടത്താന്‍ സൗകര്യമുണ്ടെങ്കില്‍ അത് വലിയ ഉപകാരമായിരിക്കും. പ്രത്യേകിച്ചും വലിയ പരിചയമില്ലാത്ത നാടുകളിലൂടെ കറങ്ങുമ്പോള്‍ പലര്‍ക്കും കാറില്‍ നിന്ന് ഇറങ്ങാന്‍ ഭയം കാണും. ഈ സാഹചര്യം ഒഴിവാക്കാം. ഇന്ത്യയുടെ യുപിഐ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

ഈ സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ ചിന്തിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഇതിനകം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത് ഊര്‍ജ്ജമാകും. മാരുതി സുസുക്കി, ടാറ്റ മോട്ടോര്‍സ്, മഹീന്ദ്ര എന്നീ കമ്പനികള്‍ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ ഭാവിയില്‍ കൊണ്ടുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, November 30, 2023, 9:23 [IST]
English summary
Skoda launched in car e payment methods for all ice models all details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X