സ്കോഡയുടെ കളി കാണാൻ കിടക്കുന്നതേ ഉളളു; 2026 -ൽ ഇവിയുടെ രാജാക്കൻമാരാകാൻ കമ്പനി

ഇലക്ട്രിക് കാറുകളുടെ വിപണിയിൽ ഇനി തങ്ങളുടേതായ ഒരു ഇടം പിടിക്കാനുളള തയ്യാറെടുപ്പിലാണ് ചെക്ക് വാഹനനിർമാതാക്കളായ സ്കോഡ. 2026 സാമ്പത്തിക വർഷത്തിലേക്ക് ആറ് പുതിയ ഇലക്ട്രിക് വാഹനങ്ങളാണ് സ്കോഡ് അവതരിപ്പിക്കാൻ പോകുന്നത്. മാർക്കറ്റ് മനസിലാക്കി കൂടുതൽ ശക്തമായ മൊബിലിറ്റിയായി മാറാൻ തുടങ്ങുകയാണ് സ്കോഡ.

തങ്ങളുടെ ഏറ്റവും പുതിയതും അത് പോലെ തന്നെ ഉയർന്ന കാര്യക്ഷമതയുള്ളതുമായ കമ്പനിയുടെ പരമ്പരാഗത, ഹൈബ്രിഡ്-പവർ മോഡലുകൾക്കൊപ്പം, എതിരാളികൾക്കൊപ്പം പിടിച്ചു നിൽക്കാൻ പാകത്തിനുളള എല്ലാ സജ്ജീകരണങ്ങളും കമ്പനി പദ്ധതിയിടുന്നുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചിരിക്കുന്നത്.

സ്കോഡയുടെ കളി കാണാൻ കിടക്കുന്നതേ ഉളളു; 2026 -ൽ ഇവിയുടെ രാജാക്കൻമാരാകാൻ കമ്പനി

സെഡാൻ കാറുകൾക്ക് പ്രിയം കുറഞ്ഞുവരികയാണ് എന്നുളള ചിന്താഗതിയെല്ലാം സ്ലാവിയ ഉൾപ്പടെയുള്ള ചില പുതുമുറക്കാർ പൊളിച്ചെഴുതി കൈയിൽ കൊടുത്തിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സ്ലാവിയ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്നത്. ആഭ്യന്തര വിപണിക്കായി സ്കോഡ പ്രത്യേകം തയാറാക്കിയ മിഡ്-സൈസ് സെഡാനാണിത്. നിരവധി സാങ്കേതിക, സുരക്ഷാ സംവിധാനങ്ങളുമായെത്തുന്ന സ്ലാവിയയെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്‌തു. ഇന്ന് രാജ്യത്ത് വിൽക്കുന്ന ഏറ്റവും സുരക്ഷയേറിയ വാഹനമെന്ന പേരും സ്കോഡയുടെ ഈ സെഡാനുള്ളതാണ്.

2023 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സ്‌കോഡ സ്ലാവിയ അടുത്തിടെ അതിന്റെ എഞ്ചിൻ ലൈനപ്പ് പുതുക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെഡാന്റെ ഇന്ധനക്ഷമതയിൽ വർധനവ് കൈവരിക്കാൻ കമ്പനിക്ക് സാധിച്ചിരിക്കുന്നത്. നവീകരണങ്ങൾ സ്വീകരിച്ച കാറിന്റെ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ എന്നീ രണ്ട് ഓപ്ഷനിലും വർധനവുണ്ടായിട്ടുണ്ട്.

സ്കോഡയുടെ കളി കാണാൻ കിടക്കുന്നതേ ഉളളു; 2026 -ൽ ഇവിയുടെ രാജാക്കൻമാരാകാൻ കമ്പനി

മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്കുള്ള 1.0 ലിറ്റർ പെട്രോൾ എഞ്ചിന്റെ മൈലേജ് 0.66 മുതൽ 0.85 കിലോമീറ്റർ വരെയാണ് ഉയർന്നിരിക്കുന്നത്. അങ്ങനെ ചെറിയ ശേഷിയുള്ള ടിഎസ്ഐ എഞ്ചിന്റെ ഇന്ധനക്ഷമത യഥാക്രമം 20.32 കി.മീ, 18.73 കി.മീ എന്നിങ്ങനെയായി ഉയർന്നു. കൂടുതൽ ശക്തമായ 1.5 ലിറ്റർ പെട്രോൾ ഇപ്പോൾ 19 കി.മീ, 19.36 കി.മീ ഇന്ധനക്ഷമത നൽകുന്നു. മാനുവൽ, ഓട്ടോമാറ്റിക് വേരിയന്റുകളുടെ മൈലേജിൽ യഥാക്രമം 0.28 കിലോമീറ്റർ, 0.95 കിലോമീറ്റർ എന്നിവയുടെ വർധനവുണ്ടായിട്ടുണ്ട്.

പവർ കണക്കുകളിലൊന്നും വ്യത്യാസം വന്നിട്ടില്ലെന്നും സ്കോഡ പറയുന്നു. 1.0 ലിറ്റര്‍ ലിറ്റർ ടിഎസ്ഐ യൂണിറ്റിന് 113 bhp കരുത്തിൽ പരമാവധി 175 Nm torque വരെ നൽകാനാവും. അതേസമയം 1.5 ലിറ്റർ ടിഎസ്ഐ 148 bhp പവറിൽ 250 Nm torque വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്, ഏഴ് സ്പീഡ് ഡിഎസ്ജി എന്നിവയാണ് സ്ലാവിയയിൽ തെരഞ്ഞെടുക്കാനാവുന്ന ഗിയർബോക്‌സ് കോമ്പിനേഷനുകൾ.

സാധാരണ മോഡലിനെ അപേക്ഷിച്ച് ചില എക്സ്റ്റീരിയർ പരിഷ്ക്കാരങ്ങൾ സ്ലാവിയയുടെ ആനിവേഴ്‌സറി എഡിഷനിൽ കമ്പനി അവതരിപ്പിച്ചിട്ടുണ്ടെന്ന് വേണം പറയാൻ. അതൊഴിച്ചു നിർത്തിയാൽ മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും മിഡ്-സൈസ് സെഡാനിൽ കമ്പനി പരിചയപ്പെടുത്തുന്നില്ല. എന്തായാലും സ്ലാവിയ പോലെ സ്ലാവിയ മാത്രമേ വിപണിയിലുള്ളൂവെന്ന് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് പറയാതെ പറയുകയാണ്. മോശമല്ലാത്ത രീതിയിൽ വിൽപ്പന പിടിച്ച് മോഡൽ അതിവേഗം മുന്നോട്ടു കുതിക്കുകയാണ്.

More from DriveSpark

Article Published On: Friday, April 28, 2023, 10:00 [IST]
English summary
Skoda planning for six new electric vehicles on 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X