സ്കോഡയുടെ ഐഡിയ കൊള്ളാം; ഇന്ത്യയിൽ അത് നടപടിയാകുമോ എന്തോ

അടുത്ത വർഷം മുതൽ വിയറ്റ്നാമിൽ അസംബ്ലിക്കായി വാഹന കിറ്റുകളുടെ കയറ്റുമതി ആരംഭിക്കാനിരിക്കെ, കമ്പനിയുടെ കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് ചെക്ക് കാർ നിർമ്മാതാക്കളായ സ്കോഡ അറിയിച്ചിരിക്കുന്നത്. 2022ൽ വാഹന വിൽപ്പനയിൽ 125 ശതമാനത്തിൻ്റെ കുതിച്ചുചാട്ടം നടത്തി 53,721 യൂണിറ്റുകളിലെത്തിയ കമ്പനി, ഈ വർഷവും ഇരട്ട അക്കത്തിലേക്ക് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതുപോലെ തന്നെയാണ്, ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ വിൽപ്പന മുൻ കലണ്ടർ വർഷത്തിൽ 85.48 ശതമാനം വർധിച്ച് 1,01,270 യൂണിറ്റിലെത്തുകയും ചെയ്തു. സ്‌കോഡ ഓട്ടോയുടെ പ്രാദേശിക തന്ത്രത്തിന്റെ ഭാഗമായി നോക്കുകയാണെങ്കിൽ ഇന്ത്യ വളരെ പ്രധാനപ്പെട്ട ഒരു വിപണിയാണ്, ഇന്ത്യ സ്‌കോഡയുടെ കയറ്റുമതി കേന്ദ്രമായി മാറുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ അധികൃതർ അറിയിച്ചിരിക്കുന്നത്.

സ്കോഡയുടെ ഐഡിയ കൊള്ളാം; ഇന്ത്യയിൽ അത് നടപടിയാകുമോ എന്തോ

ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ നിന്ന് മെക്‌സിക്കോയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്, സ്‌കോഡ ഓട്ടോ മിഡിൽ ഈസ്റ്റിലേക്കും വടക്കേ ആഫ്രിക്കയിലേക്കും കയറ്റുമതി ചെയ്യുന്നു. "അടുത്ത വർഷം മുതൽ കമ്പനി വിയറ്റ്നാമിൽ അസംബ്ലിക്കായി വാഹന കിറ്റുകൾ കയറ്റുമതി ചെയ്യാൻ തുടങ്ങും. കയറ്റുമതി ഇതിനകം തന്നെ ഒരു പ്രധാന ഭാഗമാണ്.

കഴിഞ്ഞ വർഷം ആഭ്യന്തര വിപണിയിൽ 50,000-ത്തിലധികം കാറുകൾ സ്‌കോഡ ഓട്ടോ ഇന്ത്യ ആദ്യമായി വിതരണം ചെയ്‌തുവെന്നാണ് കമ്പനിയുടെ അവകാശവാദം ചൂണ്ടിക്കാട്ടി. 7-സീറ്റർ അപ്‌ഡേറ്റ് ചെയ്ത എസ്‌യുവി കോഡിയാക് കമ്പനിയുടെ വളർച്ചാ തന്ത്രത്തിന്റെ കാര്യത്തിൽ ഒരു പങ്കു വഹിക്കുന്നുണ്ട്. ഭാവിയിൽ ഏതൊക്കെ മോഡലുകളാണ് ഇവിയായി ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതെന്ന് കമ്പനി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.

സ്കോഡയുടെ ഐഡിയ കൊള്ളാം; ഇന്ത്യയിൽ അത് നടപടിയാകുമോ എന്തോ

2017-ലാണ് സ്കോഡ കൊഡിയാക് ആദ്യമായി ഇന്ത്യയിൽ പിറവിയെടുക്കുന്നത്. ഇന്ത്യയിൽ ഇതുവരെ പരിമിതമായ നമ്പറുകളിൽ മാത്രം വിറ്റഴിച്ച വാഹനം ഒരു പ്രീമിയം ഫീലുള്ള എസ്‌യുവിയാണ്. എന്തിന് 7 പേർക്ക് ഒന്നിച്ച് സുഖമായി യാത്രചെയ്യാനും കൊഡിയാക് അനുവദിക്കും. നേരത്തെ എപ്പോഴെങ്കിലും വിപണിയിൽ പ്രത്യക്ഷമാവുന്ന രീതി പൂർണമായും ഒഴിവാക്കിയാണ് മോഡലിന്റെ ഇത്തവണത്തെ വരവ്. ഈ സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും 750 കാറുകളുടെ അലോട്ട്‌മെന്റുകളാണ് സ്കോഡ 2023 കോഡിയാക്കിന്റെ അനുവദിച്ചിരിക്കുന്നത്.

ചില പ്രധാന മാറ്റങ്ങളുമായി എത്തുന്ന പുത്തൻ കൊഡിയാക്കിന് 37.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില വരുന്നത്. എംജി ഗ്ലോസ്റ്ററിനെയും ടൊയോട്ട ഫോർച്യൂണറിനെയും ജീപ്പ് മെറിഡിയനെയും എല്ലാം വെല്ലുവിളിക്കാനായി എസ്‌യുവിയിൽ 4x4 ഡ്രൈവ് സംവിധാനം സ്റ്റാൻഡേർഡായാണ് കമ്പനി അവതരിപ്പിക്കുന്നത്. ബിഎസ്-VI കംപ്ലയിന്റ് രണ്ടാംഘട്ട മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഫുൾ-സൈസ് എസ്‌യുവിയുടെ എഞ്ചിൻ പരിഷ്ക്കരിച്ചതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

സികെഡി റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്‌ത് മഹാരാഷ്ട്രയിലെ ഔറംഗബാദിലുള്ള സ്കോഡയുടെ കാർ നിർമാണ കേന്ദ്രത്തിലാണ് പുതിയ കൊഡിയാകിന്റെ ലോക്കൽ അസംബ്ലിംഗ് നടക്കുന്നത്. ആഗോളതലത്തിൽ പ്രശസ്തമായ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ 7 സീറ്റർ പ്രീമിയം സ്പോർട്‌ യൂട്ടിലിറ്റി വാഹനം അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ മുൻവശത്ത് എൽഇഡി മാട്രിക്സ് ലൈറ്റിംഗ്, പുതിയ ഹെഡ്‌ലാമ്പുകൾ, കമ്പനിയുടെ സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ പോലുള്ളവയാണ് പ്രധാന ആകർഷണം.

ഇന്ത്യന്‍ വാഹന വിപണി ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച സെഡാനുകളുടെ കൂട്ടത്തില്‍ എണ്ണാന്‍ പറ്റാവുന്ന സൂപ്പര്‍ബിനെ കമ്പനി പിന്‍വലിച്ചിരുന്നു. എല്ലാ എമിഷന്‍ മാനദണ്ഡങ്ങളും പാലിച്ച് പുതിയ ഡിസൈന്‍, ഫീച്ചര്‍ അപ്ഗ്രേഡുകളുമായി മോഡലിനെ കമ്പനി ഭാവിയില്‍ വീണ്ടും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം ഏപ്രിലിലായിരുന്നു ചെക്ക് വാഹന നിര്‍മ്മാതാക്കള്‍ സ്‌കോഡ ഒക്ടാവിയയെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത്. സ്‌കോഡ സൂപ്പര്‍ബ് സെഡാന്‍ കൂടി നിര്‍ത്തലാക്കിയതോടെ രാജ്യത്ത് ബ്രാന്‍ഡ് ഓഫര്‍ ചെയ്യുന്ന ഏക സെഡാനായി സ്‌കോഡ സ്ലാവിയ മാറി.

ഇത് കൂടാതെ കുഷാഖ്, കൊഡിയാക് എന്നിവയാണ് സ്‌കോഡ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്ന മറ്റ് രണ്ട് മോഡലുകള്‍. ഈ വര്‍ഷം തുടക്കത്തില്‍ അടുത്ത തലമുറ സൂപ്പര്‍ബ്, ഒക്ടാവിയ എന്നീ കാറുകളുടെ ടീസര്‍ കമ്പനി പുറത്ത് വിട്ടിരുന്നു. അതിനാല്‍ തന്നെ ഈ വര്‍ഷം അവസാനം എപ്പോഴെങ്കിലും പുതിയ തലമുറ പതിപ്പുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കും.

ആഢംബരത്തിനും കംഫര്‍ട്ടിനും പെര്‍ഫോമന്‍സിനുമുള്ള സ്‌കോഡയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന ബ്രാന്‍ഡിന്റെ ഫ്‌ലാഗ്ഷിപ്പ് സെഡാന്‍ എന്ന നിലയിലാണ് സൂപ്പര്‍ബ് 2001-ല്‍ ആദ്യമായി അവതരിപ്പിച്ചത്. പിന്നാലെ ആഗോളതലത്തില്‍ വന്‍വിജയമായി സ്‌കോഡ മോഡലുകളില്‍ ഒന്നായി ഇത് മാറി. 2004-ലാണ് സ്‌കോഡ സൂപ്പര്‍ബ് ഇന്ത്യന്‍ മണ്ണിലെത്തിയത്. വളരെ കുറഞ്ഞ കാലം കൊണ്ട് സെഡാന്‍ ആഢംബര കാര്‍ പ്രേമികള്‍ക്കിടയില്‍ ജനപ്രിയമായി മാറി.

അതിമനോഹരമായ ഡിസൈനും വിശാലമായ ഇന്റീരിയറുകളും നൂതനമായ ഫീച്ചറുകളും സൂപ്പര്‍ബിനെ സെഗ്‌മെന്റില്‍ സൂപ്പറാക്കി നിലനിര്‍ത്തി. സ്റ്റൈല്‍, പെര്‍ഫോമന്‍സ്, താങ്ങാനാവുന്ന വില എന്നിവയുടെ സമ്പൂര്‍ണ്ണ സംയോജനമായി എത്തിയ സൂപ്പര്‍ബിനെ ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളും മുന്‍ഗണനകളും നിറവേറ്റുന്നതിനായി സ്‌കോഡ സൂപ്പര്‍ബ് ഇക്കാലത്തിനിടയില്‍ നിരവധി അപ്‌ഡേറ്റുകള്‍ക്ക് വിധേയമായി.

More from DriveSpark

Article Published On: Thursday, August 31, 2023, 20:22 [IST]
English summary
Skoda planning to make india a export hub these are the plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X