മുകളിൽ റൂഫില്ല! കണ്ണഞ്ചിപ്പിക്കും സ്പോർട്ടി ലുക്കിൽ സ്കോഡ റാപ്പിഡ് കാബ്രിയോലെറ്റ്
എന്നും പുത്തൻ ഐഡിയകൾ എന്നും വരവേൽക്കുന്ന ബ്രാൻഡുകളിൽ ഒന്നാണ് സ്കോഡ. വിദ്യാർത്ഥികളോടൊപ്പം ചേന്ന് പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിൽ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (SAVWIPL) പ്രസിദ്ധമാണ്. നൂതന ആശയങ്ങളെ ഉൾക്കൊള്ളിച്ച് തങ്ങളുടെ മോഡൽ നിരയിൽ നിന്ന് ഒരു കാർ രൂപകൽപ്പന ചെയ്യാൻ നിർമ്മാതാക്കൾ സ്വന്തം അക്കാദമിയിലെ മെക്കാട്രോണിക്‌സിലെ ഡ്യുവൽ വൊക്കേഷണൽ ട്രെയിനിംഗ് പ്രോഗ്രാമിലെ വിദ്യാർത്ഥികൾക്ക് ഒരു അവസരം നൽകുന്നു.
ഇന്ത്യയിൽ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണെങ്കിലും, കമ്പനി അന്താരാഷ്ട്ര തലത്തിൽ ഇത് കാര്യമായി ഇംപ്ലിമെന്റ് ചെയ്യുന്നുണ്ട്. സ്കോഡ അക്കാദമിയുടെ അസുബി (AZUBI) സ്റ്റുഡന്റ് കാർ പ്രോജക്റ്റ് ഇപ്പോൾ ഏട്ട് വർഷം പിന്നിട്ട് വിജയകരമായി മുമ്പോട്ട് പെയ്ക്കൊണ്ടിരിക്കുകയാണ്, എന്നാൽ മ്ലാഡ ബൊലെസ്ലാവിലെ സ്കോഡ വൊക്കേഷണൽ വിദ്യാർത്ഥികൾ 2014 മുതൽ തങ്ങളുടെ സ്വപ്ന കാർ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

സമാനമായ ഒരു പ്രോജക്റ്റ് 2020 ജൂലൈയിൽ കമ്പനി നടത്തിയിരുന്നു, ഈ പദ്ധതിയിൽ വിദ്യാർത്ഥികൾ സ്കോഡ സ്കാലയെ അടിസ്ഥാനമാക്കി ഒരു സ്ലാവിയ റോഡ്സ്റ്റർ കൺസെപ്റ്റ് അവതരിപ്പിച്ചിരുന്നു. ചെറിയ കാർ. 26 ആൺകുട്ടികളും 5 പെൺകുട്ടികളും ചേർന്നതാണ് ഈ AZUBI എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡന്റ്സ് പദ്ധതി.
ഇന്ത്യയിലെ സ്കോഡ കാർ പ്രോജക്റ്റ് ഈ വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്വപ്ന കാർ രൂപകൽപ്പന ചെയ്യുന്നതിലും സ്കോഡയുടെ മോഡൽ നിരയിൽ നിന്നുള്ള കാറുകളിലൊന്ന് പുനർനിർമ്മിക്കുന്നതിൽ അവരുടെ കഴിവുകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സ്കിൽ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്.

മെക്കാട്രോണിക്‌സ് വിദ്യാർത്ഥികൾ ഈ പ്രോജക്റ്റ് വളരെ ആവേശത്തോടെ ഏറ്റെടുക്കുകയും സ്‌കോഡ റാപ്പിഡ് സെഡാന്റെ കാബ്രിയോലെറ്റ് പതിപ്പ് അവതരിപ്പിക്കുകയും ചെയ്തു. വളരെ വൈദഗ്ധ്യവും പ്ലാനിംഗും ആവശ്യമായി വരുന്ന ഒരു റൂഫില്ലാത്ത കാബ്രിയോലെറ്റായി ഹാർഡ് ടോപ്പ് സെഡാൻ രൂപാന്തരപ്പെടുത്തി.
വാഹനത്തിന്റെ രൂപകൽപ്പനയിൽ വിശദമായ ശ്രദ്ധ ചെലുത്തിയാണ് ഈ പ്രോജക്ട് പൂർത്തിയാക്കിയത്. കസ്റ്റമൈസേഷന്റെ ഭാഗമായി, വിദ്യാർത്ഥികൾ വാഹനത്തിന്റെ ബോണറ്റിൽ ഒരു റിട്രാക്റ്റബിൾ സ്‌കോഡ ലോഗോ നൽകിയിരിക്കുന്നു. ഇതിൽ വിംഗുകുള്ള ആരോ സിമ്പൽ ബോണറ്റിൽ നിന്ന് എലിവേറ്റ് ചെയ്യുന്നു, ഒരു ബട്ടൺ ടച്ച് ചെയ്യുമ്പോൾ അത് പിൻവലിയുന്നു.
ബോണറ്റിലെ എൽഇഡി ലൈറ്റിംഗിനൊപ്പം ബൂട്ട്ലിഡിൽ ഇല്യുമിനേറ്റഡ് സ്കോഡ ബാഡ്ജിംഗും ഡിസൈനിൽ ഉൾപ്പെടുന്നു. ഒരു സ്‌പോർട്ടിയർ അപ്പീലിനായി ഒരു റോയൽ ബ്ലൂ പെയിന്റിൽ ഒരുക്കിയിരിക്കുന്ന കാബ്രിയോലെറ്റ് മെഡലിന് സ്കാർലറ്റ് റെഡ് സീറ്റുകൾ ലഭിക്കുന്നു, കൂടാതെ വാഹനത്തിന്റെ ക്യാരക്ടർ ലൈനിലും ബ്രേക്ക് കാലിപ്പറുകളിലും ചില ബ്ലാക്ക് & യെല്ലോ കളറുകളിലുള്ള ആക്‌സന്റുകളോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എക്സ്റ്റീരിയർ ട്രാസ്ഫോർമേഷനുകൾക്ക് പുറമേ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം പോലുള്ള ടാബ്‌ലെറ്റിനൊപ്പം ഇന്റീരിയറുകളിലും ചില നൂതന പരിഷ്‌ക്കരണങ്ങൾ വരുന്നുണ്ട്. B പില്ലർ ഇല്ലാത്ത ഒരു കാബ്രിയോലെറ്റ് രൂപശൈലി ഉള്ളതിനാൽ, സീറ്റ് ബെൽറ്റ് ഇപ്പോൾ മുൻ സീറ്റിലേക്ക് ഇന്റഗ്രേറ്റ് ചെയ്യപ്പെടുന്നു, അതോടൊപ്പം സീറ്റുകൾ സ്കാർലറ്റ് റെഡ് ലെതർ ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്യുന്നു. ഫാക്ടറി ഫിറ്റഡ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും ഇതിൽ നിന്ന് നീക്കം ചെയ്‌തു, അതിന്റെ സ്ഥാനത്ത് ഒരു സ്‌പോർട്ടിയർ എക്‌സ്‌ഹോസ്റ്റ് സംവിധാനവും നൽക്കിയിരിക്കുന്നു.
വാഹനത്തിന്റെ മെക്കാനിക്സുകളിലും എൻജിനിലും മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് സ്കോഡ വ്യക്തമാക്കിയിട്ടില്ല. അതിനാൽ തന്നെ എക്സ്റ്റീരിയറും ഇന്റീരിയറും മാത്രം മാറ്റങ്ങൾ വരുത്തി സ്റ്റോക്ക് എഞ്ചിനും ഗിയർബോക്‌സും നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








